വീട്ടുവാടക, ഭവനവായ്പ: നികുതിലാഭത്തിന്‍റ ബാലപാഠങ്ങള്‍

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വലിയ തുക പലിശയായി നല്‍കേണ്ടി വരുമ്പോള്‍ വായ്പയെടുത്തു വീടു വാങ്ങുന്നതില്‍ എന്താണു ലാഭം? ഒന്നിലേറെ വീടുകളുണ്ടെങ്കില്‍ എല്ലാത്തിന്റെയും വായ്പയുടെ പേരില്‍ നികുതിയിളവു കിട്ടുമോ? വീട്ടുവാടക കൊടുക്കുന്ന തുകയ്ക്കു നികുതിയിളവു കിട്ടുമോ? ഭവനവായ്പയുടെ നികുതിയിളവിനു പുറമേ എച്ച് ആ ര്‍എയ്ക്കും (ഹൗസ് റെന്റ് അലവന്‍സ്) നികുതിയിളവു കിട്ടുമോ?

 

വാടകവീടും ഭവനവായ്പയും നികുതിയിളവുകളും എല്ലാം കൂടി ആകെ ആശയക്കുഴപ്പം പെരുക്കുന്ന കാലമാണ്. ചില ഉത്തരങ്ങള്‍ ഇതാ:

വീട്ടുവാടക, ഭവനവായ്പ: നികുതിലാഭത്തിന്‍റ ബാലപാഠങ്ങള്‍

എച്ച്ആര്‍എയും നികുതിയും
ശമ്പളക്കാരുടെ ശമ്പളത്തിലെ ഒരു ഭാഗമാണ് എച്ച്ആര്‍എ അഥവാ വീട്ടുവാടകയ്ക്കുള്ള അലവന്‍സ്. വിവിധ സ്ഥാപനങ്ങളില്‍ വിവിധ രീതിയിലാണ് ഈ അലവന്‍സ് കണക്കാക്കുന്നത്. ഇതിനു നികുതിയളവു ലഭിക്കും. ഇനിപ്പറയുന്ന മൂന്നു കാര്യങ്ങളില്‍ ഏറ്റവും കുറവ് ഏതാണോ അത്രയും തുകയ്ക്കാണ് നികുതിയിളവു കിട്ടുക:
ലഭിക്കുന്ന അലവന്‍സ്,
നല്‍കുന്ന വാടക ശമ്പളത്തിന്റെ പത്തു ശതമാനത്തെക്കാള്‍ അധികമാണെങ്കില്‍ അധികമുള്ള തുക (അടിസ്ഥാന ശമ്പളം + ഡിഎ ആണ് ശമ്പളമായി കണക്കാക്കുന്നത്),
അടിസ്ഥാന ശമ്പളത്തിന്റെ 40% (മെട്രോ നഗരങ്ങളില്‍ 50%).

കണ്‍ഫ്യൂഷനായി അല്ലേ? ഒരു ഉദാഹരണം നോക്കാം. ബാംഗ്ലൂരില്‍ താമസിക്കുന്ന ഒരാള്‍ ഇരുപതിനായിരം രൂപ പ്രതിമാസം വീട്ടുവാടക കൊടുക്കുന്നു. അയാളുടെ ശമ്പളം 80,000 രൂപ (അടിസ്ഥാന ശമ്പളം 50,000; ഡിഎ 10,000; എച്ച്ആര്‍എ 20,000). ഇദ്ദേഹത്തിന് എച്ച്ആര്‍എയുടെ പേരില്‍ ഇളവു കിട്ടുന്നത് എത്ര തുകയ്ക്കാണെന്നു നോക്കാം.
1. ലഭിക്കുന്ന എച്ച്ആര്‍എ= 12x 20,000 = 2,40,000
2. ശമ്പളത്തിന്റെ 10 ശതമാനത്തെക്കാള്‍ അധികമായി നല്‍കുന്ന വാടക = 168000 (വാടക 2,40,000, ശമ്പളത്തിന്റെ 10% 72,000)
3. അടിസ്ഥാനശമ്പളത്തിന്റെ 50% = 3,60,000

ഇതില്‍ ഏറ്റവും കുറവ് 1,68,000 ആണ്. ഇയാള്‍ക്ക് ആകെ 2,40,000 രൂപ എച്ച്ആര്‍എ കിട്ടുന്നതില്‍ 1,68,000 രൂപയ്ക്ക് നികുതിയളവു ലഭിക്കും. ബാക്കി 72,000 രൂപ നികുതിവിധേയമായ വരുമാനത്തില്‍ പെടും.

ശമ്പളക്കാരല്ലാത്തവര്‍ക്ക്
ശമ്പളമുള്ളവര്‍ക്കല്ലേ എച്ച്ആര്‍എ ഉള്ളൂ. സ്വന്തം ബിസിനസോ സ്വയംതൊഴിലോ ഒക്കെ ആയി ജീവിക്കുന്നവര്‍ വാടകയ്ക്കാണു താമസിക്കുന്നതെങ്കില്‍ എന്തു ചെയ്യും?
അവര്‍ക്ക് വീട്ടുവാടക നികുതിവിധേയമായ വരുമാനത്തില്‍ നിന്ന് ഇളവു ചെയ്തുകിട്ടും.

ശമ്പളക്കാര്‍ക്ക് എച്ച്ആര്‍എയ്ക്കും വീട്ടുവാടകയ്ക്കും ഒരേ സമയം നികുതിയിളവു ലഭിക്കില്ല. എന്നാല്‍ എച്ച്ആര്‍എയും ഭവനവായ്പയുടെ തിരിച്ചടവുകളും ഒരേ സമയം നികുതിയിളവിനു സമര്‍പ്പിക്കാം.

ഭവനവായ്പയിന്മേലുള്ള നികുതിയിളവ്
വായ്പയുടെ തിരിച്ചടവിനെ രണ്ടായി വിഭജിച്ചാണ് കണക്കാക്കുക. മുതലും പലിശയും. ഇഎംഐയുടെ (മാസത്തവണയുടെ) ഒരു ഭാഗം മുതലിലേയ്ക്കും മറ്റൊരു ഭാഗം പലശയിനത്തിലുമാണ് ബാങ്കുകള്‍ വരവു വയ്ക്കുക. പലിശത്തുകയ്ക്കു മുഴുവനായും (പരമാവധി ഒന്നര ലക്ഷം രൂപ വരെ) നികുതിയിളവു ലഭിക്കും. മുതലിലേയ്ക്കു തിരിച്ചടയ്ക്കുന്ന തുകയുടെ 20 ശതമാനത്തിനും നികുതിയിളവു ലഭിക്കും. തിരിച്ചടച്ച തുകയില്‍ പലിശയിലേക്കും മുതലിലേയ്ക്കുമായി എത്ര വീതമാണ് കണക്കാക്കിയിരിക്കുന്നത് എന്ന വിവരം ബാങ്കില്‍ നിന്നാണ് അറിയേണ്ടത്. സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ അതതു വര്‍ഷത്തെ ആകെ തിരിച്ചടവിന്‍റ സ്‌റ്റേറ്റ്‌മെന്‍്‌റ ബാങ്കുകള്‍ നല്‍കും. അതില്‍ മുതലും പലിശയും തിരിച്ചുള്ള കണക്കുണ്ടാകും. ഇതാണ് നികുതിയിളവു കണക്കാക്കാനായി ഉപയോഗിക്കേണ്ടത്.

 

വായ്പയെടുത്ത് ആദ്യവര്‍ഷങ്ങളില്‍ തിരിച്ചടവിന്‍റ വലിയ ഭാഗവും പലിശയിലേയ്ക്കാണ് ചേര്‍ക്കുക. വര്‍ഷം കഴിയുന്തോറും ഈ അനുപാതം തിരിഞ്ഞുവരും. അവസാന വര്‍ഷങ്ങളില്‍ പലിശത്തുക തീരെ കുറവും മുതലിലേയ്ക്കുള്ള തിരിച്ചടവ് കൂടുതലുമാകും.
ഒരുദാഹരണം പറഞ്ഞാല്‍ 15,000 രൂപ ഇഎംഐ (മാസത്തവണ) അടയ്ക്കുന്നുണ്ടെങ്കില്‍ ആദ്യ വര്‍ഷങ്ങളില്‍ 14,000 രൂപ പലിശയിലേക്കും 1000 രൂപ മുതലിലേയ്ക്കുമാകും. അവസാന വര്‍ഷമാകുമ്പോഴേയ്ക്ക് നേരേ തിരിച്ചും.

English summary

Income Tax Benefits of a Housing Loan

when the individual has to pay substantial amount of money as interest on housing loans , it provides dual benefits. Here are a few points that help you in availing the income tax benefits more efficiently
English summary

Income Tax Benefits of a Housing Loan

when the individual has to pay substantial amount of money as interest on housing loans , it provides dual benefits. Here are a few points that help you in availing the income tax benefits more efficiently
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X