തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ വൈദ്യുതി കാറുകള്‍ വരുന്നു. ഇന്ധന കാറുകള്‍ പൂര്‍ണമായും ഒഴിവാക്കിയാണ് വൈദ്യുതി കാറുകളുടെ വരവ്. സര്‍ക്കാര്‍ ഓഫീസുകളുടെ ആവശ്യത്തിനായി കാറുകള്‍ വാടകയ്ക്ക് എടുക്കുകയാണ് ചെയ്യുന്നത്.

അടുത്ത മാസം ആദ്യ ആഴ്ചയോടെ 7 സര്‍ക്കാര്‍ ഓഫീസുകളിലായി 50 ഇ-കാറുകള്‍ വാടകയ്ക്ക് നല്‍കും. പദ്ധതിയുടെ നോഡല്‍ ഏജന്‍സി അനെര്‍ട്ടാണ്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡാണ് ഇ-കാറുകള്‍ അനെര്‍ട്ടിന് അനുവദിക്കുന്നത്.
പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തില്‍ അനര്‍ട്ടിന്റെ ആറ് ഓഫീസുകളില്‍ ഇ-കാറുകള്‍ വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. ഇതിനകം തന്നെ 65 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വാഹനത്തിനായി അനെര്‍ട്ടിനെ സമീപിച്ചിട്ടുണ്ട്. അപേക്ഷ നല്കി 20 ദിവസത്തിനുള്ളില്‍ കാറുകള്‍ എത്തിക്കാന്‍ അനെര്‍ട്ടിന് സാധിക്കും.
അതേസമയം, കാറുകള്‍ ചാര്‍ജ് ചെയ്യുന്നതിന് ദേശീയപാത -സംസ്ഥാന പാത, എന്നിവയ്ക്കടുത്ത് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് രജിസ്ട്രേഷന് ആരംഭിച്ചിട്ടുണ്ട്. 1000 ചതുരശ്ര അടി സ്ഥലമുള്ളവരെയാണ് ഇതിനായി പരിഗണിക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications