നിഫ്റ്റിയില്‍ ബുള്ളിഷ് കാന്‍ഡില്‍; പുതിയ വാരം ട്രേഡര്‍മാര്‍ എന്തുചെയ്യണം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയില്‍ സംഭവബഹുലമായ ആഴ്ച്ചയ്ക്ക് തിരശ്ശീല വീണിരിക്കുന്നു. കേന്ദ്ര ബജറ്റിന് പിന്നാലെ തകര്‍ച്ച കണ്ട നിഫ്റ്റി വെള്ളിയാഴ്ച്ച ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

നിലവിലെ 17,850 സോണില്‍ കാലുറപ്പിച്ചാല്‍ മാത്രമേ മുന്നോട്ടുള്ള കുതിപ്പ് സൂചികയ്ക്ക് സാധ്യമാവുകയുള്ളൂ. 17,950 മേഖലയില്‍ തിരിച്ചെത്താനായിരിക്കും നിഫ്റ്റി ആദ്യം ശ്രമിക്കുക. തുടര്‍ന്ന് 18,081 സോണിലേക്കും മുഖ്യസൂചിക നോട്ടം വെയ്ക്കും. ഇതേസമയം, വീണ്ടുമൊരു തിരുത്തലുണ്ടായാല്‍ 17,777/17,650 മേഖലകള്‍ നിഫ്റ്റിക്ക് ഇടത്താവളമൊരുക്കും.

Also Read: 60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾAlso Read: 60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിപണിയിലെ പരിഭ്രാന്തി അളന്നുവെയ്ക്കുന്ന ഇന്ത്യാ വിക്‌സ് സൂചിക താഴുന്നുണ്ടെന്ന കാര്യം ഇവിടെ പ്രത്യേകം ഓര്‍മിക്കണം. വെള്ളിയാഴ്ച്ച വിക്‌സ് സൂചികയില്‍ 8.47 ശതമാനം ഇടിവുണ്ടായി. 15.73 യൂണിറ്റില്‍ നിന്നും 14.39 യൂണിറ്റിലേക്ക് ഇന്ത്യാ വിക്‌സ് ക്രമപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ രണ്ടു വ്യാപാര ദിനങ്ങള്‍ ഇന്ത്യാ വിക്‌സ് സൂചിക ഉയരങ്ങളില്‍ നിന്നും താഴേക്കിറങ്ങിയത് കാണാം. 14 യൂണിറ്റില്‍ താഴെ ഇന്ത്യാ വിക്‌സ് സൂചിക തുടര്‍ന്നാല്‍ മാത്രമാണ് ഓഹരി വിപണി സ്ഥിരത കൈവരിക്കുക.

ഓപ്ഷന്‍ ഡാറ്റ പരിശോധിച്ചാല്‍ 17,400 മുതല്‍ 18,300 വരെയായിരിക്കും പുതിയ വാരം നിഫ്റ്റിയുടെ ട്രേഡിങ് റേഞ്ച്. 17,600-18,000 സോണില്‍ നിഫ്റ്റി അടിയന്തര ചലനം കുറിക്കും. ഇങ്ങനെയൊരു ചിത്രം മുന്നോട്ട് രൂപംകൊള്ളുമ്പോള്‍ ട്രേഡര്‍മാര്‍ എന്തുചെയ്യണം? വിപണി വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ചുവടെ കാണാം.

പ്രശാന്ത് തപ്‌സി - സീനിയര്‍ വൈസ് പ്രസിഡന്റ്, മേത്ത ഇക്വിറ്റീസ്

17,353 മാര്‍ക്കിന് മുകളില്‍ തുടരുന്നതുവരെയും മുഖ്യസൂചികയായ നിഫ്റ്റിയില്‍ കുതിപ്പ് പ്രതീക്ഷിക്കാം. പുതിയ വാരം 18,000 മാര്‍ക്കില്‍ തിരിച്ചെത്താന്‍ നിഫ്റ്റി കൊണ്ടുപിടിച്ച ശ്രമം നടത്തും. 18,300 എന്ന അഗ്രസീവ് ടാര്‍ഗറ്റ് പിടിക്കാനും കാളകള്‍ തയ്യാറെടുത്തേക്കാം.

Also Read: 2 വര്‍ഷത്തേക്ക് ബാങ്കിനേക്കാള്‍ പലിശ വേണോ? സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ നിക്ഷേപിക്കാന്‍ ഈ പദ്ധതി നോക്കാംAlso Read: 2 വര്‍ഷത്തേക്ക് ബാങ്കിനേക്കാള്‍ പലിശ വേണോ? സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ നിക്ഷേപിക്കാന്‍ ഈ പദ്ധതി നോക്കാം

അജിത് മിശ്ര - ടെക്‌നിക്കല്‍ റിസര്‍ച്ച് വൈസ് പ്രസിഡന്റ്, റെലിഗയര്‍ ബ്രോക്കിങ്

നിഫ്റ്റി ആധികാരികമായി 17,900 നില വീണ്ടെടുക്കുന്നതുവരെ ട്രേഡര്‍മാര്‍ ജാഗ്രത പുലര്‍ത്തണം. ഐടി, എഫ്എംസിജി, ഓട്ടോ, ബാങ്കിങ് തുടങ്ങിയ തിരഞ്ഞെടുത്ത സെക്ടറുകളില്‍ വാങ്ങലുകള്‍ വര്‍ധിക്കുന്നുണ്ട്. ബജറ്റ് കഴിഞ്ഞ സ്ഥിതിക്ക് ഇനി മുന്നോട്ട് സുപ്രധാനമായ സംഭവവികാസങ്ങളൊന്നും ആഭ്യന്തരതലത്തിലില്ല. അതുകൊണ്ട് ആഗോള മാര്‍ക്കറ്റുകളെ കേന്ദ്രീകരിച്ചായിരിക്കും നിഫ്റ്റി ദിശ കണ്ടെത്താന്‍ ശ്രമിക്കുക.

നിഫ്റ്റിയില്‍ ബുള്ളിഷ് കാന്‍ഡില്‍; പുതിയ വാരം ട്രേഡര്‍മാര്‍ എന്തുചെയ്യണം?

രൂപക് ദേ - സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ്, എല്‍കെപി സെക്യുരിറ്റീസ്

പ്രതിദിന ചാര്‍ട്ട് പരിശോധിക്കുമ്പോള്‍, അവരോഹണ പാതയുടെ താഴെത്തട്ടില്‍ പിന്തുണ കണ്ടെത്തിയതിന് ശേഷമാണ് നിഫ്റ്റി കയറ്റം ആരംഭിച്ചത്. ഇക്കാരണത്താല്‍ സമീപകാല ട്രെന്‍ഡ് ബുള്ളിഷായിരിക്കും. 17,950-18,000 സോണ്‍ തിരിച്ചുപിടിക്കുകയാണ് സൂചികയുടെ ആദ്യലക്ഷ്യം. 17,450 നിലവാരത്തില്‍ ശക്തമായ പിന്തുണയും രൂപംകൊള്ളുന്നുണ്ട്.

നിഫ്റ്റിയില്‍ ബുള്ളിഷ് കാന്‍ഡില്‍; പുതിയ വാരം ട്രേഡര്‍മാര്‍ എന്തുചെയ്യണം?

അമോല്‍ അതാവാലെ - ഡെപ്യൂട്ടി വൈസ് പ്രസിഡന്റ്, ടെക്‌നിക്കല്‍ റിസര്‍ച്ച്, കൊട്ടാക്ക് സെക്യുരിറ്റീസ്

ടെക്‌നിക്കല്‍ ചിത്രത്തില്‍ 20-ദിന സിംപിള്‍ മൂവിങ് ആവറേജായ 17,950 നിലവാരമാണ് നിഫ്റ്റിയെ സംബന്ധിച്ച ആദ്യ കടമ്പ. 17,700 സോണിന് മുകളില്‍ തങ്ങുന്നതുവരെയും സൂചിക മുന്നോട്ട് കുതിക്കാനുള്ള സാധ്യത ശക്തമാണ്. 18,000 നിലവാരം വരെ സൂചിക കയ്യെത്തിപ്പിടിക്കാം. 18,150 സോണും നിഫ്റ്റിക്ക് വിദൂരമല്ല. ഇതേസമയം, തിരുത്തല്‍ സംഭവിക്കുകയാണെങ്കില്‍ 17,500-17,400 സോണ്‍ നിഫ്റ്റി ഒരിക്കല്‍ കൂടി സന്ദര്‍ശിച്ചേക്കാം.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Nifty Retraces From The Week's Low, Bullish Candle Shapes Up, What Should Traders Do Next Week

Nifty Retrace From The Week's Low, Bullish Candle Shapes Up, What Should Traders Do Next Week. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X