വീട് വാങ്ങുക എന്നത് ജീവിതത്തില്‍ സ്വപ്നമായി കൊണ്ടു നടക്കുന്നവരാകും ഭൂരിഭാഗവും. സ്വപ്ന സാക്ഷാത്കാരത്തിനൊപ്പം വീട് സാമ്പത്തികമായി ഒരുപാട് ചുമതലകള്‍ നല്‍കുന്നുണ്ട്. വായ്പ തിരിച്ചടവ് തന്നെയാണ് ഇതില്‍ പ്രധാനം. വായ്പ ഇഎംഐ അടച്ചു കൊണ്ടിരിക്കെ തന്നെ കുറച്ച് തുക മുന്‍കൂട്ടി അടച്ചു തീര്‍ക്കുന്നത് പലിശ ലാഭിക്കുന്നതിന് സഹായിക്കും. വായ്പ മുന്‍കൂട്ടി അടച്ചു തീര്‍ക്കുന്നത് സംബന്ധിച്ച് പൊതുവിലുണ്ടാകുന്ന സംശയങ്ങള്‍ക്കുള്ള മറുപടികള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ഭവന വായ്പ തിരിച്ചടവ്
ഭവന വായ്പയുടെ പലിശ തുടക്കത്തില്‍ ഉയര്‍ന്ന് നില്‍ക്കുകയും കാലാവധിയിലേക്ക് എത്തുമ്പോള്‍ പലിശ ഭാരം കുറഞ്ഞു വരികയും ചെയ്യും. ഭവന വായ്പ മുന്‍കൂട്ടി അടയ്ക്കുമ്പോള്‍ വായപയുടെ മുതലിലേക്കാണ് (principal amount) കണക്കാക്കുന്നത്.തൊട്ടടുത്ത മാസം മുതലുള്ള ഇഎംഐ കണക്കാക്കുന്നത് ബാക്കി വരുന്ന വായ്പ തുകയ്ക്ക് അനുസരിച്ചാണ്. ഭവന വായ്പ മുന്‍കൂട്ടി അടച്ചാല്‍ പലിശ ഗണ്യമായി കുറയ്ക്കാന്‍ കഴിയും. മുതൽ വേഗത്തിൽ അടച്ചു തീർക്കുകയും വായ്പ നേരത്തെ അവസാനിപ്പിക്കാനും സാധിക്കുന്നു.
ശ്രദ്ധിക്കേണ്ടവ
ഫ്ളോട്ടിംഗ് റേറ്റ് വായ്പയെടുത്തൊരാള്‍ക്ക് പ്രീ പെയ്മെന്റിന് ചാര്‍ജുകളൊന്നും ഈടാക്കുന്നില്ല. എന്നാല്‍ ഫിക്സഡ് റേറ്റ് വായ്പ എടുക്കുന്നൊരാൾക്ക് മുന്‍കൂട്ടി അടയ്ക്കുന്നതിന് ചാർജുകളുണ്ടാകും. ഭവന വായ്പ മുന്‍കൂട്ടി തിരിച്ചടയ്ക്കുന്നത് സാമ്പത്തിക സ്ഥിതി അനുസരിച്ചായിരിക്കണം. ബോണസായോ മറ്റു തരത്തിലോ അധിക വരുമാനം കയ്യിലെത്തുന്ന സാഹചര്യത്തില്‍ വായ്പ അടച്ചു തീര്‍ക്കാം. മുൻകൂട്ടി അടയ്ക്കുന്നതിനുള്ള തുക എവിടെ നിന്ന് ലഭിക്കുന്നു എന്നത് പ്രധാന കാര്യമാണ്. എമര്‍ജന്‍സി ഫണ്ടില്‍ നിന്ന് തുക പിന്‍വലിക്കുന്നത് ഗുണം ചെയ്യില്ല.
വലിയ തുക വായ്പയുള്ളൊരാള് വലിയ തുക പലിശ നല്കുന്നുണ്ടെങ്കിൽ വായ്പ മുന്‍കൂട്ടി അടയ്ക്കുന്നതാണ് നല്ലത്. പലിശ ചെറിയ നിരക്കിലാണെങ്കില്‍ അടവ് തുടര്‍ന്ന് നികുതി ആനുകൂല്യങ്ങള്‍ നേടാം. വായ്പ പലിശയും മുതലിന്റെയും തിരിച്ചടവിന് നികുതി ആനുകൂല്യങ്ങളുണ്ട്.
കാല്‍ക്കുലേറ്റര്‍
20 വര്‍ഷത്തേക്ക് 7.5 ശതമാനം പലിശ നിരക്കില്‍ 20 ലക്ഷത്തിന്റെ വായ്പ തിരിച്ചടയ്ക്കുന്നൊരാളുടെ മാസ ഇഎംഐ 16,111 രൂപയാണ്. 20 വര്‍ഷം അടച്ചാല്‍ 38.7 ലക്ഷം രൂപ അടയ്ക്കേണ്ടി വരും. 18 ലക്ഷമാണ് പലിശയായി അടയ്ക്കേണടി വരുന്നത്.
ഇതുപോലെ 25 ലക്ഷത്തിന്റെ വായപ് 20 വര്‍ഷത്തേക്ക് അടയ്ക്കുന്നൊരാള് 8 ശമാനം പലിശയില്‍ മാസം 20,911 രൂപ ഇഎംഐയായി അടയ്ക്കും. 12ാം മാസത്തില്‍ 5 ലക്ഷം രൂപ വായ്പയിലേക്ക് അടച്ചാൽ 12 ലക്ഷം രൂപയാണ് പലിശയായി നൽകേണ്ടി വരുന്നുള്ളൂ.
ഗുണങ്ങളും ദോഷങ്ങളും
വായ്പ മുൻകൂട്ടി തിരിച്ചടയ്ക്കുന്നൊരാൾക്ക് ലഭിക്കുന്ന ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാമാണെന്ന് നോക്കാം. ബാധ്യതകള്‍ ഇല്ലാതാക്കി സമാധാനപരമായ വിരമിക്കല്‍ ജീവിതം തേടുന്നൊരാൾക്ക് വിരമിക്കൽ കാലത്തോട് അടുക്കുമ്പോൾ ഭവന വായ്പ മുന്‍കൂട്ടി അടയ്ക്കാം. നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ പലിശ വായ്പകളിൽ ഈടാക്കുമ്പോൾ നിക്ഷേപം പിൻവലിച്ച് വായ്പ അടച്ചു തീർക്കുന്നതിൽ ലാഭമുണ്ടെന്ന് കാണാം.
ഭവന വായ്പ മുന്‍കൂട്ടി അടയ്ക്കുന്നതിന് ദോഷങ്ങളുണ്ട്. ഭവന വായ്പ തിരിച്ചടവിന് പ്രതിവര്‍ഷം 2 ലക്ഷം രൂപ വരെ നികുതിയിളവ് ലഭിക്കും. 20%, 30% ഉയര്‍ന്ന ആദായ നികുതി ബ്രാക്കറ്റുകളിലാണെങ്കില് പ്രതിവര്‍ഷം ഏകദേശം 40,000, 60,000 എന്നിങ്ങനെ നികുതി കുറയ്ക്കാന്‍ വായ്പ തിരിച്ചടവ് സഹായിക്കും. ഭവന വായ്പ മുന്‍കൂട്ടി അടച്ചാല്‍ ഈ നികുതി ആനുകൂല്യങ്ങൾ നഷ്ടപ്പെടും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
