സംരംഭത്തിനായി മുന്നിട്ടിറങ്ങുന്നവർക്ക് മുന്നിലെ പ്രധാന വെല്ലുവിളി തുടങ്ങി വിജയിപ്പിച്ചെടുക്കുക എന്നതാണ്. ഈ അർഥത്തിൽ വിജയിപ്പിച്ചെടുക്കുക എന്നത് റിസ്കുള്ള സംഗതി തന്നെയാണ്. ഈ റിസ്ക് ഏറ്റെടുക്കാൻ തയ്യാറല്ലാത്തവർക്ക് ആരംഭിക്കാവുന്ന ബിസിനസ് മോഡലുകളാണ് ഫ്രാഞ്ചൈസികൾ. പേരെടുത്ത കമ്പനികളുടെ ബിസിനസ് നടത്തുക എന്നതിനാൽ മുകളിൽ പറഞ്ഞ റിസ്ക് വലിയൊരളവിൽ ഇവിടെ വരുന്നില്ല.
ഇന്നത്തെ ഇന്ത്യൻ ഫ്രാഞ്ചൈസി വിപണി കുതിപ്പിന്റെ പാതയിലാണ്. ഒട്ടുമിക്ക ആഭ്യന്തര വിദേശ ബ്രാന്‍ഡുകളും വിശാലമായ ഇന്ത്യന്‍ വിപണിയിലേക്കെത്താന്‍ തിരഞ്ഞെടുക്കുന്നത് ഫ്രാഞ്ചൈസി മോഡലാണ്. അധിക ചെലവില്ലാതെ കമ്പനികള്‍ക്ക് വിപണിയില്‍ സാന്നിധ്യം ലഭിക്കുമെന്നതാണ് കമ്പനികള്‍ക്കുണ്ടാകുന്ന ഗുണം.. ചെറിയ മുതല്‍ മുടക്കില്‍ ബ്രാന്‍ഡഡ് കമ്പനികളുടെ ബിസിനസ് നടത്താമെന്നതാണ് ഫ്രാഞ്ചൈസിയടുക്കുന്നത് വഴി സംരഭകനുള്ള ലാഭം. ഇപ്പോൾ ആരംഭിച്ച് വിജയിപ്പിക്കാവുന്ന ചില ഫ്രാഞ്ചൈസി ബിസിനസുകൾ നോക്കാം.
എന്താണ് ഫ്രാഞ്ചൈസി
കമ്പനികൾ തങ്ങളുടെ ഉത്പ്പന്നങ്ങളും സേവനങ്ങളും വിതരണം ചെയ്യാൻ അനുവദിക്കുന്ന ബിസിനസാണ് ഫ്രാഞ്ചൈസി എന്നത്. ബിസിനസ് സ്വന്തമായുള്ള കമ്പനിയെ ഫ്രാഞ്ചൈസർ എന്നാണ് അറിയപ്പെടുന്നത്. ഫ്രാഞ്ചൈസറെയും ഫ്രാഞ്ചൈസിയെയും ബന്ധിപ്പിക്കുന്ന കരാറിനെയാണ് ഫ്രാഞ്ചൈസി എന്ന് പറയുന്നത്. ഫ്രാഞ്ചൈസികള്‍ക്ക് ആവശ്യമായ പരിശീലനവും സംഘടനാപരമായ പിന്തുണയും ഫ്രാഞ്ചൈസർ നൽകും. ഇതോടൊപ്പം ഉയര്‍ന്ന മൂല്യമുള്ള ബ്രാന്‍ഡ് നെയിം ലഭിക്കും.
സബ്വെ ഫ്രാഞ്ചൈസി ഔട്ട്ലേറ്റ്
ലോകത്തെ ഏറ്റവും വലിയ സാന്ഡ്വിച്ച് ഫ്രാഞ്ചൈസി ഔട്ടേലേറ്റാണ് സബ്വെയുടെയത്. 1965 ഫ്രഞ്ച് ഡിലൂഷ്യയാണ് സബ്വെ ആരംഭിക്കുന്നത്. ഉപഭോക്താക്കൾക്ക് മാന്യമായ നിരക്കിൽ ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുക എന്നതാണ് സബ്വെയുടെ ലക്ഷ്യം. ഇന്ത്യയിലെ ഏറ്റവും മികച്ച പാനീയ, ഭക്ഷണ ഫ്രാഞ്ചൈസി ബിസിനസുകളിലൊന്നായി സബ്വെയെ ഇന്ന് കണക്കാക്കുന്നു.
ഡോമിനസ് പിസ ഫ്രാഞ്ചൈസി
30 മിനിട്ടിനുള്ളില്‍ ഡോര്‍സ്റ്റെപ്പ് ഡെലിവറി നടത്തുന്ന ഡോമിനോസിന് നിലവില്‍ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ഔട്ട്ലേറ്റുകളുണ്ട്. പുതിയ ഭക്ഷണ സംസ്കാരം സജീവമാകുന്ന കാലത്ത് ഡോമിനോസ് പിസ ഫ്രാഞ്ചൈസി ആരംഭിക്കുന്നത് നല്ല വരുമാന മാര്‍ഗമാണ്. ഇതിനായി 1500 ചതുരശ്ര അടി സ്ഥലവും 30 ലക്ഷം രൂപയും ആവശ്യമാണ്. ജുബിലന്റ് ഫുഡ് വര്‍ക്ക്സാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
കരാറിലെത്തുന്ന പക്ഷം പരിശീലനവും ഓറിയന്റേഷനും കമ്പനി നല്‍കും. തിരക്കുള്ള നഗരങ്ങളിലോ റസിഡന്‍ഷ്യല്‍ ഏരിയ, മാള്‍ എന്നിവിടങ്ങളിലായിരിക്കണം. ഇതുപോലെ കെഎഫ്സി ചിക്കന്‍ ഔട്ട്ലേറ്റും ആരഭിക്കാം. 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥലവും 50 ലക്ഷം രൂപയുടെ നിക്ഷേുപവും ആവശ്യമാണ്.
ഡിടിഡിസി കാര്‍ഗോ ആന്‍ഡ് കൊറിയര്‍ ലമിറ്റഡ്
1990-ല്‍ ബംഗളൂരുവിൽ സുഭാഷിഷ് ചക്രവര്‍ത്തിക്ക് കീഴിലാണ് ഡിടിഡിസി സ്ഥാപിതമാകുന്നത്. ഇന്ന് ഇന്ത്യയിലുടനീളം 1000-ലധികം ഫ്രാഞ്ചൈസികൾ കമ്പനിക്കുണ്ട്. ചുരുങ്ങിയ ചെലവില്‍ ആരംഭിക്കാവുന്ന ഫ്രാഞ്ചൈസി രീതിയാണിത്. 1.5 ലക്ഷം രൂപയുടെ നിക്ഷേപവും 150 ചതുരശ്രഅടിയുള്ള സ്ഥലവുമാണ് ആവശ്യം. സാധനങ്ങള്‍ സമയത്ത് എത്തിക്കുന്നതിനുള്ള ഡെലിവറി ചെയ്യുന്നവരെ ആവശ്യമായി വരും. വലിയ ഡിമാന്റുള്ള മേഖലയായതിനാൽ എളുപ്പത്തിൽ ബിസിനസ് ലഭിക്കുമെന്നത് ഗുണകരമാണ്.
ലെൻസ് കാർട്ട്
കണ്ണടകളും ഫ്രെയിമുകളും വില്പന നടത്തുന്ന ഇ-കോമേഴ്സ് സ്റ്റാർട്ടപ്പമാണ് ലെൻസ് കാർട്ട്. ലെന്‍സ്കാര്‍ട്ടിന്റെ ഓഫ്ലൈൻ സ്റ്റോറുകൾ ആരംഭിക്കാൻ കമ്പനി ഫ്രാഞ്ചൈസി നൽകുന്നുണ്ട്. ഫ്രെയിം വില്പനയ്ക്ക് പുറമെ ഡോക്ടറുടെ സേവനം, കോമ്പിനേഷൻ ഓഫറുകൾ എന്നിവ ലെൻസ് കാർട്ട് നൽകുന്നുണ്ട്. ഇന്ന് ഇന്ത്യയിലുടനീളം 330-ലധികം ഫ്രാഞ്ചൈസികൾ ലെൻസ് കാർട്ടിനുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
