വിസ്താര വിമാനത്തിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും സൗജന്യ യാത്ര

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുരന്ത നിവാരണത്തിന്റെ ഭാ​ഗമായി കേരളത്തിലേയ്ക്ക് പോകുന്ന ഡോക്ടർമാ‍ർക്കും നഴ്സുമാ‍ർക്കും ദുരന്ത നിവാരണ വിദഗ്ധ‍ർക്കും വിസ്താര വിമാനത്തിൽ സൗജന്യ ടിക്കറ്റ്. തിരുവനന്തപുരത്തേയക്കുള്ള ടിക്കറ്റുകളാണ് കമ്പനി ഇത്തരത്തിൽ സൗജന്യമാക്കിയിരിക്കുന്നത്.

 

എന്നാൽ ഇവർ അം​ഗീകൃ‍ത സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരായിരിക്കണം. കൂടാതെ ചെന്നൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് യാത്ര പുറപ്പെടുന്നവർക്കാണ് സൗജന്യ യാത്ര നൽകുന്നത്.

വിസ്താര വിമാനത്തിൽ ഡോക്ടർമാർക്കും നഴ്സുമാർക്കും സൗജന്യ യാത്ര

ദൗത്യം പൂ‍ർത്തിയാക്കി മടങ്ങുമ്പോഴും ഇവർക്ക് ഈ സേവനം ലഭ്യമാക്കും. സീറ്റുകളുടെ പരിമിതി മൂലം ആദ്യം ബുക്ക് ചെയ്യുന്നവർക്കായിരിക്കും ആദ്യം സീറ്റുകൾ ലഭിക്കുക. വിസ്താര അടക്കമുള്ള നിരവധി വിമാന കമ്പനികൾ നിലവിൽ കേരളത്തിലേയ്ക്ക് നിരവധി സർവീസുകൾ ആരംഭിച്ചു കഴിഞ്ഞു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കൊച്ചി വിമാനത്താവളം അടച്ചിട്ടതോടെ തിരുവനന്തപുരം, കരിപ്പൂ‍ർ വിമാനത്താവളങ്ങളിലേയ്ക്കാണ് അധിക സർവീസുകൾ ഏർപ്പെടുത്തിയിട്ടുള്ളത്.

കേരളത്തിലെ ദുരന്തനിവാരണ ക്യാമ്പുകളിലേയ്ക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനും വിവിധ എൻജിഒകളുമായി ചേ‍ർന്ന് വിസ്താര പ്രവ‍ർത്തനങ്ങൾ നടത്തുന്നുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം ജെറ്റ് എയർവെയ്സ് കേരളത്തിലേയ്ക്ക് മൂന്ന് ടൺ മരുന്നുകളും മറ്റ് അശ്വാസ വസ്തുക്കളും കേരളത്തിലേക്ക് എത്തിച്ചിരുന്നു.

malayalam.goodreturns.in

English summary

Vistara to fly doctors free of cost to Thiruvananthapuram

Extending help to flood-ravaged Kerala, full service airline Vistara will fly doctors, nurses, disaster management experts and skilled volunteers from accredited institutions and relief organisations to Thiruvananthapuram.
Story first published: Wednesday, August 22, 2018, 10:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X