നിങ്ങള്‍ക്ക് സാമ്പത്തിക ലക്ഷ്യങ്ങള്‍ സാധ്യമാക്കണോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തിക ലക്ഷ്യങ്ങള്‍ ഇല്ലാത്തവരില്ല. സ്വന്തമായി വീട്, മക്കളുടെ വിവാഹം, വിദ്യാഭ്യാസം,വാഹനം ഇങ്ങനെ ലക്ഷ്യങ്ങളുടെ വലിയൊരു പട്ടിക തന്നെയുണ്ടാവും ഓരോരുത്തരുടെയും മനസില്‍. ഈ ലക്ഷ്യങ്ങളിലേക്കെത്താനുള്ള പ്രാഥമികപടി അവയ്ക്കായി ഒരു ഫിനാന്‍ഷ്യല്‍ പ്ലാന്‍ തയാറാക്കുക എന്നതാണ്. ഇവ തയാറാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുക

കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുക

സ്വന്തം സാമ്പത്തികനിലയെക്കുറിച്ച് വ്യക്തമായ ബോധ്യത്തോടെ ഫിനാന്‍ഷ്യല്‍ പ്ലാന്‍ തയാറാക്കുക.

പ്ലാന്‍ വ്യക്തമായിരിക്കണം

പ്ലാന്‍ വ്യക്തമായിരിക്കണം

പ്ലാന്‍ ചെയ്യുമ്പോള്‍ അതിന്റെ ലക്ഷ്യങ്ങള്‍, മെച്ചങ്ങള്‍, പരിമിതികള്‍, കാലാവധി എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ വേണം. പണപ്പെരുപ്പത്തിന്റെ സാധ്യതകള്‍ കൂടി ഇതില്‍ പരിഗണിക്കണം.

പങ്കാളിയേയും ഉള്‍പ്പെടുത്തുക

പങ്കാളിയേയും ഉള്‍പ്പെടുത്തുക

ഫിനാന്‍ഷ്യല്‍ പ്ലാന്‍ തയാറാക്കുമ്പോള്‍ പങ്കാളിയെ കൂടെ കൂട്ടുക. മക്കളുടെ വിദ്യാഭ്യാസം, വീട് എന്തുമാകട്ടെ നിങ്ങളുടെ പ്ലാനില്‍ പങ്കാളിയുടെ സംഭാവന ഒഴിവാക്കാനാവില്ല.

ലക്ഷ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക

ലക്ഷ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക

ഇന്‍ഷുറന്‍സ് പോളിസി, മക്കളുടെ കോളെജ് ഫീസ് എന്നിവയ്ക്കാണ് വില കൂടിയ ഇലട്രോണിക് സാധനങ്ങള്‍, യാത്ര എന്നിവയെക്കാളും മുന്‍ഗണനാ നല്‍കേണ്ടത്.

കണക്കുകള്‍ സൂക്ഷിക്കുക

കണക്കുകള്‍ സൂക്ഷിക്കുക

കുടുംബത്തിലെ വരുമാനത്തിന്റെയും ചെലവിന്റെയും കണക്ക് സൂക്ഷിക്കുക. പലവ്യഞ്ജന കടയിലെ ഉള്‍പ്പടെ എല്ലാ ഷോപ്പിംഗിന്റെയും ചെലവുകള്‍, സിനിമാ ടിക്കറ്റ്, റെസ്റ്റോറന്റ് ചെലവുകള്‍, ബര്‍ത്ത്‌ഡേ ആഘോഷങ്ങള്‍ തുടങ്ങി എല്ലാത്തിന്റെയും കണക്കുകള്‍ സൂക്ഷിക്കുക

അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക

അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക

ചെലവുകള്‍ കണക്കുകൂട്ടിയെങ്കില്‍ ഇനി അവയെ മൂന്നായി തരം തിരിക്കുക. ആവശ്യം,അത്യാവശ്യം,അനാവശ്യം എന്നിങ്ങനെ. ഇവ അനുസരിച്ച് പണം ചിലവഴിക്കാന്‍ നോക്കുക

ബജറ്റ് അവലോകനം

ബജറ്റ് അവലോകനം

ചെലവുകള്‍, വരുമാനം എന്നിവ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക

ആദായം വര്‍ധിപ്പിക്കുക

ആദായം വര്‍ധിപ്പിക്കുക

ചെലവ് കുറയ്ക്കാന്‍ ബജറ്റ് ക്രമീകരണം കൊണ്ട് സാധിക്കുന്നില്ലെങ്കില്‍ വരുമാനം കൂട്ടാനുള്ള വഴി തേടുക. പങ്കാളിക്കുകൂടി ജോലി നോക്കാം.

നേരത്തെ ആരംഭിക്കുക

നേരത്തെ ആരംഭിക്കുക

റിട്ടയര്‍മെന്റ്, മക്കളുടെ വിവാഹം തുടങ്ങിയവ നേരത്തെ പ്ലാന്‍ ചെയ്യുന്നതിലൂടെ ലക്ഷ്യങ്ങള്‍ ഫലപ്രദമായി പൂര്‍ത്തിയാക്കാനാകും.

English summary

How to make a investment plan

How an investment plan based on your circumstances and goals can pay off, what to put in it and how to use it to find the products you need
English summary

How to make a investment plan

How an investment plan based on your circumstances and goals can pay off, what to put in it and how to use it to find the products you need
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X