ബിഎസ്എൻഎല്ലിനെ രക്ഷിക്കൽ; കേന്ദ്ര സർക്കാർ ചെകുത്താനും കടലിനും നടുവിൽ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ടെലികോം പൊതുമേഖലാ സ്ഥാപനങ്ങളായ ബി‌എസ്‌എൻ‌എൽ, എം‌ടി‌എൻ‌എൽ എന്നിവ പുനരുജ്ജീവിപ്പിക്കാനുള്ള വഴികൾ തേടി കേന്ദ്ര സർക്കാർ. ബിഎസ്എൻഎല്ലിനെയും എം‌ടി‌എൻ‌എല്ലിനെയും സംരക്ഷിക്കുന്നത് സംബന്ധിച്ച ചർച്ചകളുടെ ഭാ​ഗമായി ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം മന്ത്രിമാരുടെ യോഗം കഴിഞ്ഞ ദിവസം നടന്നതായാണ് വിവരം. ബിഎസ്എൻഎല്ലിനെ രക്ഷിക്കുന്നതിനുള്ള സാമ്പത്തിക രക്ഷാ പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

സർക്കാരിന് മുന്നിലെ വഴികൾ

സർക്കാരിന് മുന്നിലെ വഴികൾ

സർക്കാരിനെ സംബന്ധിച്ചിടത്തോളം, സ്വകാര്യ ടെലികോം ഉടമകൾ ചെയ്യുന്ന വഴികൾ മാത്രമേ മുന്നിലുള്ളൂ. വലിയ തോതിൽ ഇക്വിറ്റി വിറ്റഴിക്കുക. ഇത് കമ്പനിയെ ഒന്നുകിൽ മുന്നോട്ട് കൊണ്ടുപോകുകയോ അല്ലെങ്കിൽ അടച്ചു പൂട്ടേണ്ട സ്ഥിതിയിലോ എത്തിക്കും. എന്തായാലും സർക്കാരിന് നേട്ടം തന്നെ. മറ്റൊരു മാർ​ഗം ബി‌എസ്‌എൻ‌എല്ലിനും എം‌ടി‌എൻ‌എല്ലിനും വിലകുറച്ചോ സൗജന്യമായോ 4 ജി സ്പെക്ട്രം നൽകുക എന്നതാണ്.

നഷ്ട്ടകണക്കുകൾ ഇങ്ങനെ

നഷ്ട്ടകണക്കുകൾ ഇങ്ങനെ

ബി‌എസ്‌എൻ‌എൽ അവസാനമായി ലാഭത്തിലായിരുന്ന വർഷം 2008 ആണ്. അതിനുശേഷം കമ്പനി 82,000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഈ കണക്ക് 2018 ഡിസംബർ അവസാനത്തോടെ 90,000 കോടി കടന്നു. ഈ സാമ്പത്തിക വർഷം പ്രവർത്തന വരുമാനത്തിന്റെ 66 ശതമാനവും ചെലവാക്കിയത് ജീവനക്കാരുടെ ചെലവുകൾക്ക് വേണ്ടിയാണ്. സ്വകാര്യ ടെലികോം കമ്പനികളെ സംബന്ധിച്ചിടത്തോളം വേതനച്ചെലവ് അവരുടെ വരുമാനത്തിന്റെ 5% വരും. ബിഎസ്എൻഎൽ ജീവനക്കാ‍‍ർ ഓഫീസ് വിട്ടിറങ്ങുന്നു; കണക്ഷൻ ഇനി വീട്ടുപടിക്കൽ

ബിഎസ്എൻഎൽ ഏറെ പിന്നിൽ

ബിഎസ്എൻഎൽ ഏറെ പിന്നിൽ

ഏകദേശ കണക്കനുസരിച്ച്, ബി‌എസ്‌എൻ‌എല്ലിന്റെ നിലവിലെ വാർഷിക പണനഷ്ട നിരക്ക് 6,900 കോടിയിലധികമാണ്. മൂന്ന് സ്വകാര്യ ഓപ്പറേറ്റർമാരായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, റിലയൻസ് ജിയോ എന്നിവയെക്കാളും നെറ്റ്വർക്ക് കവറേജ്, ശേഷി, ഗുണനിലവാരം തുടങ്ങിയ കാര്യങ്ങളിൽ ഏറെ പിന്നിലാണ് ബിഎസ്എൻഎൽ. എന്തായാലും ബി‌എസ്‌എൻ‌എല്ലിനും എം‌ടി‌എൻ‌എല്ലിനുമായി സർക്കാരിന്റെ മുമ്പിലുള്ള പുനരുജ്ജീവന ഓപ്ഷനുകൾ വലിയ വെല്ലുവിളി തന്നെയാണ്.

ജിയോയുടെ അടുത്ത പാര

ജിയോയുടെ അടുത്ത പാര

ജിയോയുടെ പുതിയ ഫൈബർ അധിഷ്‌ഠിത ബ്രോഡ്‌ബാൻഡ് സേവനങ്ങൾ കൂടി നടപ്പിലാക്കുന്നതോടെ ബി‌എസ്‌എൻ‌എല്ലിന്റെ വയർ‌ലൈൻ ബിസിനസിനെയും ബാധിക്കും. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബി‌എസ്‌എൻ‌എല്ലിന്റെ ലാഭകരമായ ഒരേയൊരു വിഭാ​ഗമായിരുന്നു ബ്രോ‍ഡ്ബാൻ‍ഡ് സർവ്വീസ്. എന്നാൽ പുതിയ സാങ്കേതിക വിദ്യകളിലൂടെയും മൂലധന ഇൻഫ്യൂഷനിലൂടെയും ബിഎസ്എന്‍എല്ലിനെ നവീകരിക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ബിഎസ്എന്‍എല്‍ ഫാമിലി പാക്കേജ് ഓഫർ; കുടുംബത്തിലെ എല്ലാവർക്കും ഡേറ്റ ഫ്രീ

ജീവനക്കാരെ വെട്ടിച്ചുരുക്കും

ജീവനക്കാരെ വെട്ടിച്ചുരുക്കും

നിലവി‍ല്‍ ബിഎസ്എന്‍എലും എംടിഎന്‍എലും കൂടുതല്‍ പണം ചിലവഴിക്കുന്നത് ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും നല്‍കാനാണ്. ഈ ഈ പശ്ചാത്തലത്തിലാണ് ജീവനക്കാരുടെ എണ്ണം കുറക്കുന്നതിനുളള ശ്രമം. ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60ല്‍ നിന്നും 58 ആക്കാനും പദ്ധതിയുണ്ട്. കേരളം കീഴടക്കി ബിഎസ്എൻഎൽ വിപ്ലവം !!!

malayalam.goodreturns.in

English summary

ബിഎസ്‌എൻ‌എല്ലിനെ പുനരുജ്ജീവിപ്പിക്കാൻ വഴികൾ തേടി കേന്ദ്ര സർക്കാർ

The central government is looking for ways to revive telecom public sector companies BSNL and MTNL, which are struggling. Read in malayalam.
Story first published: Friday, July 19, 2019, 7:27 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X