പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ ഡിസംബറിലേക്ക് നീട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദോഹ: ഇന്ത്യയും ഖത്തറും തമ്മില്‍ ഒപ്പുവച്ച എയര്‍ ബബിള്‍ കരാര്‍ കാലാവധി നീട്ടി. ഡിസംബര്‍ 31 വരെയാണ് നീട്ടിയതെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതോടെ ഇരു രാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് യാത്രാ സൗകര്യം തുടരുമെന്ന് ഉറപ്പായി. എയര്‍ ബബിള്‍ കരാറില്‍ ഇന്ത്യയും ഖത്തറും ഒപ്പുവച്ചത് കഴിഞ്ഞ ആഗസ്റ്റിലാണ്. ഇതിന്റെ കാലാവധി ഒക്ടോബര്‍ 31ന് അവസാനിക്കേണ്ടതായിരുന്നു. ഇതാണ് ഡിസംബറിലേക്ക് നീട്ടിയത്. കരാര്‍ പ്രകാരം ഇന്ത്യയുടെയും ഖത്തറിന്റെയും വിമാന കമ്പനികള്‍ക്ക് ഇരുരാജ്യങ്ങളിലേക്കും സര്‍വീസ് നടത്താന്‍ സാധിക്കും.

 
പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യ-ഖത്തര്‍ എയര്‍ ബബിള്‍ കരാര്‍ ഡിസംബറിലേക്ക് നീട്ടി

ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് അനുവദിച്ചിട്ടില്ല. നവംബര്‍ 30 വരെ നിരോധനം നീട്ടിയിരിക്കുകയാണ്. എന്നാല്‍ എയര്‍ ബബിള്‍ കരാറിലെത്തിയ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താം. വിദേശ വിമാന കമ്പനികള്‍ക്ക് ഈ കരാര്‍ പ്രകാരം സര്‍വീസ് നടത്താന്‍ സാധിക്കില്ല. കരാറില്‍ ഒപ്പുവച്ച രാജ്യങ്ങളിലെ വിമാന കമ്പനികള്‍ക്ക് മാത്രമേ സര്‍വീസ് സാധ്യമാകൂ. ഖത്തറിന്റെ വിഷയത്തില്‍ ഖത്തര്‍ എയര്‍വേയ്‌സിന് ഇന്ത്യയിലെ വിവധ നഗരങ്ങളിലേക്ക് വിമാന സര്‍വീസ് നടത്താന്‍ സാധിക്കും. ഇന്ത്യന്‍ വിമാന കമ്പനികളിലേക്ക് ദോഹയിലേക്കും സര്‍വീസ് നടത്താം.

ബാങ്ക് വെബ്സൈറ്റ് വഴി അടൽ പെൻഷൻ യോജന അക്കൌണ്ട് തുറക്കുന്നത് എങ്ങനെ? സംഗതി സിമ്പിൾ

പ്രവാസികള്‍ക്ക് ഏറെ ആശ്വാസകമാണ് എയര്‍ ബബിള്‍ കരാര്‍. കൊറോണ കാരണം കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് നാട്ടിലെത്താനുള്ള ഒരു മാര്‍ഗമാണിത്. ഇന്ത്യ ഇത്തരത്തില്‍ 15 രാജ്യങ്ങളുമായി എയര്‍ ബബിള്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. യൂറോപ്പ്, അമേരിക്ക, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയുമായി ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഖത്തറും ഇന്ത്യയും തമ്മിലുള്ള കരാര്‍ പ്രകാരം യാത്ര ചെയ്യാന്‍ അനുമതിയുള്ളവര്‍ ഇവരാണ്- ഖത്തര്‍ പൗരന്‍മാര്‍, ഖത്തര്‍ വിസയുള്ള ഇന്ത്യന്‍ പൗരന്‍മാര്‍.

കൊറോണ വ്യാപനം തുടങ്ങിയ മാര്‍ച്ചിലാണ് ഇന്ത്യ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതേ സമയം തന്നെയാണ് ഗള്‍ഫ് രാജ്യങ്ങളും നിയന്ത്രണം പ്രഖ്യാപിച്ചത്. പിന്നീട് കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വന്ദേ ഭാരത് മിഷന്‍ പ്രഖ്യാപിച്ചിരുന്നു. കടല്‍, ആകാശ മാര്‍ഗങ്ങളിലൂടെ പൗരന്‍മാരെ ഈ പദ്ധതി വഴി നാട്ടിലെത്തിച്ചു. എന്നാല്‍ എല്ലാവരില്‍ നിന്നും ടിക്കറ്റ് തുക ഈടാക്കിയത് വിവാദമായിരുന്നു. പ്രവാസികള്‍ പ്രതിസന്ധിയിലായി വരുമ്പോള്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് ഉചിതമല്ല എന്ന് അഭിപ്രായം ഉയര്‍ന്നു.

English summary

Air bubble deal between India-Qatar to continue till December 31

Air bubble deal between India-Qatar to continue till December 31
Story first published: Wednesday, October 28, 2020, 15:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X