ലോകത്തിലെ ജനസംഖ്യയിൽ അതിവേഗം വളരുന്ന 10 നഗരങ്ങളിൽ 3 എണ്ണം കേരളത്തിൽ, ഏതെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിലെ തന്നെ ജനസംഖ്യയിൽ അതിവേഗം വളരുന്ന 10 നഗരപ്രദേശങ്ങളിൽ കേരളത്തിലെ മൂന്ന് നഗരങ്ങളും ഉൾപ്പെടുന്നുവെന്ന് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ (ഇഐയു) സർവേ റിപ്പോർട്ട്. മലപ്പുറം, കോഴിക്കോട്, കൊല്ലം എന്നീ നഗരങ്ങളാണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ പത്ത് റാങ്കിംഗിൽ ഇടം നേടിയ പ്രദേശങ്ങൾ.

 

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ജനസംഖ്യയിൽ 44.1 ശതമാനം വളർച്ച നേടിയ നഗരം മലപ്പുറമാണ്. 34.5 ശതമാനം വളർച്ചയുമായി കോഴിക്കോട് നാലാം സ്ഥാനത്താണ്. മൂന്നാം നഗരമായ കൊല്ലം 31.1 ശതമാനം വളർച്ച കൈവരിച്ചതായി റാങ്കിംഗിൽ പറയുന്നു. പട്ടികയിൽ പത്താം സ്ഥാനത്താണ് കൊല്ലം.

ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ന​ഗരങ്ങളുടെ പട്ടികയിൽ മൂന്ന് ഇന്ത്യൻ നഗരങ്ങളും

ലോകത്തിലെ ജനസംഖ്യയിൽ അതിവേഗം വളരുന്ന 10 നഗരങ്ങളിൽ 3 എണ്ണം കേരളത്തിൽ, ഏതെല്ലാം?

കേരളത്തിൽ നിന്നുള്ള തൃശ്ശൂർ പതിമൂന്നാം സ്ഥാനത്താണ്. 2015 നും 2020 നും ഇടയിൽ തൃശ്ശൂരിന്റെ റാങ്കിംഗ് 30.2 ശതമാനം ഉയർന്നു. ഗുജറാത്തിലെ സൂറത്ത് 26.7 ശതമാനം മുന്നേറ്റവുമായി 26-ാം സ്ഥാനത്താണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലോകത്തിലെ ഏറ്റവും വേഗത്തിൽ ജനസംഖ്യ കൂടിയ 30-ാമത്തെ നഗരമായി തമിഴ്‌നാട്ടിലെ തിരുപ്പൂർ മാറി. ഇന്ത്യ കൂടാതെ ചൈനയിൽ നിന്നുള്ള മൂന്ന് നഗരങ്ങളും നൈജീരിയ, ഒമാൻ, യുഎഇ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ള നഗരങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തിറക്കിയ മറ്റൊരു റാങ്കിംഗിൽ, 2019 ലെ ജീവിക്കാൻ ഏറ്റവും മികച്ച നഗരങ്ങളുടെ സൂചികയിൽ വിയന്ന ഒന്നാം സ്ഥാനം നേടിയിരുന്നു. ദി ഇക്കണോമിസ്റ്റ് മാസികയുടെ ഭാഗമായ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പ്രധാനമായും ഗവേഷണത്തിലൂടെയും വിശകലനത്തിലൂടെയും പ്രവചനവും ഉപദേശക സേവനങ്ങളും നൽകുന്നു.

ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങൾ; ഇവിടെ നിങ്ങൾ എത്ര സമ്പാദിച്ചിട്ടും കാര്യമില്ല!!

English summary

ലോകത്തിലെ ജനസംഖ്യയിൽ അതിവേഗം വളരുന്ന 10 നഗരങ്ങളിൽ 3 എണ്ണം കേരളത്തിൽ, ഏതെല്ലാം?

According to the Economist Intelligence Unit (EIU) survey, three cities in Kerala are among the 10 fastest growing urban areas in the world. Malappuram, Kozhikode and Kollam are the top 10 places. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X