വിദ്യാഭ്യാസ വായ്പ : നിങ്ങള്‍ക്കറിയേണ്ടത്

By Nithya
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതോടെ ഇഷ്ടപ്പെട്ട യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും പ്രവേശനം നേടാന്‍ കാത്തിരിക്കുകയാണ് എല്ലാവരും . കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യക്ക് പുറത്തു പോയി ഉപരിപഠനം നടത്തുന്ന കുട്ടികളുടെ എണ്ണം ഏറിവരികയാണ്.

 

ആഗ്രഹിച്ച കോഴ്‌സിനു ചേരാന്‍ ചെലപ്പോള്‍ ഫീസും കൂടും അത്തരം അവസരങ്ങളില്‍ വിദ്യാഭ്യാസ വായ്പയാണ് ഒരേയൊരു വഴി.വരുമാനം കുറഞ്ഞവര്‍ക്കും സ്വപ്നത്തിലേക്കുള്ള വാതില്‍ തുറക്കാന്‍ വിദ്യാഭ്യാസ വായ്പകള്‍ തന്നെ ആശ്രയം. വിദ്യാര്‍ഥിയുടെ യോഗ്യതയും ബാങ്കും അനുസരിച്ച് വായ്പാതുക വ്യത്യസപ്പെടാം ഇന്ത്യയില്‍ ഉപരിപഠനത്തിനു 15 ലക്ഷം രൂപ വരെയും വിദേശത്തുള്ള പഠനത്തിനു 20 ലക്ഷം രൂപ വരെയും ലോണ്‍ ലഭിക്കും.

 
വിദ്യാഭ്യാസ വായ്പ : നിങ്ങള്‍ക്കറിയേണ്ടത്

എത്ര രൂപ വരെ കിട്ടും, എന്തെല്ലാം കോഴ്സിനു കിട്ടും, പലിശ നിരക്ക് എത്ര, എങ്ങനെ അപേക്ഷിക്കണം, ഇങ്ങനെ ഒട്ടേറെ സംശയങ്ങള്‍ എപ്പോഴും വിദ്യാഭ്യാസ വായ്പകളെപ്പറ്റി ഉയര്‍ന്നു വരാറുണ്ട്.

എപ്പോള്‍ അപേക്ഷിക്കണം

കോളേജില്‍ നിന്നും ഓഫര്‍ ലെറ്റര്‍ അല്ലെങ്കില്‍ അഡ്മിഷന്‍ ലെറ്റര്‍ കിട്ടിയതിനു ശേഷം മാത്രമേ വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. അഡ്മിഷന്‍ ഓഫര്‍ ലഭിച്ചാലുടന്‍ ബാങ്ക് നടപടികളുമായി മുന്നോട്ട് പോകാന്‍ ശ്രദ്ധിക്കണം. ആവശ്യമായ രേഖകളെല്ലാം തന്നെ കരുതിവെക്കണം. വിദേശ സര്‍വകലാശാലകള്‍ ചിലപ്പോള്‍ കോഴ്‌സ് ചെയ്യാനുള്ള സാമ്പത്തിക പശ്ചാത്തലം ആരായാം അഡ്മിഷന്‍ ഉറപ്പാവാതെ ബാങ്ക് ലോണ്‍ അനുവദിക്കുകയുമില്ല ഈ സമയത്താണ് നമ്മള്‍ ശരിക്കും കഷ്ടപ്പെടുക. എച്ച്ഡിഎഫ്‌സിയുടെ ക്രെഡില അഡ്മിഷന്‍ ലെറ്റര്‍ കിട്ടും മുന്‍പേ ലോണിനു അപേക്ഷിക്കാന്‍ അനുവദിക്കുന്നുണ്ട് .

എന്തൊക്കെ രേഖകള്‍ വേണം

വിദേശ പഠനത്തിന് ഉയര്‍ന്ന തുകക്കാണ് ലോണെങ്കില്‍ അഡ്മിഷന്‍ രേഖകള്‍,സെക്യൂരിറ്റി രേഖകള്‍,വരുമാന സര്‍ട്ടിഫികറ്റ്,മാര്‍ക്ക് ലിസ്റ്റുകള്‍,ചെലവുകണക്കുകള്‍,കെവൈസി രേഖകള്‍ എന്നിവ വേണം. എംബസ്സി അം്ഗീകാരമുള്ള പേരെടുത്ത ബാങ്കുകളില്‍ നിന്നും വായപയെടുക്കുന്നതാണ് അനുയോജ്യം .

ബാങ്കിന്റെ സ്വഭാവമനുസരിച് 12 മുതല്‍ 16 ശതമാനം വരെ നിരക്കിലായിരിക്കും പലിശ ഈടാക്കുക. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസവായ്പയില്‍ പലിശനിരക്ക് കുറവാണ്. ചില സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കുന്നുണ്ട് .

ബാങ്കിനെ തിരഞ്ഞെടുക്കുമ്പോള്‍ 

പലിശ നിരക്കിനും തിരിച്ചടവ്കാലയളവിനുമായിരിക്കണം ബാങ്ക് തിരഞ്ഞെടുക്കുമ്പോള്‍ പ്രധാന പരിഗണന നല്‍കേണ്ടത്. ലോണ്‍ തുക നിശ്ചയിക്കുമ്പോള്‍ റ്റിയൂഷന്‍ ഫീസ്,ഹോസ്റ്റല്‍ ഫീസ്,യാത്ര ചെലവുകള്‍ എന്നിവക്ക് കൂടി വകയിരുത്തണം. സാധാരണയായി ബാങ്ക് ലോണ്‍ തുക സ്ഥാപനത്തിലേക്ക് അയക്കുകയും ബാക്കി ആവശ്യങ്ങള്‍ക്കുള്ള പണം അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ കൃത്യമായ ഇടവേളകളില്‍ നിക്ഷേപിക്കുകയുമാണ് പതിവ്.

നികുതി ആനുകൂല്യങ്ങള്‍

ആദായ നികുതി നിയമം 1961 സെക്ഷന്‍ 80 (ഇ) അനുസരിച്ചുള്ള നികുതി ആനുകൂല്യങ്ങള്‍ വിദ്യാഭ്യാസ വായ്പക്കുണ്ട്.

 വിദ്യാഭ്യാസ വായ്പ: അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍ വിദ്യാഭ്യാസ വായ്പ: അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍

Story first published: Wednesday, April 20, 2016, 15:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X