പൂജ്യത്തില്‍ നിന്ന് തുടങ്ങാം; യാതൊരു നിക്ഷേപവും ഇല്ലാതെ പതിനായിരങ്ങൾ സമ്പാദിക്കാം; ബിസിനസ് അവസരങ്ങളിതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണമില്ലാത്തത് കൊണ്ട് ഇന്നും മൂലയ്ക്കിരിക്കുന്ന ഒരുപാട് സംരംഭകത്വ സ്വപ്‌നങ്ങള്‍ ഓരോരുത്തര്‍ക്കും ഉണ്ടാകും. കോളേജ് പഠന കാലത്ത് സുഹൃത്തുക്കളുമായി പങ്കിട്ടതോ സ്വന്തം ചിന്തിയിൽ വന്നതോ ആയ ആശയങ്ങൾ. പണം സമ്പാദിച്ച് ആ​ഗ്രഹങ്ങൾക്ക് പിന്നാലെ പോയി വിജയിച്ചു വന്ന പലരുടെയും പ്രചോദിപ്പിക്കുന്ന കഥകളുണ്ടാകും. 

ഇത്തരത്തിൽ ബിസിനസിലേക്ക് ഇറങ്ങാനുള്ള സാമ്പത്തിക ശേഷിയും എല്ലാവര്‍ക്കും ഉണ്ടാകണമെന്നുമില്ല. ഈയൊരു സാഹചര്യത്തില്‍ യാതൊന്നും നിക്ഷേപിക്കാതെ ആരംഭിക്കാവുന്ന ചില സംരംഭങ്ങളെ പറ്റി അറിഞ്ഞിരിക്കാം. പഠിക്കുന്ന കാലത്ത് വിദ്യാര്‍ഥികള്‍ക്ക് ആരംഭിക്കാവുന്നതും അധിക വരുമാനം തേടുന്നവര്‍ക്ക് തൊഴിലിനൊപ്പം മുന്നോട്ട് കൊണ്ടു പോകാവുന്നതുമായ സംരംഭകത്വ ആശയങ്ങളാണ് ചുവടെ ചേര്‍ക്കുന്നത്. 

റിക്രൂട്ട്‌മെന്റ് ഏജന്‍സി

റിക്രൂട്ട്‌മെന്റ് ഏജന്‍സി

കമ്പനികള്‍ക്ക് മിടുക്കരായ തൊഴിലാളികളെ നല്‍കുന്ന റിക്രൂട്ട്‌മെന്റ് ഏജന്‍സികളും യാതൊരു മുതൽ മുടക്കില്ലാതെ ആരംഭിക്കാം. മികച്ച ശ്രംഖലയും മികച്ച ആശയ വിനിമയ ശേഷിയും ഉള്ളൊരാള്‍ക്കാണ് ഈ രം​ഗത്ത് തിളങ്ങാനാവുക. വാട്‌സ്ആപ്പ് പോലുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ആശയ വിനിമയം നടത്താന്‍ സാധിക്കുന്നകിനാല്‍ ഓഫീസ് ആവശ്യമായി വരുന്നില്ല. ഇടത്തരം കമ്പനികള്‍, ചെറുകിട ബിസിനസുകള്‍ എന്നിവയ്ക്ക് ആവശ്യമായ തൊഴിലാളികളെ ലഭ്യമാക്കാന്‍ ഇതുവഴി സാധിക്കും. കമ്പനികളുമായുള്ള ബന്ധവും കഴിവുകളുമാണ് പ്രധാനം.

ഇന്‍ഷുറന്‍സ് ഏജന്‍സി

ഇന്‍ഷുറന്‍സ് ഏജന്‍സി

ചെലവുകളില്ലാതെ ഓഫ്‍ലൈനായും ഓൺലൈനായും പണം സമ്പാദിക്കാനുള്ള മാർ​ഗമാണ് ഇൻഷൂറൻസ് ഏജൻസി. രാജ്യത്ത് പ്രവർത്തിക്കുന്ന ഏതെങ്കിലും ഇൻഷൂറൻസ് കമ്പനിയുടെ ഏജൻസി സ്വന്തമാക്കുകയാണ് ആദ്യം വേണ്ടത്. ഇവിടെ ആവശ്യക്കാർക്ക് ഇൻഷൂറൻസ് പ്ലാനുകൾ വിൽക്കുകയും പ്രീമിയം അടവ് സ്വീകരിക്കുകയും ചെയ്യാം. മാർക്കറ്റിം​ഗ്, വില്പന ശേഷി എന്നിവയാണ് ഇവിടെ ആവശ്യം. പ്രീമിയം അടവുകൾ ഓൺലൈനായി ചെയ്യാവുന്നതിനാൽ എളുപ്പത്തിൽ നടത്താം. 

Also Read: 'ചോറിന് അരിയിടുമ്പോള്‍ അല്പം അധികമിടാം'; നിക്ഷേപമില്ലാതെ ഷീറോ വഴി മാസ വരുമാനം; വീട്ടമ്മമാർക്ക് അവസരംAlso Read: 'ചോറിന് അരിയിടുമ്പോള്‍ അല്പം അധികമിടാം'; നിക്ഷേപമില്ലാതെ ഷീറോ വഴി മാസ വരുമാനം; വീട്ടമ്മമാർക്ക് അവസരം

റിയല്‍ എസ്‌റ്റേറ്റ്

റിയല്‍ എസ്‌റ്റേറ്റ്

പണം ആവശ്യമില്ലാത്ത ബിസിനസ് ആശയങ്ങളിൽ വ്യക്തിപരമയ കഴിവുകളാണ് ഉപയോ​ഗിക്കേണ്ടത്. ആശയ വിനിമയത്തിനും സമൂഹത്തിൽ ശക്തമായ ബന്ധങ്ങളും വിപണന കഴിവും ഉള്ളൊരാൾക്ക് റിയൽ എസ്റ്റേറ്റ് ബ്രോക്കറാകാം. വസ്തു വകകൾ വാങ്ങുന്നവനും വില്പന നടത്തുന്നനും തമ്മിലുള്ള ഇടനിലക്കാരനായി നിന്ന് പണമുണ്ടാക്കാം. താൽപര്യം അനുസരിച്ച് ഭൂമി, വാഹനം തുടങ്ങിയ മേഖലകളിൽ ബ്രോക്കറിം​ഗ് നടത്താനാകും. 

Also Read: സമയമുള്ളപ്പോള്‍ പണിയെടുക്കാം; മാസം 25,000 രൂപ നേടാം; ആമസോണിന്റെ മറ്റൊരു തൊഴിലവസരം ഇതാAlso Read: സമയമുള്ളപ്പോള്‍ പണിയെടുക്കാം; മാസം 25,000 രൂപ നേടാം; ആമസോണിന്റെ മറ്റൊരു തൊഴിലവസരം ഇതാ

റീപാക്കിംഗ് സര്‍വീസ്

റീപാക്കിംഗ് സര്‍വീസ്

വീട്ടിൽ തന്നെ ആരംഭിക്കാവുന്ന ബിസിനസ് ആശയമാണിത്. വലിയൊരു കണ്ടെയിനറിലെ സാധനങ്ങള്‍ വില്പനയ്ക്ക് ആവശ്യമായ രീതിയില്‍ ചെറിയ ബോക്‌സുകളിലേക്ക് പാക്ക് ചെയ്യുന്നതാണ് റീപാക്കിംഗ് സര്‍വീസ്. സ്വന്തമായി പാക്കിംഗ് സര്‍വീസ് ഇല്ലാത്ത നിര്‍മാണ കനപ്‌നനികള്‍ റീപാക്കിംഗ് സര്‍വീസുകളുടെ സേവനം തിരഞ്ഞെടുക്കുന്നുണ്ട്. വിതരണത്തിനായി ഉച്പന്നങ്ങള്‍ പാക്ക് ചെയ്യുക.

വിവാഹ ബ്യുറോ

വിവാഹ ബ്യുറോ

സമൂഹത്തില്‍ ബന്ധങ്ങളുള്ളവര്‍ക്ക് ആരംഭിക്കാവുന്ന മറ്റൊരു ആശയമാണ് വിവാഹ ബ്യൂറോകള്‍. സമൂഹത്തിലുള്ള ബന്ധത്തിന്റെ ആഴമാണ് ഇവിടെ നിക്ഷേപമായി കാണ്ുന്നത്. ആണ്‍-പെണ്‍ വീട്ടുകാരുടെ താലപര്യം അനുസരിച്ച് പരസ്പരം കാണാനുള്ള സൗകര്യം ഉണ്ടാക്കുക എന്നചാണ് ജോലി. സര്‍വീസിന് ഫീ് ഈടാക്കാം.


ബ്ലോഗിംഗ്

എഴുതാനുള്ള താല്പര്യവും ഏതെങ്കിലും വിഷയത്തിലുള്ള അറിവും കൂടെയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ സാധ്യതയാണ് ബ്ലോഗിംഗ്.നിരവധി വെബ്‌സൈറ്റുകള്‍ക്ക് വേണ്ടി എഴുതി പണം സമ്പാദിക്കാന്‍ സാധിക്കും. സ്വന്തം ചെലവില്‍ വെബ്‌സൈറ്റ് ആരംഭിച്ച് പരസ്യങ്ങളിലബടെ വരുമാനം നേടാനും സാധിക്കും. ഇതിന് വെബ്‌സൈറ്റ് നിര്‍മാണ ചെലവ് ആവശ്യമായി വരും.

ക്ലീനിംഗ് സര്‍വീസ്

ക്ലീനിംഗ് സര്‍വീസ്

ഇന്ന് സജീവമായി കൊണ്ടിരിക്കുന്ന ബിസിനസ് മേഖലയാണ് ക്ലീനിം​ഗ്. അടച്ചിട്ട വീട്, പുതിയ വീട്ടിലേക്ക് താമസം മാറുമ്പോഴുള്ള ശുചീകരണം, വീടും പറമ്പും ശുചിയാക്കൽ തുടങ്ങിയ ജോലികൾക്ക് ഇന്ന് നാട്ടിമ്പുറങ്ങളിൽ തൊഴിലാളികളെ ലഭിക്കുന്നില്ല. ഇതിനാൽ തന്നെ ക്ലീനിം​ഗ് സർവീസ് ആരംഭിച്ചാൽ അവസരങ്ങൾ തേടി വരും. ജോലിക്കാരെയും ശുചീകരണത്തിന് ആവശ്യമായ ചൂല്, ക്ലീനിം​ഗ് പൗണ്ടർ മറ്റു ഉപകരണങ്ങൾ എന്നിവ ആവശ്യമായി വരും.

Read more about: business
English summary

Earn Thousands From Zero Investment Business; Here's Top Zero Investment Business Plans

Earn Thousands From Zero Investment Business; Here's Top Zero Investment Business Plans, Read In Malayalam
Story first published: Monday, November 21, 2022, 14:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X