സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.5-9% പലിശയുള്ള 5 ബാങ്കുകള്‍; കേരളത്തിലെ ഒരു ബാങ്കും പട്ടികയില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസര്‍വ് ബാങ്കിന്റെ ശക്തമായ നിരീക്ഷണവും നിയന്ത്രണങ്ങളും ഉളളതിനാല്‍ താരതമ്യേന റിസ്‌ക് കുറവുള്ളതും സ്ഥിരവരുമാനം നല്‍കുന്നതുമായ ബാങ്ക് സ്ഥിരനിക്ഷേപ (എഫ്ഡി) പദ്ധതികള്‍ക്ക് സ്വീകാര്യത ഏറെയാണ്. കോവിഡ് കാലഘട്ടത്തില്‍ പലിശ നിരക്ക് താഴ്ന്ന നിലവാരത്തിലേക്ക് പോയിരുന്നെങ്കിലും സമീപകാലയളവില്‍ റിപ്പോ നിരക്ക് തുടര്‍ച്ചയായി ഉയര്‍ത്തിയതോടെ ബാങ്ക് നിക്ഷേപങ്ങളുടെ ആദായവും വര്‍ധിക്കുന്ന സ്ഥിതിവിശേഷമാണ് നിക്ഷേപകരെ കാത്തിരിക്കുന്നത്.

പലിശ നിരക്ക്

എന്നിരുന്നാലും റിപ്പോ നിരക്ക് വര്‍ധനയുടെ തോതിന് ആനുപാതികമായി സ്ഥിര നിക്ഷേപങ്ങള്‍ക്കുമുള്ള പലിശ നിരക്ക് ഉയര്‍ത്താന്‍ പൊതുമേഖലയിലേത് ഉള്‍പ്പെടെയുള്ള വന്‍കിട വാണിജ്യ ബാങ്കുകള്‍ ഇതുവരെ തയ്യാറായിട്ടില്ല. മിക്ക വമ്പന്‍ ബാങ്കുകളും നിക്ഷേപങ്ങളുടെ പലിശയില്‍ നേരിയ തോതിലുള്ള വര്‍ധന മാത്രമാണ് നടപ്പാക്കിയിട്ടുള്ളത്. എന്നാല്‍ ചെറുകിട ബാങ്കുകളാകട്ടെ ഇതിനോടകം സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 8 ശതമാനത്തിനും മുകളിലേയ്ക്ക് ഉയര്‍ത്തിക്കഴിഞ്ഞു.

അതേസമയം 8.5 ശതമാനത്തിന് മുകളിലുള്ള നിരക്കില്‍ പലിശ വാഗ്ദാനം ചെയ്യുന്ന 5 ചെറുകിട ബാങ്കിംഗ് സ്ഥാപനങ്ങളെയും അവയുടെ നിക്ഷേപ പദ്ധതികളെ കുറിച്ചുമാണ് ചുവടെ വിശദീകരിക്കുന്നത്.

Also Read: നവംബറില്‍ രണ്ടാം തവണയും ഈ ബാങ്ക് പലിശ വര്‍ധിപ്പിച്ചു; ഇനി 9% ആദായം അക്കൗണ്ടിലെത്തുംAlso Read: നവംബറില്‍ രണ്ടാം തവണയും ഈ ബാങ്ക് പലിശ വര്‍ധിപ്പിച്ചു; ഇനി 9% ആദായം അക്കൗണ്ടിലെത്തും

യൂണിറ്റി സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക്

യൂണിറ്റി സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക്

നവംബര്‍ മാസത്തില്‍ ഇതിനകം രണ്ടു തവണയാണ് സ്ഥിര നിക്ഷേപങ്ങള്‍ക്കുള്ള പലിശ ഈ ചെറുകിട ബാങ്ക് ഉയര്‍ത്തുന്നത്. ഇതോടെ യൂണിറ്റി സ്‌മോള്‍ ഫൈനാന്‍സ് ബാങ്കില്‍ നിക്ഷേപമുള്ളവര്‍ക്ക് ഉയര്‍ന്ന ആദായത്തിനുള്ള മാര്‍ഗവും തെളിയുന്നു. 181 ദിവസം, 501 ദിവസത്തേക്കുള്ള എഫ്ഡി നിക്ഷേപങ്ങള്‍ക്കാണ് 9% പലിശ വീതം മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്നത്. ഇതേകാലയളവില്‍ പൊതുവിഭാഗത്തിലുള്ള നിക്ഷേപങ്ങള്‍ക്ക് 8.5% പലിശയും നല്‍കുന്നുണ്ട്.

അതേസമയം 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള വിവിധ കാലാവധിലെ സ്ഥിര നിക്ഷേപ പദ്ധതികളില്‍ പൊതുവിഭാഗം നിക്ഷേപകര്‍ക്ക് 4.5% മുതല്‍ 7.80% പലിശ വരെയാണ് വാഗ്ദാനം. ഇക്കൂട്ടത്തിലെ എഫ്ഡി നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 4.5% മുതല്‍ 8.30% വരെയാണ് യൂണിറ്റി സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക് പലിശ ഇനത്തില്‍ ആദായം നല്‍കുന്നത്.

ഇസാഫ് സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക്

ഇസാഫ് സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക്

കേരളത്തിലെ തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മുന്‍നിര ധനകാര്യ സ്ഥാപനമാണ് ഇസാഫ് സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക്. നവംബര്‍ 1-നായിരുന്നു ഏറ്റവുമൊടുവില്‍ നിക്ഷേപങ്ങള്‍ക്കുള്ള പലിശ വര്‍ധനവ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം 999 ദിവസത്തേക്ക് (2 വര്‍ഷം 8 മാസം 26 ദിവസവും) കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് പൊതുവിഭാഗത്തില്‍ 8 ശതമാനവും മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തില്‍ 8.5% പലിശയും നല്‍കും. പ്രത്യേകമായി ആവിഷ്‌കരിച്ച ഈ എഫ്ഡി പദ്ധതിയില്‍ നവംബര്‍ 30-നുള്ളില്‍ ചേരുന്നവര്‍ക്കാണ് ഇത്രയും ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്നത്.

അതേസമയം 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള വിവിധ കാലാവധിലെ സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് പൊതുവിഭാഗത്തില്‍ 4.00% മുതല്‍ 7.25% വരെ പലിശയാണ് നല്‍കുക. സമാനമായ എഫ്ഡി നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 4.5% മുതല്‍ 7.75% വരെയാണ് ഇസാഫ് സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക് പലിശ ഇനത്തില്‍ ആദായം നല്‍കുന്നത്.

ഉജ്ജീവന്‍ സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക്

ഉജ്ജീവന്‍ സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക്

നവംബര്‍ 5-നാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ വര്‍ധന പ്രഖ്യാപിച്ച് ഉജ്ജീവന്‍ സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക് രംഗത്തെത്തിയത്. പൊതുവിഭാഗം നിക്ഷേപകരേക്കാള്‍ 0.75% അധിക പലിശയാണ് മുതിര്‍ന്ന പൗരന്മാര്‍ക്കായി വാഗ്ദാനം ചെയ്യുന്നത്. 80 ആഴ്ചയിലേക്കുള്ള (560 ദിവസം) മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് 8.75% പലിശയാണ് ഈ ചെറുകിട ബാങ്ക് നല്‍കുക. ഇതേ എഫ്ഡി പദ്ധതിയില്‍ 8% പലിശയാണ് മറ്റു വിഭാഗം നിക്ഷേപകര്‍ക്ക് നല്‍കുന്നത്.

അതേസമയം 1 ആഴ്ച മുതല്‍ 120 മാസം വരെയുള്ള വിവിധ കാലാവധിലെ സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് പൊതുവിഭാഗത്തില്‍ 3.75% മുതല്‍ 7.50 % വരെ പലിശയാണ് നല്‍കുക. ഇതേ പദ്ധതികളില്‍ 0.75% അധിക പലിശ, മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുമെന്നാണ് ഉജ്ജീവന്‍ സ്‌മോള്‍ ഫൈനാന്‍സ് ബാങ്കിന്റെ വെബ്‌സൈറ്റില്‍ സൂചിപ്പിക്കുന്നത്.

ഫിന്‍കെയര്‍ സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക്

ഫിന്‍കെയര്‍ സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക്

നവംബര്‍ 9-നാണ് വിവിധ സ്ഥിര നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കില്‍ ഫിന്‍കെയര്‍ സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക് വര്‍ധന പ്രഖ്യാപിച്ചത്. പൊതുവിഭാഗം നിക്ഷേപകരേക്കാള്‍ 0.50% അധിക പലിശയാണ് മുതിര്‍ന്ന പൗരന്മാര്‍ക്കായി ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. വിവിധ എഫ്ഡി പദ്ധതികളില്‍ നിന്നും 1,000 ദിവസത്തേക്കുള്ള എഫ്ഡി നിക്ഷേപത്തിനാണ് ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്നത്.

ഈ പദ്ധതിയില്‍ മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് 8.50 ശതമാനവും മറ്റുള്ളവര്‍ക്ക് 8% വീതവും ആദായമാണ് ഫിന്‍കെയര്‍ സ്‌മോള്‍ ഫൈനാന്‍സ് ബാങ്കിന്റെ വാഗ്ദാനം.

Also Read: പെര്‍ഫെക്ട് ഓക്കേ! ദീര്‍ഘകാല നിക്ഷേപത്തിനുള്ള 5 മള്‍ട്ടിബാഗര്‍ പെന്നി ഓഹരികള്‍; വാങ്ങുന്നോ?Also Read: പെര്‍ഫെക്ട് ഓക്കേ! ദീര്‍ഘകാല നിക്ഷേപത്തിനുള്ള 5 മള്‍ട്ടിബാഗര്‍ പെന്നി ഓഹരികള്‍; വാങ്ങുന്നോ?

ഉത്കര്‍ഷ് സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക്

ഉത്കര്‍ഷ് സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക്

ഏറ്റവുമൊടുവില്‍ ഒക്ടോബര്‍ 17-നാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉത്കര്‍ഷ് സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക് ഉയര്‍ത്തിയത്. ഇതിലൂടെ പൊതുവിഭാഗം നിക്ഷേപകരേക്കാള്‍ 0.75% അധിക പലിശയാണ് മുതിര്‍ന്ന പൗരന്മാര്‍ക്കായി ഈ ചെറുകിട ബാങ്കിന്റെ വാഗ്ദാനം. 700 ദിവസത്തേക്കുള്ള മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് 8.50% പലിശയാണ് ബാങ്ക് നല്‍കുക. ഇതേ എഫ്ഡി പദ്ധതിയില്‍ 7.75% പലിശയാണ് മറ്റു വിഭാഗം നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്.

അതേസമയം 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള വിവിധ കാലാവധിലെ സ്ഥിര നിക്ഷേപ പദ്ധതികള്‍ക്ക് പൊതുവിഭാഗത്തില്‍ 4.00% മുതല്‍ 7.75% വരെ പലിശയാണ് നല്‍കുക. ഇതേ പദ്ധതികളില്‍ 0.75% അധിക പലിശ, മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുമെന്നാണ് ഉത്കര്‍ഷ് സ്‌മോള്‍ ഫൈനാന്‍സ് ബാങ്കിന്റെ വെബ്‌സൈറ്റില്‍ സൂചിപ്പിക്കുന്നത്.

Read more about: interest bank investment kerala
English summary

High Regular Income Offers By These 5 Small Finance Banks Includes 1 Kerala Based Bank Gives Over 8.5 Percent

High Regular Income Offers By These 5 Small Finance Banks Includes 1 Kerala Based Bank Gives Over 8.5 Percent. Read In Malayalam.
Story first published: Monday, November 21, 2022, 13:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X