മുടങ്ങില്ല ഈ പെൻഷൻ; മാസം 5,000 രൂപ നിക്ഷേപിക്കാനുണ്ടോ? 2 ലക്ഷം പെന്‍ഷന്‍ വാങ്ങാന്‍ വകുപ്പുണ്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസം എന്തിനാണ് രണ്ട് ലക്ഷം പെൻഷൻ എന്ന് ചിന്തിക്കുന്നുണ്ടോ?. ഇന്നത്തെ പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ നിലവിലെ ജീവിത സാഹചര്യം തുടരാൻ ഭാവിയിൽ നല്ല തുക ചെലവ് വരും. ഇന്നത്തെ കാലത്ത് ഇടത്തരം ജീവിതം നയിക്കുന്നവർക്ക് ഭാവിയിലെ ചെലവുകളെ നേരിടാൻ ഇത്രയും തുക ആവശ്യമായി വരും.

ഇതിനായി ജോലി കാലത്ത് തന്നെ നിക്ഷേപിക്കേണ്ടതുണ്ട്. എന്നാൽ തിരഞ്ഞെടുക്കുന്നത് ശരിയായ നിക്ഷേപം ആണെങ്കിൽ മാത്രമാണ് കൃത്യമായ വരുമാനം ലഭിക്കുന്നത്. ഇതിനാൽ പെൻഷൻ പ്രതീക്ഷിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപമാണ് നാഷണൽ പെൻഷൻ സിസ്റ്റം.

നാഷണൽ പെൻഷൻ സിസ്റ്റം

നാഷണൽ പെൻഷൻ സിസ്റ്റം

കേന്ദ്രസര്‍ക്കാര്‍ പിന്തണയ്ക്കുന്ന സാമൂഹ്യ സുരക്ഷ നിക്ഷേപ പദ്ധതിയാണ് നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം (എൻപിഎസ്). 2004 ല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ആരംഭിച്ച പദ്ധതി 2009 ല്‍ പൊതുജനങ്ങളെ കൂടി ഉൾപ്പെടുത്തുകയായിരുന്നു. 18 നും 60 നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് പദ്ധതിയില്‍ ചേരാന്‍ സാധിക്കുക.

ഓണ്‍ലൈനായും ഓഫ് ലൈനായും പദ്ധതിയില്‍ ചേരാം. npstrust.org.in ലെ ഇ-എന്‍പിഎസ് എന്ന ലിങ്ക് വഴി ഓണ്‍ലൈനായി ചേരാം. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി നിയമിക്കുന്ന പോയിന്റ് ഓഫ് പ്രസന്‍്‌സ് കേന്ദ്രങ്ങള്‍ വഴിയാണ് വ്യക്തികള്‍ക്ക് ഓഫ്‍ലൈനായി ചേരാന്‍ സാധിക്കുക. 

രണ്ട് അക്കൗണ്ടുകൾ

രണ്ട് അക്കൗണ്ടുകൾ

രണ്ട് തരം അക്കൗണ്ടുകളാണ് എന്‍പിഎസില്‍ ലഭിക്കുന്നത്. ടെയര്‍1 അക്കൗണ്ട്. ടെയര്‍2 അക്കൗണ്ട്. ടെയര്‍1 അക്കൗണ്ടിലുള്ള ചുരുങ്ങിയ നിക്ഷേപം 500 രൂപയാണ്. ടെയര്‍2 അക്കൗണ്ടില്‍ 1,000 രൂപയും. രണ്ട് അക്കൗണ്ടിലും പരമാവധി നിക്ഷേപത്തിന് പരിധിയില്ല. എന്നാല്‍ ടെയര്‍1 അക്കൗണ്ടിലെ തുക പെന്‍ഷന്‍ സമയത്ത് മാത്രമാണ് പിന്‍വലിക്കാന്‍ സാധിക്കുന്നത്. ടെയ.ര്‍2 അക്കൗണ്ടിലെ തുക എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം. 

Also Read: ഏത് ജോലിക്കാർക്കും സർക്കാർ പെൻഷൻ; മാസം 200 രൂപ വിഹിതം അടച്ചാൽ 36,000 രൂപ പെൻഷൻ വാങ്ങാം; നോക്കുന്നോAlso Read: ഏത് ജോലിക്കാർക്കും സർക്കാർ പെൻഷൻ; മാസം 200 രൂപ വിഹിതം അടച്ചാൽ 36,000 രൂപ പെൻഷൻ വാങ്ങാം; നോക്കുന്നോ

നിക്ഷേപം

നിക്ഷേപം

ഒറ്റ നിക്ഷേപത്തിലൂടെ ഡെബ്റ്റിലും ഇക്വിറ്റിയിലും നിക്ഷേപിക്കാന്‍ സാധിക്കുമെന്നതാണ് എന്‍പിഎസിന്റെ നേട്ടം. പരമാവധി 75 ശതമാനം വരെ ഇക്വിറ്റിയിലും കുറഞ്ഞത് 25 ശതമാനം ഡെബ്റ്റിലും നിക്ഷേപിക്കാന്‍ സാധിക്കുന്നു. അതേസമയം വിദഗ്ദാഭിപ്രായച്ചില്‍ ഡെബ്റ്റ് ഇക്വിറ്റി അനുപാതം 40:60 തോതിലോ, 50:50 അനുപാതത്തിലോ ഉപയോഗിക്കാം.

ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരമുള്ള 1.50 ലക്ഷം രൂപയുടെ നികുതി ഇലവും സെക്ഷന്‍ 80സിസിഡി (1ബി) പ്രകാരം 50,000 രൂപയുടെ നികുതി ഇളവും ലഭിക്കും. ഇതുപ്രകാരം വര്‍ഷത്തില്‍ 2 ലക്ഷത്തിന്റെ നികുതി ഇളവ് ലഭിക്കും. 

Also Read: ആദായം കേട്ടാൽ ആരും പറയും 'വൗ'; ദിവസം 74 രൂപ കരുതിയാൽ 48 ലക്ഷമായി വളരും; മടിക്കാതെ നിക്ഷേപിക്കാംAlso Read: ആദായം കേട്ടാൽ ആരും പറയും 'വൗ'; ദിവസം 74 രൂപ കരുതിയാൽ 48 ലക്ഷമായി വളരും; മടിക്കാതെ നിക്ഷേപിക്കാം

എന്‍പിഎസ് കാല്‍ക്കുലേറ്റര്‍

എന്‍പിഎസ് കാല്‍ക്കുലേറ്റര്‍

എന്‍പിഎസില്‍ നിക്ഷേപിക്കുന്നൊരാള്‍ക്ക് കാലാവധിയില്‍ 40 ശതമാനം തുക നിര്‍ബന്ധമായും ആന്യുറ്റിയിലേക്ക് മാറ്റേണ്ടതുണ്ട്. ബാക്കി വരുന്ന 60 ശതമാനം തുക കാലാവധിയില്‍ തിരികെ ലഭിക്കും. ഇത്തരത്തില്‍ കാലാവധിയില്‍ തിരികെ ലഭിക്കുന്ന തുക 8 ശതമാനം ആദായം പ്രതീക്ഷിക്കുന്നൊരു സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാനിലേക്ക് നിക്ഷേപിക്കുമെങ്കില്‍ പരമാവധി ആദായം നേടിയെടുക്കാം. 

Also Read: ആശങ്ക വേണ്ട; നടന്ന് തളരേണ്ട; പാസ്പോർട്ട് എടുക്കാൻ തൊട്ടടുത്ത പോസ്റ്റ് ഓഫീസ് മതി; എളുപ്പ വഴിയിതാAlso Read: ആശങ്ക വേണ്ട; നടന്ന് തളരേണ്ട; പാസ്പോർട്ട് എടുക്കാൻ തൊട്ടടുത്ത പോസ്റ്റ് ഓഫീസ് മതി; എളുപ്പ വഴിയിതാ

പെന്‍ഷന്‍

20 വയസുള്ള നിക്ഷേപകന്‍ 40:60 ഡെബ്റ്റ് ഇക്വിറ്റി അനുപാതത്തില്‍ എന്‍പിഎസ് സ്‌കീമില്‍ ചേര്‍ന്ന് 40 വര്‍ഷം നിക്ഷേപം നടത്താം. 10 ശതമാനം ആദായം ലഭിക്കുമ്പോള്‍ കാലാവധിയില്‍ 1.91 കോടി രൂപ തിരികെ ലഭിക്കുകയും മാസം 63,768 രൂപ പെന്‍ഷന്‍ ലഭിക്കുകയും ചെയ്യും.

1.91 കോടി രൂപ സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രോവല്‍ പ്ലാനില്‍ നിക്ഷേിച്ചാല്‍ മാസത്തില്‍ 1.43 ശതമാനം വരുമാനം ലഭിക്കും. രണ്ടും കൂടി ചേരുമ്പോള്‍ മാസത്തില്‍ 2 ലക്ഷം രൂപയുടെ പെന്‍ഷന്‍ നേടാം.

Read more about: pension
English summary

​Invest Rs 5,000 In NPS Monthly And Reinvest Maturity Lum sump Amount In SWP To Get 2 Lakh Pension

​Invest Rs 5,000 In NPS Monthly And Reinvest Maturity Lum sump Amount In SWP To Get 2 Lakh Pension, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X