ഒരു കാറു വാങ്ങാനോ സ്ഥലം വാങ്ങാനോ തീരുമാനിച്ചാല്‍, ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ എന്നിങ്ങനെ ഏത് തരത്തിലുമുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് ഇന്ന് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ആദായ നികുതി വകുപ്പ് അനുവദിക്കുന്ന പാന്‍ കാര്‍ഡ് ഇന്ന് രാജ്യത്തെ പ്രധാന രേഖകളിലൊന്നാണ്. എല്ലാ സാമ്പത്തിക ഇടപാടുകളും രേഖപ്പെടുത്താന്‍ സാധിക്കുമെന്നതിനാല്‍ നികുതി ഒഴിവാക്കുന്നത് തടയുക എന്നതാണ് പാന്‍ കാര്‍ഡിന്റെ പ്രധാന ലക്ഷ്യം.
പാൻ കാർഡ് കൂടുതൽ കാര്യക്ഷമമാക്കാൻ ആദായ നികുതി വകുപ്പ് പുതിയ പരിഷ്കാരങ്ങൾ നടത്തുന്നുണ്ട്. ഇതിലൊന്നാണ് പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യുക എന്നത്. ഇന്ന് പ്രധാനപ്പെട്ട എല്ലാ ഇടപാടുകള്‍ക്കും ആധാര്‍ ആവശ്യമായതിനാല്‍ ആധര്‍-പാന്‍ ലിങ്ക് ചെയ്യുന്നത് ആദായ നകുതി വകുപ്പിന് ഓഡിറ്റ് ട്രെയലിന് സാധ്യത ഒരുക്കുന്നു.
നികുതി വെട്ടിക്കാന്‍ ഒന്നിലധികം ആധാര്‍ ഉപയോഗിക്കുന്നതിന് തടയാനാകും. നികുതി ദായകരാണെങ്കില് ആധാരും പാന്‍ കാര്‍ഡും ലിങ്ക് ചെയ്താല്‍ മാത്രമെ ആദായ നികുതി റിട്ടേണുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ, ഇത്തരത്തിൽ പല ലക്ഷ്യങ്ങളുള്ളതിനാൽ നിശ്ചിത തീയതിക്കപ്പുറം ഇവ പൂർത്തിയാക്കാത്തവർക്ക് പാൻ കാർഡ് ഉപയോഗിക്കാനാവില്ല. ഇതിന്റെ നടപടികളും പിഴയും നോക്കാം
അവസാന തീയതി അടുക്കുന്നു
2023 മാര്‍ച്ച് 31ന് മുന്‍പായി ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ പേരിലുള്ള പാന്‍ കാര്‍ഡ് റദ്ദാകുമെന്നാണ് ആദായ നികുതി വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇത് ഉപയോഗിച്ച് പുതിയ ഇടപാടുകള്‍ നടത്താന്‍ സാധിക്കില്ല. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ട്വീറ്റ് ചെയ്തിരുന്നു.
പാൻ കാർഡ് ലിങ്ക് ചെയ്യുന്നതിൽ നിന്ന് ഇളവില്ലാത്ത എല്ലാ പാന്‍ ഉടമകൾക്കും സമയ പരിധി ബാധകമാണ്. പ്രവാസി ഇന്ത്യക്കര്‍ക്ക് 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍, ആസാം, മേഘാലയ, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവർ എന്നിവർക്ക് ആധാർ-പാൻ ലിങ്ക് ചെയ്യുന്നതിന് ഇളവുണ്ട്.
പിഴ അടയ്ക്കണം
പാൻ കാർഡ് ഉടമകളും ആധാര്‍ നമ്പര്‍ ലഭിക്കാന്‍ യോഗ്യതയുള്ളവരുമായ വ്യക്തികൾ 2022 മാര്‍ച്ച് 31-നോ അതിനുമുമ്പോ അവരുടെ ആധാറുമായി പാന്‍ ലിങ്ക് ചെയ്യണം എന്നാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ സര്‍ക്കുലര്‍ പറയുന്നത്. നേരത്തെ 2022 മാര്‍ച്ച് 31 ആയിരുന്നു അവസാന തീയതി.
ഇതിന് ശേഷം മൂന്ന് മാസം 500 രൂപ പിഴയില്‍ പാന്‍ ലിങ്ക് ചെയ്യാന്‍ അവസരം നല്‍കിയിരുന്നു. ഇതിന് ശേഷം പിഴ ഈടാക്കുന്നത് 1000 രൂപയാക്കി. ഇതിനാല്‍ തന്നെ ഇനി പാന്‍ കാര്‍ഡും ആദരും ളിങ്ക് ചെയ്യുന്നൊരാള്‍ക്ക് 1000 രൂപ പിഴ നല്‍കണം. 2023 മാര്‍ച്ച 31 നകം ചെയ്തില്ലെങ്കില്‍ കാര്‍ഡ് നഷടമാകും.
എങ്ങനെ ലിങ്ക് ചെയ്യാം
>> ഓൺലൈനായി www.incometax.gov.in/iec/foportal വഴി ആധാർ കാർഡുമായി പാൻ ലിങ്ക് ചെയ്യാൻ സാധിക്കും.
>> വൈബ്സൈറ്റിലെ Quick Links എന്ന ഭാഗത്തുള്ള Link Aadhar തിരഞ്ഞെടുക്കുക.
>> ആധാര്‍ പാന്‍ വിവരങ്ങശള് നല്കിയ ശേഷം വാലിഡേറ്റ് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക.
>> നേരത്തെ ആധാര്‍ ലിങ്ക് ചെയ്തതാണെങ്കില്‍ ഈ വിവരം തെളിയും.
>> ലിങ്ക് ചെയ്യാത്തവര്‍ക്ക് 1,000 രൂ ചെല്ലാൻ അടച്ച ശേഷം ലിങ്ക് ചെയ്യാം.
>> വിവരങ്ങൾ നല്കിയ ശേഷം ലിങ്ക് ആധാർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് 6 അക്ക ഓടിപി നൽകണം.
>> കൃത്യമായ തുകയുടെ ചെല്ലാന്‍ അടച്ചില്ലെങ്കില്‍ അസാധുവായി കണക്കാക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
