ബിജെപിക്ക് വിജയ സാധ്യത ഉറച്ചതോടെ ഓഹരി വിപണിയും ഉണർന്നു
ഗുജറാത്ത്, ഹിമാചൽ പ്രദേശ് വോട്ടെണ്ണൽ ആരംഭിച്ചതിനെ തുടർന്ന് ഓഹരി വിപണിയിൽ നഷ്ട്ടത്തോടെയായിരുന്നു തുടക്കമെങ്കിലും ബിജെപിക്ക് വിജയ സാധ്യത ഉറച്ചതോടെ ഓഹരി വിപണിയും ഉണർന്നു.
സെൻസെക്സ് 900 പോയിൻറിലേറെ ഉയർന്നു. ഫ്യൂച്ചർ ഗ്രൂപ്പിന്റെ ലോജിസ്റ്റിക് സംരംഭമായ ഫ്യൂച്ചർ സപ്ലൈ ചെയിൻ സൊല്യൂഷൻസിന്റെ 664 രൂപയായിരുന്ന ഓഹരി വില 674 രൂപയായി ഉയർന്നു.

ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 10,300 പോയിന്റിലേയ്ക്കാണ് ഉയർന്നത്. ഓഹരി വിപണിയിൽ എല്ലാ മേഖലയിലും മികച്ച മുന്നേറ്റമാണുള്ളത്.
തുടക്കത്തിൽ 30 ഓഹരികളിൽ ഒരു ഓഹരി മാത്രമാണ് നേട്ടത്തോടെ വ്യാപാരം നടത്തിയിരുന്നത്. ഇത് സിപ്ലയുടെ ഓഹരിയായിരുന്നു.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 25 പൈസ ഇടിഞ്ഞ് 64.29 എന്ന നിലയിലേക്ക് പതിച്ചിരുന്നു. ഇതിനെ തുടർന്നാണ് രാവിലെ ഓഹരി വിപണിയിലും ഇടിവ് രേഖപ്പെടുത്തിയത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാകുന്നതോടെ വിപണിയിൽ വീണ്ടും മുന്നേറ്റം കണ്ടു തുടങ്ങി.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
