'മേല്‍ക്കൂര പൊളിച്ച്' ഒരു കുഞ്ഞന്‍ ഷുഗര്‍ കമ്പനി; രണ്ടുദിവസം കൊണ്ട് 43% ഉയര്‍ച്ച!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയില്‍ സകലമാന മേല്‍ക്കൂരകളും പൊളിച്ച് കത്തിക്കയറുകയാണ് ബജാജ് ഹിന്ദുസ്താന്‍ ഷുഗര്‍ ലിമിറ്റഡ്. തിങ്കളാഴ്ച്ചയും കമ്പനിയുടെ ഓഹരി വില 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ട് കണ്ടിരിക്കുന്നു. വാസ്തവത്തില്‍ വെള്ളിയാഴ്ച്ച തൊട്ടാണ് ബജാജ് ഹിന്ദുസ്താന്‍ ഷുഗര്‍ ഓഹരികള്‍ 'ശക്തിമരുന്ന്' കുടിച്ചത്. അടച്ചുതീര്‍ക്കാനുള്ള കുടിശ്ശികയുമായി ബന്ധപ്പെട്ട് കമ്പനി നടത്തിയ പ്രസ്താവനയോടെ സ്‌റ്റോക്കിന്റെ തലവര തെളിഞ്ഞു.

 

കഴിഞ്ഞ ദിവസമാണ് പലിശയടക്കം വായ്പാ ബാധ്യതകള്‍ മുഴുവന്‍ ഒടുക്കിയെന്ന് ബജാജ് ഹിന്ദുസ്താന്‍ ഷുഗര്‍ കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചത്. ഇതു കേള്‍ക്കേണ്ട താമസം, ഓഹരി വിപണിയില്‍ വന്‍ഡിമാന്‍ഡായി ഈ ഇത്തിരിക്കുഞ്ഞന്‍ കമ്പനിക്ക്. വെള്ളിയാഴ്ച്ചത്തെ പ്രഖ്യാപനത്തിന് പിന്നാലെ 20 ശതമാനം നേട്ടം കയ്യടക്കാന്‍ ഹിന്ദുസ്താന്‍ ഷുഗര്‍ ലിമിറ്റഡിന് കഴിഞ്ഞു. 11 രൂപയില്‍ താളംപിടിച്ചുനിന്ന ഓഹരികള്‍ ഒറ്റയടിക്ക് 13.50 രൂപയിലേക്ക് കയറി.

'മേല്‍ക്കൂര പൊളിച്ച്' ഒരു കുഞ്ഞന്‍ ഷുഗര്‍ കമ്പനി; രണ്ടുദിവസം കൊണ്ട് 43% ഉയര്‍ച്ച!

പുതിയവാരവും ഹിന്ദുസ്താന്‍ ഷുഗര്‍ ഓഹരികളുടെ ആവേശമൊട്ടും ചോര്‍ന്നില്ല; രാവിലെ 14.80 രൂപയില്‍ ഇടപാടുകള്‍ ആരംഭിച്ച കമ്പനി 16.20 രൂപയിലാണ് തിരശ്ശീലയിട്ടത്. അതായത്, സ്റ്റോക്ക് ഇന്നും കുറിച്ചു 20 ശതമാനം അപ്പര്‍സര്‍ക്യൂട്ട്! 2022 സെപ്തംബര്‍ വരെയുള്ള വായ്പാ കുടിശ്ശികകളും 2022 നവംബര്‍ വരെയുള്ള പലിശയടവുകളുമാണ് കമ്പനി ഒടുക്കിയത്. ഇനി മുടങ്ങിക്കിടക്കുന്ന അടവുകള്‍ യാതൊന്നുമില്ലെന്ന് മാനേജ്‌മെന്റ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടു വ്യാപാരദിനങ്ങള്‍ കൊണ്ട് 43 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തുന്ന ബജാജ് ഹിന്ദുസ്താന്‍ ഷുഗര്‍ ഓഹരികള്‍ നവംബര്‍ 23 -ന് ശേഷം മാത്രം 55 ശതമാനം മുന്നേറ്റമാണ് കാഴ്ച്ചവെക്കുന്നത്. ഇതേസമയം, 2022 സെപ്തംബര്‍ പാദം നിറംകെട്ട സാമ്പത്തിക ഫലമായിരുന്നു കമ്പനി പ്രസിദ്ധീകരിച്ചത്. ജൂലായ് - സെപ്തംബര്‍ കാലഘട്ടത്തില്‍ 162.37 കോടി രൂപയായി ബജാജ് ഹിന്ദുസ്താന്‍ ഷുഗറിന്റെ നഷ്ടം വര്‍ധിച്ചു. മുന്‍വര്‍ഷം ഇതേകാലത്ത് 113.01 കോടി രൂപയായിരുന്നു കമ്പനിയുടെ നഷ്ടം. പോയപാദം വരുമാനത്തിലും കാണാം 2 ശതമാനമിടിവ് (1,323.40 കോടി രൂപ).

'മേല്‍ക്കൂര പൊളിച്ച്' ഒരു കുഞ്ഞന്‍ ഷുഗര്‍ കമ്പനി; രണ്ടുദിവസം കൊണ്ട് 43% ഉയര്‍ച്ച!

പേരുസൂചിപ്പിക്കുന്നതുപോലെ പഞ്ചസാര വ്യവസായത്തില്‍ കാലുറപ്പിക്കുന്ന കമ്പനിയാണ് ബജാജ് ഹിന്ദുസ്താന്‍ ഷുഗര്‍ ലിമിറ്റഡ്. പഞ്ചസാര ഉത്പാദനത്തിന് പുറമെ ഡിസ്റ്റിലറി, ഊര്‍ജ്ജ സെഗ്മന്റുകളിലും കമ്പനിക്ക് ബിസിനസുണ്ട്. തിങ്കളാഴ്ച്ച ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ബജാജ് ഹിന്ദുസ്താന്‍ ഷുഗറിന്റെ 243.43 ലക്ഷം ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. കഴിഞ്ഞ ഒരുമാസത്തിനിടെ 18.76 ലക്ഷം ശരാശരി ഇടപാടുകളായിരുന്നു സ്റ്റോക്കില്‍ നടന്നിരുന്നതും. 22.35 രൂപ വരെയുള്ള ഉയരവും 8.35 രൂപ വരെയുള്ള താഴ്ച്ചയും കഴിഞ്ഞ 52 ആഴ്ച്ചക്കിടെ ഓഹരിയില്‍ നിക്ഷേപകര്‍ കണ്ടു.

പറഞ്ഞുവരുമ്പോള്‍ ബജാജ് ഹിന്ദുസ്താന്‍ ഷുഗര്‍ ലിമിറ്റഡിനൊപ്പം ശാര്‍ദ ക്രോപ്‌കെം, ഹെമിസ്ഫിയര്‍ പ്രോപ്പര്‍ട്ടീസ്, സുസ്‌ലോണ്‍ എനര്‍ജി കമ്പനികളും തിങ്കളാഴ്ച്ച ബിഎസ്ഇയില്‍ വന്‍നേട്ടക്കാരുടെ പട്ടികയില്‍ സ്ഥാനം കണ്ടെത്തി. ശാരദ ക്രോപ്‌കെമിന്റെ ഓഹരിവിലയില്‍ 15 ശതമാനം വര്‍ധനവാണുണ്ടായത്. 65.40 രൂപ കൂട്ടിച്ചേര്‍ത്ത കമ്പനി 498.65 രൂപയില്‍ തിരശ്ശീലയിട്ടു. മറ്റൊരു കമ്പനിയായ ഹെമിസ്ഫിയര്‍ പ്രോപ്പര്‍ട്ടീസ് 10 ശതമാനം നേട്ടം കുറിച്ചു. 104.90 രൂപയില്‍ വ്യാപാരം ആരംഭിച്ച ഹെമിസ്ഫിയര്‍ ഓഹരികള്‍ 113.05 രൂപയിലാണ് ഇടപാടുകള്‍ നിര്‍ത്തിയത്.

 

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Bajaj Hindusthan Sugar Surges 20 Per Cent On Monday; Reason Why This Sugar Company Flying High

Bajaj Hindusthan Sugar Surges 20 Per Cent On Monday; Reason Why This Sugar Company Flying High. Read in Malayalam.
Story first published: Monday, December 5, 2022, 16:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X