വിമാനത്താവളങ്ങളിൽ ബാഗേജ് നഷ്ട്ടപ്പെട്ടോ? ടെൻഷൻ വേണ്ട, സഹായമെത്തിക്കാനും ആപ്പ്

യുഎഇ ഉടൻ ഇന്ത്യയിൽ മൂന്ന് പുതിയ കോൺസുല‍ർ ഓഫീസുകൾ ആരംഭിക്കും.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎഇ ഉടൻ ഇന്ത്യയിൽ മൂന്ന് പുതിയ കോൺസുല‍ർ ഓഫീസുകൾ ആരംഭിക്കും. ന്യൂഡൽഹിയിലെ യുഎഇ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ചണ്ഡീഗഢ്, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ പുതിയ ഓഫീസുകൾ ആരംഭിക്കുന്നതോടെ വിസ ലഭിക്കുന്നതിനുള്ള ബുദ്ധമുട്ടുകൾ കുറയും.

യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാരെ സഹായിക്കാന്‍ അടുത്തിടെ എംബസി മൊബൈല്‍ ആപ്പും തയ്യാറാക്കിയിരുന്നു. 'UAE Embassy New Delhi' എന്നാണ് ആപ്ലിക്കേഷന്റെ പേര്.

വിമാനത്താവളങ്ങളിൽ ബാഗേജ് നഷ്ട്ടപ്പെട്ടോ? ടെൻഷൻ വേണ്ട

യു.എ.ഇയിലേക്കുള്ള വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, യാത്ര സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവയൊക്കെ ഈ ആപ്പ് വഴി അറിയാന്‍ കഴിയും. തിരുവനന്തപുരത്തും ന്യൂഡല്‍ഹിയിലും പ്രവര്‍ത്തിക്കുന്ന യുഎഇ എംബസികളില്‍ പോകാതെ തന്നെ വിവരങ്ങള്‍ അറിയാന്‍ ആപ് ഉപയോഗിക്കാം.

എംബസിയുടെ വെബ്സൈറ്റില്‍ ഇത്തരം വിവരങ്ങള്‍ ലഭ്യമാണെങ്കിലും ആപ് വരുന്നതോടെ കൂടുതല്‍ പേരിലേക്ക് ഇത് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇംഗ്ലീഷ്, അറബി ഭാഷകളില്‍ ആപ്പ് പ്രവര്‍ത്തിക്കും. വിമാനത്താവളങ്ങളിൽ ബാഗേജുകൾ നഷ്ടമായാൽ സഹായമെത്തിക്കാനും പ്രശ്നബാധിത സ്ഥലങ്ങളെക്കുറിച്ചു വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പുകൾ നൽകാനും ആപ്പിൽ സൗകര്യമുണ്ട്.

malayalam.goodreturns.in

Read more about: uae visa യുഎഇ വിസ
English summary

UAE to open three new visa offices in India

The UAE will open three new consular offices in India soon, the UAE Embassy in New Delhi has announced. The new offices in Chandigarh, Chennai and Hyderabad will help Indians in those regions to get UAE visas easily as they can avoid travelling to the existing three consular offices in distant cities
Story first published: Saturday, December 9, 2017, 17:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X