കൊച്ചി: ചെറുകിട സംരഭം തുടങ്ങുന്നവരെ ഏറ്റവും അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് മൂലധനം കണ്ടെത്തല്‍. എന്നാല്‍ ഇനി മുതല്‍ അത് ഓര്‍ത്ത് ആശങ്കപ്പെടേണ്ട. കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് നടത്തുന്ന പ്രത്യേക പദ്ധതി വഴി ഈടോ ജാമ്യമോ പരിശോധനയോ ഇല്ലാതെ വായ്പ് ലഭിക്കും. ഈടിന്റെ ആവശ്യമില്ലാതെ 2000ഓളം പേര്‍ക്ക് ഒരു ലക്ഷം രൂപവരെയുള്ള വായ്പയാണ് കെഎഫ്സി അനുവദിച്ച് നല്‍കുക.

സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായിരിക്കും വായ്പയ്ക്ക് മുന്‍ഗണന ലഭിക്കുക. അപേക്ഷിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ വായ്പയുടെ പകുതി തുക മുന്‍കൂറായി ലഭിക്കുന്നതായിരിക്കും. ഏഴ് ശതമാനം പലിശയില്‍ മൂന്ന് വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി. ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളായ ഗൂഗിള്‍ പേ ഉള്‍പ്പടെയുള്ളവയിലൂടെ വായ്പ പണം തിരിച്ചടക്കാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത.
പദ്ധതി പ്രഖ്യാപിച്ച് ഇതിനോടകം തന്നെ 400ഓളം വായ്പകള്‍ക്ക് അനുമതി നല്‍കിയെന്ന് കെഎഫ്സി മാനേജിംഗ് ഡയറക്ടര്‍ ടോമിന് ജെ തച്ചങ്കരി അറിയിച്ചു. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അപേക്ഷകളില്‍ മൂന്നില്‍ ഒന്നും വനിതകളുടേതാണ്. എംഎസ്എംഇ രജിസ്ട്രേഷനും പാന്‍ കാര്‍ഡുകളും സുരക്ഷിതമാക്കാന്‍ അപേക്ഷകരെ കെഎഫ്സി സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജിഎസ്ടിയുടെ കരുണ കാത്ത് വാഹന വിപണി, ഇടപാടുകള്‍ ശക്തമാക്കാന്‍ നികുതി ഇളവ് ആവശ്യം!!
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications