പുതിയവാരം ഇന്ത്യന്‍ വിപണി എങ്ങോട്ട്? അറിയണം ഇക്കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2022 -ലെ അവസാന വ്യാപാരദിനം മുഖ്യസൂചികകള്‍ക്ക് കാലിടറുകയുണ്ടായി. അവസാന മണിക്കൂറില്‍ ബാങ്കിംഗ്, ഐടി, കാപ്പിറ്റല്‍ ഗൂഡ്‌സ് സെക്ടറുകളിലെ വന്‍വില്‍പ്പന ഇന്ത്യന്‍ ഓഹരി വിപണിയെ താഴേക്ക് വലിച്ചു. വെള്ളിയാഴ്ച്ച സെന്‍സെക്‌സില്‍ നിന്നും 293 പോയിന്റാണ് ചോര്‍ന്നത് (60,840.74). നിഫ്റ്റിയില്‍ നിന്ന് 86 പോയിന്റും ഒലിച്ചുപോയി (18,105.30).

ആഗോള വിപണികളിലെ കാര്‍മേഘമാണ് വാരാന്ത്യം സെന്‍സെക്‌സ്, നിഫ്റ്റി സൂചികകളുടെ നിറംകെടുത്തിയത്. ഇതേസമയം, കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 4 ശതമാനത്തിലേറെ ഉയര്‍ച്ച ഇരുസൂചികകളും പങ്കുവെയ്ക്കുന്നുണ്ട്.

പുതിയവാരം ഇന്ത്യന്‍ വിപണി എങ്ങോട്ട്? അറിയണം ഇക്കാര്യങ്ങള്‍

'കഴിഞ്ഞവാരം സ്മാര്‍ട്ട് റിക്കവറിയാണ് നിഫ്റ്റിയില്‍ കണ്ടത്. മുന്‍വാരത്തെ വന്‍ത്തകര്‍ച്ചയില്‍ നിന്നും 50 ശതമാനത്തിലേറെ തിരിച്ചുപിടിക്കാന്‍ സൂചികയ്ക്ക് സാധിച്ചു. പ്രതിവാര ചാര്‍ട്ടില്‍ ബുള്ളിഷ് ഹറാമി ചിത്രമാണ് നിഫ്റ്റി അറിയിക്കുന്നത്. മുന്നോട്ട് ബുള്ളിഷ് റിവേഴ്‌സലുണ്ടാകുമെന്ന സൂചന ശക്തം. കൂടാതെ, 50 ആഴ്ച്ചക്കാലയളവിലെ എക്‌സ്‌പോണന്‍ഷ്യല്‍ മൂവിങ് ആവറേജിന് മുകളിലാണ് സൂചിക വെള്ളിയാഴ്ച്ച ക്ലോസ് ചെയ്തതും', എല്‍കെപി സെക്യുരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് രൂപക് ദേ പറയുന്നു.

'പ്രതിവാര ചാര്‍ട്ടില്‍ മൊമന്റം സൂചകമായ ആര്‍എസ്‌ഐ ബെയറിഷ് ക്രോസോവര്‍ വരയ്ക്കുന്നുണ്ട്. 50 EMA -യും 200 DMA -യും ബുള്ളിഷ് ക്രോസോവര്‍ കാഴ്ച്ചവെക്കുന്നു. ക്ലോസിങ് അടിസ്ഥാനപ്പെടുത്തി 17,800 നിലവാരം കാത്തുസൂക്ഷിക്കുന്നതുവരെയും ഹ്രസ്വകാലാടിസ്ഥാനത്തില്‍ ട്രെന്‍ഡ് ബുള്ളിഷാണ്. മുന്നോട്ട് 18,350 നിലവാരത്തില്‍ പ്രതിരോധം രൂപംകൊള്ളുന്നുണ്ട്. ഇതിന് മുകളില്‍ ആത്മവിശ്വാസത്തോടെ കടന്നാല്‍ മാത്രമേ സൂചിക 18,600/19,000 മാര്‍ക്കുകളിലേക്ക് ചലിക്കുകയുള്ളൂ. 17,800 -ന് താഴേക്ക് തിരുത്തലുണ്ടായാല്‍ നിഫ്റ്റി ദുര്‍ബലമാവും', രൂപക് ദേ പങ്കുവെയ്ക്കുന്നു.

ഈ അവസരത്തില്‍ പുതിയവാരം ഇന്ത്യന്‍ ഓഹരി വിപണിയുടെ ഗതി നിര്‍ണയിക്കുന്ന സുപ്രധാന ഘടകങ്ങള്‍ എന്തൊക്കെയെന്ന് ചുവടെ കാണാം.

അമേരിക്കന്‍ വിപണി

വെള്ളിയാഴ്ച്ച അമേരിക്കന്‍ ഓഹരികളും താഴ്ച്ചയിലാണ് തിരശ്ശീലയിട്ടത്. പണപ്പെരുപ്പത്തെ തുടര്‍ന്നുള്ള ഉയര്‍ന്ന പലിശ നിരക്ക് വര്‍ധനവുകളും സാമ്പത്തിക മാന്ദ്യത്തെ ചൊല്ലിയുള്ള ആശങ്കകളും കാരണം കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ വിപണി രൂക്ഷമായ വില്‍പ്പനയ്ക്ക് ഇരയാവുകയുണ്ടായി. ചൈനയില്‍ വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആഗോളതലത്തില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നുണ്ട്.

പുതിയവാരം ഇന്ത്യന്‍ വിപണി എങ്ങോട്ട്? അറിയണം ഇക്കാര്യങ്ങള്‍

യൂറോപ്യന്‍ വിപണി

പോയവര്‍ഷം യൂറോപ്യന്‍ വിപണിയിലും നഷ്ടം നടമാടി. സ്‌റ്റോക്‌സ് 600 സൂചിക 12 ശതമാനം തകര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. എല്ലാ സെക്ടറുകളിലും ക്ഷീണം കാണാം. ടെലികോം ഓഹരികളുടെ അവസ്ഥയാണ് ഏറ്റവും ദുര്‍ബലം.

ടെക്‌നിക്കല്‍ കാഴ്ച്ചപ്പാട്

പ്രതിദിന ചാര്‍ട്ടില്‍ നീണ്ട നെഗറ്റീവ് കാന്‍ഡിലാണ് രൂപംകൊള്ളുന്നത്. ശക്തമായ കുതിപ്പിന് ശേഷമുള്ള റിവേഴ്‌സല്‍ പാറ്റണ്‍ പറഞ്ഞുവെയ്ക്കുന്ന ബെയറിഷ് ഡാര്‍ക്ക് ക്ലൗഡ് കവര്‍ രൂപീകരണം പ്രതിദിന ചാര്‍ട്ടില്‍ കാണാം. കഴിഞ്ഞ ഏതാനും സെഷനുകളില്‍ വിശാലമായ 18,200-17,950 നിലവാരം പിന്തുടര്‍ന്ന സൂചിക മുന്നോട്ട് കണ്‍സോളിഡേഷന്‍ ഘട്ടത്തിന് തയ്യാറെടുക്കാനാണ് സാധ്യത കൂടുതല്‍.

ബുള്ളിഷ് സ്‌റ്റോക്കുകള്‍

മൊമന്റം സൂചകമായ MACD (മൂവിങ് ആവറേജ് കണ്‍വേര്‍ജന്‍സ് ഡൈവര്‍ജന്‍സ്) അടിസ്ഥാനപ്പെടുത്തുമ്പോള്‍ ഗുജറാത്ത് പിപവാവ്, അനന്ത് രാജ്, ഹിന്‍ഡാല്‍കോ, ഹികാല്‍, സൂബെക്‌സ് തുടങ്ങിയ ഓഹരികള്‍ ബുള്ളിഷ് ട്രെന്‍ഡ് അറിയിക്കുന്നുണ്ട്. ഓഹരികളിലെ ട്രെന്‍ഡ് റിവേഴ്‌സുകളാണ് MACD അറിയിക്കാറ്.

ബെയറിഷ് സ്‌റ്റോക്കുകള്‍

മക്‌ലിയോഡ് റസല്‍, ഡിജിസ്‌പൈസ്, മോള്‍ഡ്-ടെക്ക് പാക്കേജിംഗ് തുടങ്ങിയ ഓഹരികള്‍ തിരിച്ചറിക്കം തുടങ്ങിയെന്നും MACD ചിത്രം സൂചന നല്‍കുന്നുണ്ട്.

ഏറ്റവുമധികം ഇടപാടുകള്‍ നടക്കുന്ന സ്റ്റോക്കുകള്‍

യെസ് ബാങ്ക്, വോഡഫോണ്‍ ഐഡിയ, പിഎന്‍ബി, സുസ്‌ലോണ്‍ എനര്‍ജി

വര്‍ധിത വാങ്ങലുകള്‍ ഇവയില്‍

ക്രാഫ്റ്റ്‌സ്മാന്‍ ഓട്ടോമേഷന്‍, ഫാക്ട്, കനറാ ബാങ്ക്, ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ് തുടങ്ങിയ ഓഹരികള്‍ 52 ആഴ്ച്ച ഉയരത്തിലാണുള്ളത്. പ്രസ്തുത ഓഹരികളില്‍ ബുള്ളിഷ് വികാരം ശക്തമാണുതാനും.

വില്‍പ്പന സമ്മര്‍ദ്ദം ഇവയില്‍

കെഫിന്‍ ടെക്‌നോളജീസ്, പി ആന്‍ഡ് ജി ഹെല്‍ത്ത്, ചോള ഫൈനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് എന്നീ ഓഹരികള്‍ 52 ആഴ്ച്ച താഴ്ച്ചയിലാണുള്ളത്.

Read more about: stock market share market
English summary

US, European Markets In Red, How Will Indian Indices Fair On Monday, Everything To Know

US, European Markets In Red, How Will Indian Indices Fair On Monday, Everything To Know. Read in Malayalam.
Story first published: Sunday, January 1, 2023, 17:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X