കേരള ടൂറിസത്തിന്റെ പുതിയ പദ്ധതി ​ഗോ കേരള

ഡിജിറ്റൽ മാ‍ർക്കറ്റിം​ഗ് വഴി കേരളത്തിലെ വിനോദ സഞ്ചാര സാധ്യതകൾ യാത്രക്കാരിലെത്തിക്കുകയാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാന വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാന്‍ വിനോദസഞ്ചാരവകുപ്പ് നൂതനപദ്ധതികളുമായി രം​ഗത്ത്. ഡിജിറ്റൽ മാ‍ർക്കറ്റിം​ഗ് വഴി കേരളത്തിലെ വിനോദ സഞ്ചാര സാധ്യതകൾ യാത്രക്കാരിലെത്തിക്കുകയാണ് ടൂറിസം വകുപ്പിന്റെ ലക്ഷ്യം. ഇതിന്റെ ഭാ​ഗമമായി ഇന്ത്യയിലെ വലിയ ട്രാവല്‍ സൊസൈറ്റി ഹോളിഡേ ഐക്യുവിന്റെ സഹകരണത്തോടെയാണ് 'ഗോ കേരള' വിപണന പ്രചാരണം ആരംഭിച്ചത്.

 

പദ്ധതിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ചു ദമ്പതികള്‍ക്ക് പത്തു ദിവസം കേരളത്തില്‍ സൗജന്യമായി ചെലവഴിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരുന്നത്. നറുക്കെടുപ്പിലൂടെയാണ് ഇവരെ തെരഞ്ഞെടുത്തത്. ഇവരുടെ കേരളത്തിലേക്കുള്ള എല്ലാ ചെലവും സൗജന്യമായിരുന്നു.

 
കേരള ടൂറിസത്തിന്റെ പുതിയ പദ്ധതി ​ഗോ കേരള

കേരളത്തിലെ യാത്രാനുഭവത്തെക്കുറിച്ചുള്ള ഇവരുടെ കുറിപ്പുകളും ചിത്രങ്ങളും വീഡിയോയും ഹോളിഡേ ഐക്യൂ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും.

കേരള ടൂറിസം, ഹോളിഡേ ഐക്യു എന്നിവ ചേര്‍ന്ന് അവധി ദിനങ്ങളിലൂടെ കേരളത്തിന്റെ കായല്‍യാത്രകള്‍ എങ്ങനെ കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് 'ഗോ കേരള' വിഭാവനം ചെയ്യുന്നു. രാജ്യത്തുടനീളമുള്ള കുടുംബങ്ങള്‍ക്ക് അവധിക്കാലം കേരളത്തിലേക്ക് എന്ന ലക്ഷ്യമാണ് സ‍ർക്കാരിന്റേത്.

malayalam.goodreturns.in

English summary

Tourism launches GoKerala campaign

The state tourism department has launched a unique marketing campaign - 'GoKerala' in association with Holiday, one of the country's largest travel community.
Story first published: Wednesday, November 22, 2017, 13:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X