ഐഡിബിഐ ബാങ്ക് സ്വകാര്യവല്‍ക്കരിക്കുന്നു; 45 രൂപയുള്ള ഈ ഓഹരി വാങ്ങിയാല്‍ ഗുണമുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നീണ്ട ഇടവേളയ്ക്കു ശേഷം ഐഡിബിഐ ബാങ്കിന്റെ ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വീണ്ടും ചൂടുപിടിക്കുന്നു. എല്‍ഐസിയുടേയും കേന്ദ്രസര്‍ക്കാരിന്റേയും കൈവശമുള്ള ഓഹരികളുടെ ഏറിയ പങ്കും വിറ്റൊഴിയാനും ഇതിനായുള്ള നിക്ഷേപകരുടെ ബിഡ്ഡുകളും ക്ഷണിച്ചു. ഇതോടെ ഏറെക്കാലം അനക്കമില്ലാതിരുന്ന ഓഹരിയിലും തിരയിളക്കം പ്രകടമാണ്. ഐഡിബിഐ ഓഹരിയുടെ സമീപ ഭാവിയിലേക്കുള്ള സാധ്യതകളാണ് ഈ ലേഖനത്തില്‍ വിശദീകരിക്കുന്നത്.

ഐഡിബിഐ ബാങ്ക്

ഐഡിബിഐ ബാങ്ക്

പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്നതും എല്ലാവിധ ധനകാര്യ സേവനങ്ങളും നല്‍കുന്ന ബാങ്കിംഗ് സ്ഥാപനവുമാണ് ഐഡിബിഐ ബാങ്ക്. 1964-ല്‍ രാജ്യത്തെ വ്യവസായ മേഖലയ്ക്ക് ആവശ്യമായ ധനസഹായത്തിനായി രൂപീകരിച്ച 'ഡവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിട്യൂഷന്‍' (ഡിഎഫ്‌ഐ) ആയാണ് തുടക്കം. പിന്നീട് 2004-ലാണ് പദ്ധതികളുടെ ധനസഹായത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ പൂര്‍ണ ബാങ്കിംഗ് സേവനങ്ങളിലേക്ക് കടന്നത്.

നിലവില്‍ ധനകാര്യ മേഖലയിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുന്ന 6 ഉപകമ്പനികളും ഐഡിബിഐ ബാങ്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. നേരത്തെ 2 ഉപകമ്പനികളെ ബാങ്കില്‍ ലയിപ്പിച്ചു.

Also Read: 42-ല്‍ നിന്നും 69 രൂപയിലേക്കെത്തി; സൊമാറ്റോ ഇനിയും വാങ്ങണോ അതോ വിറ്റൊഴിയണോ?Also Read: 42-ല്‍ നിന്നും 69 രൂപയിലേക്കെത്തി; സൊമാറ്റോ ഇനിയും വാങ്ങണോ അതോ വിറ്റൊഴിയണോ?

ഓഹരി വിശദാംശം

ഓഹരി വിശദാംശം

കേന്ദ്രസര്‍ക്കാരിനും പൊതുമേഖല ഇന്‍ഷൂറന്‍സ് സ്ഥാപനമായ എല്‍ഐസിക്കും കൂടി ഐഡിബിഐ ബാങ്കിന്റെ 94.7 ശതമാനം ഓഹരികള്‍ കൈവശമുണ്ട്. നിലവില്‍ ബാങ്കിന്റെ വിപണി മൂല്യം 48,700 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 39.71 രൂപ നിരക്കിലും പിഇ അനുപാതം 18 മടങ്ങിലുമാണുള്ളത്. ജൂണ്‍ പാദത്തില്‍ ബാങ്ക് നേടിയ വരുമാനം 4,645 കോടിയും അറ്റാദായം 1,114 കോടിയുമാണ്.

അതേസമയം 52 ആഴ്ച കാലയളവില്‍ ഐഡിബിഐ ബാങ്ക് (BSE: 500116, NSE : IDBI) ഓഹരിയുടെ ഉയര്‍ന്ന വില 65.25 രൂപയും താഴ്ന്ന വില 30.50 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഓഹരിയില്‍ 6 ശതമാനം നേട്ടം രേഖപ്പെടുത്തി.

പുതിയ സംഭവ വികാസം

പുതിയ സംഭവ വികാസം

എല്‍ഐസിയുമായി ചേര്‍ന്ന് ഐഡിബിഐ ബാങ്കിന്റെ 60.72 ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഇതിനായുള്ള ബിഡ്ഡുകള്‍ക്ക് നിക്ഷേപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പുതിയ തീരുമാന പ്രകാരം ഐഡിബിഐ ബാങ്കില്‍ സര്‍ക്കാരിനുള്ള 30.48 ശതമാനവും എല്‍ഐസിയുടെ 30.24 ശതമാനം ഓഹരികളുമാണ് വില്‍ക്കുന്നത്. ഇതോടെ ഐഡിബിഐ ബാങ്ക്, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് & പബ്ലിക് അസറ്റ് മാനേജ്മെന്റ് എന്നിവിടങ്ങളിലെ മാനേജ്മെന്റ് നിയന്ത്രണം പുതിയ സംരംഭകര്‍ക്ക് കൈമാറുകയും ചെയ്യും.

ഓഹരി വില്‍പ്പനയ്ക്ക് ശേഷം ഐഡിബിഐ ബാങ്കിലെ എല്‍ഐസിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും സംയുക്ത ഓഹരി പങ്കാളിത്തം 34 ശതമാനമായി താഴും.

അനുകൂല ഘടകം

അനുകൂല ഘടകം

കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടെ കേന്ദ്രസര്‍ക്കാരും എല്‍ഐസിയും വന്‍തോതില്‍ ഒഴുക്കിയ മൂലധന നിക്ഷേപം ഐഡിബിഐ ബാങ്കിന്റെ ആകര്‍ഷക ഘടകമാകുമെന്നാണ് വിലയിരുത്തല്‍. 2017-20 കാലഘട്ടത്തിനിടെ സര്‍ക്കാര്‍ 18,928 കോടിയും എല്‍ഐസി 26,761 കോടിയും മൂലധന പര്യാപ്തത കൈവരിക്കാനായി ബാങ്കിന് നല്‍കിയിരുന്നു്. ഇതോടെ സാമ്പത്തികാരോഗ്യം വീണ്ടെടുത്ത ഐഡിബിഐ ബാങ്ക് തുടര്‍ച്ചയായ 5 വര്‍ഷത്തെ നഷ്ടക്കണക്കിനുശേഷം 2021, 2022 സാമ്പത്തിക വര്‍ഷങ്ങളില്‍ അറ്റാദായം രേഖപ്പെടുത്തി.

സമീപകാലത്ത് ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തികളുടെ തോതും ഗണ്യമായി താഴ്ന്നു. അതിനാല്‍ ബാങ്കിംഗ് ലൈസന്‍സും വലിയ നിക്ഷേപ ശേഖരവും എന്ന ഘടകങ്ങള്‍ ദീര്‍ഘവീക്ഷണമുള്ള നിക്ഷേപകരെ ആകര്‍ഷിച്ചേക്കും എന്നാണ് അനുമാനം.

ലക്ഷ്യവില 65

ലക്ഷ്യവില 65

നിലവില്‍ 45 രൂപ നിലവാരത്തിലാണ് ഐഡിബിഐ ബാങ്ക ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്. ഇവിടെ നിന്നും 46/ 48 രൂപ നിലവാരം മറികടന്നാല്‍ ഓഹരിയുടെ വില 57-ലേക്ക് കുതിച്ചുയരും. തുടര്‍ന്ന് 65 രൂപയിലേക്ക് നീങ്ങാനും സാധ്യതയേറെയാണ്. പ്രധാനപ്പെട്ട ഹ്രസ്വ/ ഇടക്കാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളില്‍ തുടരുന്നതിനാല്‍ ഐഡിബിഐ ബാങ്ക് ഓഹരിയില്‍ ബ്രേക്കൗട്ട് കുതിപ്പിനുള്ള സാധ്യത ശക്തമാകുന്നു.

ഓഹരിയുടെ വില 43 രൂപയിലേക്ക് (20-ദിവസ ഇഎംഎ) എത്തിയാല്‍ വാങ്ങാം. 39 രൂപയില്‍ ഐഡിബിഐ ബാങ്ക് ഓഹരിക്ക് ശക്തമായ പിന്തുണ ലഭിക്കാമെന്നും റിലയന്‍സ് സെക്യൂരിറ്റീസിലെ ജതിന്‍ ഗോഹില്‍ അഭിപ്രായപ്പെട്ടു.

Also Read: ഇടവേളയ്ക്ക് ശേഷം ഈ ജുന്‍ജുന്‍വാല സ്‌മോള്‍ കാപ് ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍; കാരണമിതാണ്Also Read: ഇടവേളയ്ക്ക് ശേഷം ഈ ജുന്‍ജുന്‍വാല സ്‌മോള്‍ കാപ് ഓഹരി അപ്പര്‍ സര്‍ക്യൂട്ടില്‍; കാരണമിതാണ്

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Central Government And LIC Jointly Sell Stake In IDBI Bank Invites Investors Bid Should Buy This Penny Stock Now | ഐഡിബിഐ ബാങ്ക് സ്വകാര്യവല്‍ക്കരിക്കുന്നു; 45 രൂപയുള്ള ഈ ഓഹരി വാങ്ങിയാല്‍ ഗുണമുണ്ടോ?

Central Government And LIC Jointly Sell Stake In IDBI Bank, Invites Investors Bid. Should Buy This Penny Stock Now? Read In Malayalam.
Story first published: Tuesday, October 11, 2022, 12:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X