'ഫ്‌ളാഗ്' ബ്രേക്കൗട്ട്! സ്‌ഫോടനം കുറിക്കുമോ ഈ ലാര്‍ജ് കാപ്പ് സ്റ്റോക്ക്! ഇനിയും വൈകിയിട്ടില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ വാരം ഓഹരി വിപണിയില്‍ വടംവലി തുടരവെ പൊതുമേഖലാ ബാങ്കിങ് രംഗം കൂടുതല്‍ വീര്യം പ്രകടമാക്കുന്നുണ്ട്. ചൊവാഴ്ച്ച രാവിലെത്തന്നെ മുഖ്യസൂചികയായ നിഫ്റ്റി നഷ്ടങ്ങളെല്ലാം നികത്തി നേട്ടത്തില്‍ ചുവടുവെച്ചു.

ഈ ആഴ്ച്ച 'ടോപ്പ് ഗിയറില്‍' കടന്ന സ്റ്റോക്കുകളില്‍ ഒന്നാണ് എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി. ചൊവാഴ്ച്ച 5 ശതമാനം ഉയര്‍ച്ചയാണ് കമ്പനി അറിയിക്കുന്നത്. രാവിലെ 570 രൂപയില്‍ ആരംഭിച്ച ഇടപാടുകള്‍ 590 രൂപ പിന്നിടാന്‍ ഏറെ സമയമെടുത്തില്ല.

'ഫ്‌ളാഗ്' ബ്രേക്കൗട്ട്! സ്‌ഫോടനം കുറിക്കുമോ ഈ ലാര്‍ജ് കാപ്പ് സ്റ്റോക്ക്! ഇനിയും വൈകിയിട്ടില്ല

എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സിനെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലല്ലോ. ഇന്ത്യയിലുടനീളം വ്യക്തിഗത, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ലാര്‍ജ് കാപ്പ് ഇന്‍ഷുറന്‍സ് കമ്പനിയാണിത്. വിപണി മൂല്യം 1.21 ലക്ഷം കോടി രൂപ. പറഞ്ഞുവരുമ്പോള്‍ ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഏറ്റവും വലിയ നാലാമത്തെ ഇന്‍ഷുറന്‍സ് കമ്പനിയെന്ന ഖ്യാതിയും എച്ച്ഡിഎഫ്‌സി ലൈഫിനുണ്ട്.

നിലവില്‍ ഇന്‍ഷുറന്‍സ് സെക്ടര്‍ അമിതമായ മൂല്യനിര്‍ണയമാണ് നേരിടുന്നത്. എല്‍ഐസി (104.98), എസ്ബിഐ ലൈഫ് (81.82), ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് (85.5) എന്നീ കമ്പനികളെല്ലാം ഉയര്‍ന്ന പിഇ അനുപാതത്തില്‍ വ്യാപാരം ചെയ്യപ്പെടുന്നു. എച്ച്ഡിഎഫ്‌സി ലൈഫിന്റെ ചിത്രവും മറ്റൊന്നല്ല (91.71).

എന്നാല്‍ ടെക്‌നിക്കല്‍ ചാര്‍ട്ട് അടിസ്ഥാനപ്പെടുത്തുമ്പോള്‍ എച്ച്ഡിഎഫ്‌സി ലൈഫില്‍ പുത്തന്‍ സാധ്യതകള്‍ തെളിയുന്നത് കാണാം. നവംബര്‍ രണ്ടാം പകുതിയില്‍ തുടരെ മുന്നേറിയ സ്‌റ്റോക്ക് പിന്നീട് ചെറിയ ഇടവേള എടുത്തിരുന്നു. ഡിസംബറില്‍ 'സൈഡ്‌വേസ്' ട്രെന്‍ഡിലൂടെയാണ് എച്ച്ഡിഎഫ്‌സി ലൈഫ് കടന്നുപോയത്. എന്നാല്‍ ഇപ്പോള്‍ പ്രതിദിന ചാര്‍ട്ടില്‍ കമ്പനിയുടെ ഓഹരി വില ബുള്ളിഷ് ഫ്‌ളാഗ് പാറ്റേണ്‍ വരച്ചുകാട്ടുന്നുണ്ട്.

'ഫ്‌ളാഗ്' ബ്രേക്കൗട്ട്! സ്‌ഫോടനം കുറിക്കുമോ ഈ ലാര്‍ജ് കാപ്പ് സ്റ്റോക്ക്! ഇനിയും വൈകിയിട്ടില്ല

Image Source: Investing.com

കണ്‍സോളിഡേഷന്‍ ഘട്ടത്തിന് ശേഷം ചൊവാഴ്ച്ച ട്രെന്‍ഡ്‌ലൈന്‍ ബ്രേക്കൗട്ട് എച്ച്ഡിഎഫ്‌സി ലൈഫ് രേഖപ്പെടുത്തുകയാണ്. 595 രൂപയിലേക്കാണ് സ്റ്റോക്ക് എത്തിനില്‍ക്കുന്നതും. അതായത്, നവംബറിലെ ബുള്ളിഷ് റാലിയുടെ തുടര്‍ച്ച മുന്നോട്ട് തുടരാം. ഹ്രസ്വകാലം കൊണ്ട് 655-660 രൂപയിലേക്ക് എച്ച്ഡിഎഫ്‌സി ലൈഫിന്റെ ഓഹരി വില എത്താന്‍ സാധ്യതയുണ്ട്. നവംബറില്‍ ഇത്രയുംതന്നെ ദൂരം സ്‌റ്റോക്ക് താണ്ടിയിരുന്നു.

ഇതേസമയം, തിരുത്തലുണ്ടായാല്‍ ബ്രേക്കൗട്ട് നിലവാരത്തില്‍ ഇടത്താവളം കണ്ടെത്താനായിരിക്കും എച്ച്ഡിഎഫ്‌സി ലൈഫ് ഓഹരികള്‍ ആദ്യം ശ്രമിക്കുക (583 രൂപ). എന്നാല്‍ മുന്‍ സ്വിങ് താഴ്ച്ചയായ 559 രൂപയ്ക്കും താഴോട്ട് ഓഹരി വില ചലിക്കുകയാണെങ്കില്‍ നിക്ഷേപകരും ട്രേഡര്‍മാരും ലോങ് പൊസിഷനുകള്‍ പുനഃപരിശോധിക്കണം.

കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 678 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 497 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 8.69 ശതമാനം വിലയിടിവ് പറഞ്ഞുവെയ്ക്കുന്നുണ്ടെങ്കിലും അഞ്ച് ദിവസത്തെ ചിത്രത്തില്‍ നിക്ഷേപകര്‍ക്ക് 4 ശതമാനത്തിലേറെ നേട്ടം സമ്മാനിക്കാന്‍ എച്ച്ഡിഎഫ്‌സി ലൈഫിന് കഴിഞ്ഞിട്ടുണ്ട്.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

HDFC Life Insurance Company Shares Record Flag Breakout In Daily Charts; What Should Investors Do?

HDFC Life Insurance Company Shares Record Flag Breakout In Daily Charts; What Should Investors Do? Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X