വിദേശ യാത്ര എന്നാൽ പഴയ കാലത്തെ പോലെ ചടങ്ങുകളുള്ള കാര്യമല്ല. അവധികാല ആഘോഷങ്ങൾക്കായി പോലും വിദേശ രാജ്യങ്ങളെ തിരഞ്ഞെടുക്കുന്നവർ കൂടുതലാണ്. ഇന്ത്യയോട് ചേർന്ന് കിടക്കുന്നതും അധിക ചെലവില്ലാത്തതുമായ വിദേശ രാജ്യങ്ങളിലേക്ക് ടൂറിസ്റ്റായി എത്താൻ കൂടുതൽ പേർ താൽപര്യപ്പെടുന്നുണ്ട്. ഈ അവസരത്തിൽ പാസ്പോർട്ടിനെ പറ്റി ചിന്തിക്കണം. വിദേശത്തേക്കുള്ള യാത്രയ്ക്ക് പാസ്‌പോര്‍ട്ട് അത്യാവശ്യമാണ്.
യാത്രയേക്കാളുപരി പൗരത്വത്തിന്റെ അടയാളം കൂടിയാണ് പാസ്‌പോര്‍ട്ടുകള്‍. രാജ്യത്തെ പൗരന്മാർക്ക് മാത്രമാണ് പാസ്പോർട്ടുകൾ അനുവദിക്കുന്നത്. വിദേശകാര്യ മന്ത്രാലയം പാസ്‌പോര്‍ട്ട് സേവ കേന്ദ്രങ്ങള്‍ വഴിയാണ് പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശ പ്രകാരം രാജ്യത്തെ പോസ്റ്റ് ഓഫീസുകള്‍ വഴിയും ഇപ്പോള്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കാനാകും. അതായത് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ തപ്പി പോകാതെ തൊട്ടടുത്ത പോസ്റ്റ് ഓഫീസ് വഴി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം. ഇതിന്റെ നടപടികൾ എന്താണെന്ന് നോക്കാം.
പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍
പാസ്പോർട്ട് സേവാ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫീസുകളാണ് പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ (POPSK). പാസ്‌പോര്‍ട്ട് ഓഫീസ് വഴി നല്‍കുന്ന സേവനങ്ങളാണ് പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വഴി ലഭിക്കുന്നത്. ടോക്കണ്‍ നല്‍കുന്നത് മുതല്‍ പാസ്‌പോര്‍ട്ട് അനുവദിക്കല്‍ വരെ ഇവിടെ ലഭിക്കും.
പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ലഭിക്കുന്നു എന്നതാണ് പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ ഗുണം. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലേക്കുള്ള ദീര്‍ഘയാത്രകള്‍ ഒഴിവാക്കാനും ഇത് സഹായിക്കുന്നു. രാജ്യത്ത് 428 പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവ കേന്ദ്രങ്ങളാണുള്ളത്. ഇവ ഏതൊക്കെയാണെന്ന് ഇവിടെ നോക്കാം.
ആവശ്യമായ രേഖകൾ
ആദ്യമായി പാസ്പോർട്ട് എടുക്കുന്നവരാണെങ്കിൽ പാസ്‌പോര്‍ട്ട് ഓഫീസില്‍ ചെന്ന് അതിനായുള്ള നൂലാമാലകള്‍ ഓര്‍ക്കുമ്പോള്‍ തന്നെ ആശങ്ക തോന്നിയേക്കാം. ഈ രേഖകൾ കയ്യിലുണ്ടെങ്കിൽ ആശങ്കകൾ വേണ്ട. ആദ്യം ഓൺലൈനായി അപേക്ഷ സമർപ്പിച്ചാണ് പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലേക്ക് എത്തേണ്ടത്.
ആധാര്‍ കാര്‍ഡ്, വോട്ടോഴ്‌സ് ഐഡി, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങി വ്യക്തിഗത രേഖകള്‍, പ്രായം തെളിയിക്കുന്നതിനായി ജനന സര്‍ട്ടിഫിക്കറ്റോ മറ്റ് രേഖകളോ വേണം. ആധാര്‍, പാന്‍, ഡ്രൈവിംഗ് ലൈസന്‍സ്, വീട്ടു വിലാസം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയും ആവശ്യമാണ്.
അപേക്ഷ എങ്ങനെ
പാസ്‌പോര്‍ട്ട് സേവയുടെ ഔദ്യോഗിക വെബ്‌സൈറ്റായി passportindia.gov.in ല്‍ നിന്ന് ഓണ്‍ലൈനായി പാസ്‌പോര്‍ട്ടിനായി അപേക്ഷ സമര്‍പ്പിക്കണം. ഇതോടൊപ്പം പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലെത്താനുള്ള തീയതി തിരഞ്ഞെടുക്കണം. പുതിയ പാസ്പോർട്ടിനായി എന്ന അപ്ലൈ ബട്ടനിൽ ക്ലിക്ക് ചെയ്യണം. ആവശ്യമായ വിവരങ്ങൾക്കൊപ്പം അപേക്ഷയോടൊപ്പം മുകളിൽ പറഞ്ഞ രേഖകൾ സമർപ്പിക്കണം.
തുടർന്ന് ഓൺലൈനായി പണമടച്ച് തീയതി തിരഞ്ഞെടുക്കാം. ഇതിനായി പേ ആന്റ് ഷെഡ്യൂൾ അപ്പോയ്ൻമെന്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം. 1,500 രൂപയാണ് അപേക്ഷയ്ക്കായി ചെലവ് വരുന്നത്. നടപടികൾ പൂർത്തിയാകുന്നതോടെ രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് അപ്പോയിൻമെന്റ് വിവിരങ്ങൾ വരും. ഈ തീയതി പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെത്തണം.
ഓൺലൈനായി സമർപ്പിച്ച രേഖയുടെ ഒറിജനലും അപേക്ഷ സമര്‍പ്പിച്ചതിന്റെ പകർപ്പും സമര്‍പ്പിക്കണം. 7-14 ദിവസം വരെയുള്ള പ്രവൃത്തി ദിവസത്തിനുള്ളിൽ പാസ്പോർട്ട് ഓഫീസ് ഉദ്യോഗസ്ഥർ വെരിഫിക്കേഷന്‍ നടത്തി പാസ്‌പോര്‍ട്ട് അനുവദിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
