75 രൂപയ്ക്ക് പരിധിയില്ലാത്ത വോയസ്കോള്‍, പത്ത് ജി.ബി ഡാറ്റ, 500 എസ്.എം.എസ് എന്നിവയാണ് പ്ലാനില്‍ ഉണ്ടാവുക.
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി ബിഎസ്എന്‍എൽ ആകര്‍ഷകമായ ഏറ്റവും പുതിയ പ്ലാനുമായി രംഗത്ത്. 75 രൂപയ്ക്ക് പരിധിയില്ലാത്ത വോയസ്കോള്‍, പത്ത് ജി.ബി ഡാറ്റ, 500 എസ്.എം.എസ് എന്നിവയാണ് പ്ലാനില്‍ ഉണ്ടാവുക.
കാലാവധി
15 ദിവസത്തേക്കാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. എന്നാൽ 98 രൂപയുടെ ഓഫർ ചെയ്താല്‍ 18 ദിവസത്തേക്ക് കൂടി കാലാവധി വര്‍ദ്ധിപ്പിക്കാം. ജിയോ പുറത്തിറക്കിയ 98 രൂപയുടെ പ്ലാനിനെ മറികടക്കാനാണ് ബിഎസ്എന്‍എല്‍ കുട്ടി റീച്ചാര്‍ജുമായി എത്തിയിരിക്കുന്നത്. ബിഎസ്എൻഎൽ ജീവനക്കാർ ഓഫീസ് വിട്ടിറങ്ങുന്നു; കണക്ഷൻ ഇനി വീട്ടുപടിക്കൽ
ജിയോയുടെ പ്ലാൻ ഇങ്ങനെ
2 ജിബി 4ജി ഡാറ്റ, 300 എസ്എംഎസ്, പരിധിയില്ലാത്ത വോയ്സ്കോള്‍ എന്നിവയാണ് ജിയോ പ്ലാനില്‍ ഉളളത്. ഇതിന് പകരമായാണ് ബിഎസ്എൻഎല്ലിന്റെ പുതിയ ഓഫർ. ബിഎസ്എൻഎൽ ലാൻഡ് ലൈൻ എല്ലാ നെറ്റ്വർക്കിലേയ്ക്കും ഇനി സൗജന്യം
തുടക്കം തെലുങ്കാനയില്‍ മാത്രം
30 ദിവസത്തേക്ക് ദിവസേന 2ജിബി ഡാറ്റ, പരിധിയില്ലാത്ത കോള്‍, 100എസ്.എം.എസ് എന്ന ആകര്‍ഷകമായ ഓഫറിന് പിന്നാലെയാണ് ബിഎസ്എന്‍എല്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരാഴ്ച മുന്‍പാണ് ഈ പ്ലാന്‍ പുറത്തിറക്കിയത്. തുടക്കത്തിൽ തെലങ്കാനയില്‍ മാത്രമാണ് പ്ലാന്‍ ലഭ്യമാവുക. മറ്റ് നഗരങ്ങളിലേക്ക് ഉടന്‍ പ്ലാന്‍ വ്യാപിപ്പിക്കുമെന്നാണ് സൂചന. ബിഎസ്എന്‍എല്‍ ഫാമിലി പാക്കേജ് ഓഫർ; കുടുംബത്തിലെ എല്ലാവർക്കും ഡേറ്റ ഫ്രീ
പോസ്റ്റ്പെയ്ഡ് പ്ലാന്‍
ബിഎസ്എന്‍എല്‍ അടുത്തിടെ 499 രൂപയുടെ പുതിയ പോസ്റ്റ്പെയ്ഡ് പ്ലാനും പ്രഖ്യാപിച്ചിരിക്കുന്നു. ഒരു മാസത്തെ കാലാവധിയില്‍ 45ജിബി 3ജി ഡേറ്റയും അതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളും 100 ഫ്രീ എസ്എംഎസും പ്രതിദിനം ലഭിക്കുന്നതാണ് ഈ ഓഫർ. റിലയന്‍സ് ജിയോയുടെ 509 രൂപയുടെ പ്ലാനിനു സമാനമാണ് ഈ പ്ലാന്‍. 499 രൂപയുടെ ഈ പ്ലാനില്‍ ടാക്സും ജിഎസ്ടിയും പ്രത്യേകം ഈടാക്കുന്നതാണ്. നിങ്ങൾ ബിഎസ്എൻഎൽ ഉപഭോക്താവാണോ?? മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കേണ്ടത് എങ്ങനെ??
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
