ആദായനികുതി റിട്ടേണ്‍ നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതുണ്ടോ ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട കാര്യത്തില്‍ ഇനിയും ആശയക്കുഴപ്പങ്ങളുണ്ടോ ? ഒരു വ്യക്തിയുടെ വരുമാനത്തിന്റെ നിയമപരമായ വെളിപ്പെടുത്തലാണ് ആദായനികുതി റിട്ടേണ്‍. അതുകൊണ്ടു തന്നെ ആദായനികുതി റിട്ടേണ്‍ നിര്‍ബന്ധമായും സമര്‍പ്പിക്കണം. നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുളള സമയപരിധി ഓഗസ്റ്റ് 31 ലേക്ക് നീട്ടിയിട്ടുണ്ട്.

സമയത്തിന് നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാതിരുന്നാല്‍ ബാങ്ക് വായ്പ ലഭിക്കാനുളള സാധ്യതകള്‍ പോലും കുറയും. കൂടാതെ ഭാവിയില്‍ വലിയ പിഴയും നല്‍കേണ്ടിവന്നേക്കാം. വിസയ്ക്കുളള അപേക്ഷകള്‍ പരിശോധിക്കുമ്പോഴും സ്വത്ത് രജിസ്റ്റര്‍ ചെയ്യുമ്പോഴുമെല്ലാം ഐടിആര്‍ രസീതുകള്‍ പ്രധാനമാണ്. അതുകൊണ്ട് അവസാന നിമിഷത്തിനായി കാത്തുനില്‍ക്കാതെ നികുതി റിട്ടേണ്‍ നല്‍കുന്നതാണ് ഉചിതം. ആദായനികുതി നിയമമനുസരിച്ച് ഇന്ത്യയില്‍ നിര്‍ബന്ധമായി നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടവര്‍ ആരൊക്കെയെന്ന് അറിയേണ്ടേ ?

 ആദായനികുതി റിട്ടേണ്‍ നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതുണ്ടോ ?

- വാര്‍ഷിക വരുമാനം 2.5 ലക്ഷത്തിന് മുകളിലുളള എല്ലാ വ്യക്തികളും നിര്‍ബന്ധമായും ആദായനികുതി റിട്ടേണ്‍ കൊടുക്കണം. മുതിര്‍ന്ന പൗരന്മാര്‍ക്ക് (60 മുതല്‍ 80 വയസ്സുവരെ) മൂന്നുലക്ഷം രൂപയും 80 വയസ്സിന് മുകളില്‍ മുകളില്‍ പ്രായമുളളവര്‍ക്ക് അഞ്ചുലക്ഷം രൂപയുമാണ് നികുതിരഹിത വരുമാന പരിധി.

- കമ്പനികളും മറ്റ് സ്ഥാപനങ്ങളും സാമ്പത്തിക വര്‍ഷത്തില്‍ വരുമാനമോ നഷ്ടമോ സംഭവിച്ചാലും ഇല്ലെങ്കിലും നികുതി റിട്ടേണ്‍ നല്‍കണം.

- റീഫണ്ട് ആവശ്യമുളള വ്യക്തികളെ സംബന്ധിച്ചെടുത്തോളം റിട്ടേണ്‍ ഫയലിങ് നിര്‍ബന്ധം തന്നെയാണ്.

- ഇന്ത്യയില്‍ സ്ഥിരതാമസക്കാരായ വ്യക്തികളാണെങ്കിലും പുറംരാജ്യങ്ങളില്‍ സ്വത്തോ മറ്റ് സാമ്പത്തിക സ്രോതസ്സുകളോ ഉണ്ടെങ്കില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കണം. എന്‍ആര്‍ഐ, ആര്‍എന്‍ഒആര്‍ എന്നിവരെ സംബന്ധിച്ചെടുത്തോളം ഇതു ബാധകമല്ല.

എസ്ബിഐ വിദ്യാഭ്യാസ വായ്പ 2019: വായ്പാ തിരിച്ചടവും ചെലവ് കുറയ്ക്കലും എങ്ങനെയെന്നറിയാമോ?എസ്ബിഐ വിദ്യാഭ്യാസ വായ്പ 2019: വായ്പാ തിരിച്ചടവും ചെലവ് കുറയ്ക്കലും എങ്ങനെയെന്നറിയാമോ?

-ഇന്ത്യയില്‍ സ്ഥിരതാമസക്കാരാണെങ്കിലും വിദേശ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നവര്‍. എന്‍ആര്‍ഐകള്‍ ഇതില്‍ ഉള്‍പ്പെടില്ല.

-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കോ മതപരമായ കാര്യങ്ങള്‍ക്കോ നിലകൊളളുന്ന ട്രെസ്റ്റ്, രാഷ്ട്രീയ പാര്‍ട്ടി, ഗവേഷണ സ്ഥാപനം, വിദ്യാഭ്യാസ സ്ഥാപനം, ട്രേഡ് യൂണിയന്‍, ആശുപത്രികള്‍ എന്നിവയുടെ സ്വത്ത് വകകളില്‍ നിന്ന് വരുമാനം ലഭിക്കുന്ന വ്യക്തികള്‍ റിട്ടേണ്‍ നല്‍കണം.

-ഇന്ത്യയിലെ ഇടപാടുകളില്‍ നിന്ന് സാമ്പത്തിക ലാഭം നേടുന്ന വിദേശകമ്പനികള്‍

-ഇന്ത്യയിലെ വിവിധ സ്രോതസ്സുകളില്‍ നിന്ന് 2.5 ലക്ഷം രൂപയില്‍ക്കൂടുതല്‍ വാര്‍ഷിക വരുമാനം നേടുന്ന പ്രവാസികളും ഇന്ത്യയില്‍ ആദായനികുതി റിട്ടേണ്‍ നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതാണ്.

English summary

ആദായനികുതി റിട്ടേണ്‍ നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതുണ്ടോ ?

why it is compulsory to file Income Tax Returns in India
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X