നിക്ഷേപിക്കാന്‍ മികച്ച അവസരം; റിലയന്‍സ് ഓഹരി വില 3,100 രൂപയിലേക്ക്, കാരണമിതാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ ദിവസം ചെല്ലുന്തോറും നിഫ്റ്റി 50 പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. നിഫ്റ്റിയെ മുകളിലേക്ക് തള്ളിക്കയറ്റുന്നതില്‍ നിര്‍ണായക പങ്ക് റിലയന്‍സിനുണ്ട്. വിദേശ, ആഭ്യന്തര നിക്ഷേപകര്‍ ഒന്നടങ്കം ഈ സ്റ്റോക്കില്‍ താത്പര്യം പ്രകടിപ്പിക്കുന്നത് കാണാം. ഈ പശ്ചാത്തലത്തില്‍ ബ്രോക്കറേജായ ജെഫറീസ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ കൂടുതല്‍ മുന്നേറ്റം പ്രവചിക്കുകയാണ്. സ്റ്റോക്കില്‍ 3,100 രൂപയുടെ ടാര്‍ഗറ്റ് വിലയും ഇവര്‍ നിര്‍ദേശിക്കുന്നു.

ഇപ്പോഴത്തെ മാര്‍ക്കറ്റ് വില അടിസ്ഥാനപ്പെടുത്തുമ്പോള്‍ റിലയന്‍സ് ഓഹരികളില്‍ 13 ശതമാനത്തിലേറെ നേട്ടസാധ്യതയുണ്ട്. വ്യാഴാഴ്ച്ച നേരിയ ഇടിവിലാണ് കമ്പനി ഓഹരി വ്യാപാരം അവസാനിപ്പിച്ചത് (2,725 രൂപ). എന്നാല്‍ കഴിഞ്ഞ ആറു വ്യാപാരദിനങ്ങള്‍ കൊണ്ട് 8 ശതമാനം ഉയര്‍ച്ച റിലയന്‍സ് കയ്യടക്കിയത് കാണാം.

നിക്ഷേപിക്കാന്‍ മികച്ച അവസരം; റിലയന്‍സ് ഓഹരി വില 3,100 രൂപയിലേക്ക്, കാരണമിതാണ്

ടെക്‌നിക്കല്‍ വശം പരിശോധിച്ചാല്‍ സ്‌റ്റോക്ക് അമിതമായി വാങ്ങപ്പെട്ട നിലയിലാണ്. മൊമന്റം സൂചകമായ റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ് (ആര്‍എസ്‌ഐ) 71.9 നിലവാരം രേഖപ്പെടുത്തുന്നു. ആര്‍എസ്‌ഐ 30 -ന് താഴെയെങ്കില്‍ 'ഓവര്‍സോള്‍ഡും' 70 -ന് മുകളില്ലെങ്കില്‍ 'ഓവര്‍ബോട്ടുമാണ്'.

വരുമാനത്തിന്റെ എത്രയിരട്ടിയാണ് വിപണി വില എന്നു പറഞ്ഞുവെയ്ക്കുന്ന പിഇ അനുപാതവും റിലയന്‍സില്‍ കൂടുതല്‍ തന്നെ (28.9). ഇതേ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റു കമ്പനികളുടെ ശരാശരി പിഇ അനുപാതം 12.64 ആണ്. അതായത്, സ്റ്റോക്ക് അമിതമൂല്യത്തിലാണ് ഇപ്പോഴുള്ളത്.

എന്തായാലും ദേശീയ, ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ഏറ്റവുമധികം ഇടപാട് ചെയ്യപ്പെടുന്ന ഓഹരികളില്‍ ഒന്നാണ് റിലയന്‍സ്. നിലവില്‍ 18.58 ലക്ഷം കോടി രൂപയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യവും.

2022 ഏപ്രില്‍ 29 -നാണ് റിലയന്‍സ് 52 ആഴ്ച്ച ഉയരം രേഖപ്പെടുത്തിയത്. അന്ന് 2,855 രൂപ വരെയ്ക്കും റിലയന്‍സിന്റെ ഓഹരി വില എത്തുകയുണ്ടായി. 2022 മാര്‍ച്ച് 8 -നായിരുന്നു 52 ആഴ്ച്ച താഴ്ച്ചയും കമ്പനി കണ്ടത്. അന്ന് 2,181 രൂപ വരെയ്ക്കും റിലയന്‍സ് ഓഹരികളെത്തി. എന്തുകൊണ്ട് ജെഫറീസ് റിലയന്‍സില്‍ ബുള്ളിഷ് കാഴ്ച്ചപ്പാട് പങ്കുവെയ്ക്കുന്നു? സംശയം സ്വാഭാവികം.

നിക്ഷേപിക്കാന്‍ മികച്ച അവസരം; റിലയന്‍സ് ഓഹരി വില 3,100 രൂപയിലേക്ക്, കാരണമിതാണ്

ഡീസലിനും വ്യോമയാന ഇന്ധനത്തിനും കയറ്റുമതി തീരുവ പിന്‍വലിച്ച സാഹചര്യം റിലയന്‍സിന് അനുകൂലമായി മാറുമെന്നാണ് ജെഫറീസിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ ജൂണ്‍ തൊട്ടുള്ള ചിത്രമെടുത്താല്‍ എണ്ണവിലയില്‍ 30 ശതമാനത്തിലേറെ തിരുത്തല്‍ നടന്നുകഴിഞ്ഞു. സര്‍ക്കാര്‍ വൈകാതെ കയറ്റുമതി തീരുവ പിന്‍വലിക്കും.

നേരത്തെ, സ്റ്റീല്‍ വിലയില്‍ 24 ശതമാനം തിരുത്തല്‍ സംഭവിച്ചതിനെ തുടര്‍ന്ന് സ്റ്റീലിന്റെ കയറ്റുമതി തീരുവ കേന്ദ്രം പിന്‍വലിച്ചിരുന്നു. ഡീസലിനും വ്യോമയാന ഇന്ധനത്തിനുമുള്ള കയറ്റുമതി തീരുവ ഒഴിവാകുന്നതോടെ 2024 സാമ്പത്തിക വര്‍ഷം റിലയന്‍സിന്റെ ഇബിഐടിഡിഎയില്‍ 5 ശതമാനം ഉണര്‍വ് സംഭവിക്കുമെന്ന് ജെഫറീസ് പറയുന്നു.

ഷെയര്‍ഖാനും സമാനമായ കാഴ്ച്ചപ്പാടാണ് റിലയന്‍സില്‍ പങ്കുവെയ്ക്കുന്നത്. സ്റ്റോക്കില്‍ 3,050 രൂപയുടെ ടാര്‍ഗറ്റ് വില ബ്രോക്കറേജ് മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഡീസലിനും വ്യോമയാന ഇന്ധനത്തിനുമുള്ള കയറ്റുമതി തീരുവ പിന്‍വലിക്കുമെന്ന പ്രതീക്ഷ ആധാരമാക്കിയാണ് റിലയന്‍സിലെ ഇപ്പോഴത്തെ റാലി. കമ്പനി 5ജി സേവനങ്ങളിലേക്ക് കടക്കുന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.

ചുരുങ്ങിയ സമയംകൊണ്ട് കഴിഞ്ഞ അഞ്ച് മാസത്തെ തിരുത്തല്‍ഘട്ടം റിലയന്‍സ് മറികടന്നിരിക്കുന്നു. മുന്നോട്ട് ശക്തമായ അപ്‌ട്രെന്‍ഡ് പ്രതീക്ഷിക്കാം. ചാര്‍ട്ടില്‍ ബുള്ളിഷ് കാഴ്ച്ചപ്പാട് സ്ഥിരീകരിക്കുന്ന 'ഹെഡ് ആന്‍ഡ് ഷൗള്‍ഡര്‍' രൂപീകരണമാണ് കാണാന്‍ കഴിയുന്നത്. ശക്തമായ വോളിയം പിന്‍ബലം റിലയന്‍സിന്റെ പുതിയ കുതിപ്പിന് കരുത്തുപകരും.

20 ദിന ഇഎംഎ (എക്‌സ്‌പോണന്‍ഷ്യല്‍ മൂവിങ് ആവറേജ്) ആയ 2,617 രൂപയില്‍ സ്റ്റോക്ക് പിന്തുണ കണ്ടെത്തുന്നത് പോസിറ്റീവ് വികാരത്തിന് അടിവരയിടുന്നുണ്ട്. ഇടക്കാലം തൊട്ട് ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് 3,200 രൂപ ടാര്‍ഗറ്റ് വില മനസില്‍വെച്ച് റിലയന്‍സ് ഓഹരികള്‍ വാങ്ങാം', അഷിക സ്‌റ്റോക്ക് ബ്രോക്കിങ്ങിന്റെ ടെക്‌നിക്കല്‍, ഡെറിവേറ്റീവ് അനലിസ്റ്റ് തൃത്തങ്കര്‍ ദാസ് പറയുന്നു.

English summary

Reliance Industries Share Price To Touch Rs 3,100; Know The Reason Why Brokerages Are Bullish

Reliance Industries Share Price To Touch Rs 3,100; Know The Reason Why Brokerages Are Bullish. Read in Malayalam.
Story first published: Thursday, December 1, 2022, 17:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X