ഇന്ത്യ 5 ട്രില്യണ്‍ ഇക്കോണമിയാവും, ആത്മനിര്‍ഭര്‍ ഭാരത് ആ വഴിയാണെന്ന് വിദേശകാര്യ മന്ത്രാലയം

By Vaisakhan MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയായി മാറ്റുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനമാണ്. അദ്ദേഹം സ്വപ്‌ന പദ്ധതിയായി കാണുന്നതും ഇതാണ്. അത് ഉടന്‍ സാധ്യമാകുമെന്ന് വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥന്‍ പറയുന്നു. ആത്മനിര്‍ഭര്‍ ഭാരത് ഇന്ത്യയെ ഇതിലേക്ക് നയിക്കുമെന്നാണ് വിദേശ കാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ പറയുന്നത്. മെയ്ക്ക് ഇന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ 5 ട്രില്യണ്‍ ഇക്കോണമിയാവും, ആത്മനിര്‍ഭര്‍ ഭാരത് ആ വഴിയാണെന്ന് വിദേശകാര്യ മന്ത്രാലയം

ആഗോള വിപണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മെയ്ക്ക് ഇന്‍ ഇന്ത്യക്ക് സാധിക്കും. അത് ഇന്ത്യയെ കരുത്തുറ്റതാക്കുമെന്നും ഭട്ടാചാര്യ പറയുന്നു. അതേസമയം ഇന്ത്യയുടെ മാത്രമല്ല ലോകത്തിന്റെ കുതിപ്പിനും കോവിഡ് തടയിട്ടും. എല്ലാ വിപണിയും തകര്‍ന്നു. എല്ലാ മേഖലയെയും അത് ബാധിച്ചു. ആഗോള തലത്തില്‍ സ്തംഭവനാസ്ഥ ഉണ്ടായെന്നും ഭട്ടാചാര്യ വ്യക്തമാക്കി. സാമൂഹിക-സാമ്പത്തിക വെല്ലുവിളികളും കോവിഡ് കാരണം ആഗോള രാഷ്ട്രങ്ങള്‍ നേരിട്ടെന്നും ഭട്ടാചാര്യ പറഞ്ഞു.

ആഗോള സമ്പദ് വ്യവസ്ഥ തകര്‍ന്ന് തരിപ്പണമായി. പരസ്പരമുള്ള സംസാരങ്ങള്‍ വരെ നിശ്ചലമായി. പലരും ഭയത്തിലായി. കോവിഡിനെതിരായ പോരാട്ടത്തില്‍ ആഗോള സമൂഹത്തിന്റെ സഹകരണം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. പല രാജ്യങ്ങളിലായി കുടുങ്ങി പോയ പൗരന്‍മാരെ തിരിച്ചെത്തിക്കുന്നതില്‍ ഇന്ത്യ സഹകരിച്ചിരുന്നു. വിദേശത്ത് നിന്ന് ഒരു ലക്ഷം ഇന്ത്യന്‍ പൗരന്‍മാരെയാണ് ഇന്ത്യ തിരിച്ച് വീടുകളിലെത്തിച്ചത്. വന്ദേഭാരത് മിഷനിലൂടെ 30 ലക്ഷം പൗരന്‍മാരാണ് തിരിച്ചെത്തിയതെന്നും സഞ്ജയ് ഭട്ടാചാര്യ പറഞ്ഞു.

ആഗോള സമൂഹത്തില്‍ ഇന്ത്യയുടെ സുഹൃത്തുക്കള്‍ കാരണമാണ് ഇന്ത്യന്‍ പൗരന്‍മാരെ തിരിച്ച് നാട്ടിലെത്തിക്കാനായത്. പല രാജ്യങ്ങള്‍ക്കും മരുന്നുകള്‍ എത്തിക്കാന്‍ ഇന്ത്യക്ക് സാധിച്ചു. മെഡിക്കല്‍ ടീമിനെയും വിദേശ രാജ്യങ്ങളിലേക്ക് അയച്ചിരുന്നു. കോവിഡിലെ സഹായം എത്തിക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയിരുന്നെന്നും ഭട്ടാചാര്യ പറഞ്ഞു. കോവിഡിനെ പ്രതിരോധിക്കാന്‍ പതിനായിരക്കണക്കിന് ഇന്ത്യക്കാരാണ് ആരോഗ്യ മേഖലയില്‍ നിന്ന് വിദേശത്ത് എത്തിച്ചത്. കോവിഡ് പഠനത്തിലും ടെസ്റ്റിംഗിലും ഇന്ത്യ സഹകരണം ശക്തിപ്പെടുത്തി. വാക്‌സിന്‍ ലഭ്യമാകുന്നതോടെ അതും ആഗോള തലത്തില്‍ ലഭ്യമാക്കുമെന്നും സഞ്ജയ് ഭട്ടാചാര്യ പറഞ്ഞു.

English summary

India will become 5 trillion economy through atmanirbhar bharat

india will become 5 trillion economy through atmanirbhar bharat
Story first published: Saturday, November 21, 2020, 21:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X