സാധാരണക്കാർ നിക്ഷേപത്തിനായി കൂടുതലും ആശ്രയിക്കുന്നത് സ്ഥിര നിക്ഷേപuങ്ങളെയാണ്. സുരക്ഷിതത്വത്തോടെ നിക്ഷേപം വളരുമെന്നതാണ് ഇതിന്റെ ഗുണം. നിലവിൽ സ്ഥിര നിക്ഷേപത്തിന് പലിശ നിരക്ക് ഉയരുന്ന സാഹചര്യമാണ്. ഈ സാഹചര്യത്തിൽ കേരളത്തിന്റെ സ്വന്തം ബാങ്കായ കേരള ഗ്രാമീൺ ബാങ്ക് നിക്ഷേപങ്ങൾ ശ്രദ്ധേയമാവുകയാണ്.
കേരള ഗ്രാമീണ്‍ ബാങ്കിന്റെ നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ആൻഡ് ഇൻഷൂറൻസ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷന്റെ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. ഇതിനാൽ തന്നെ 5 ലക്ഷം രൂപയുടെ നിക്ഷേപം സുരക്ഷിതമായിരിക്കും. മാത്രമല്ല കാനറ ബാങ്ക് സ്പോൺസർ ചെയ്യുന്ന റീജിയണൽ റൂറൽ ബാങ്ക് (ആർആർബി) ആണ് കേരള ഗ്രാമീൺ ബാങ്ക്. ഇതിനാൽ സുരക്ഷയെ പറ്റി പേടിക്കേണ്ടതില്ല.
കേരള ഗ്രാമീൺ ബാങ്ക്
കേരളത്തിന്റെ സ്വന്തം ബാങ്ക് എന്നറിയപ്പെടുന്ന കേരള ഗ്രാമീൺ ബാങ്ക് കേരളത്തിലെ ഏക റീജിയണൽ റൂറൽ ബാങ്കാണ്. നേരത്തെയുണ്ടായിരുന്ന നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക്, സൗത്ത് മലബാർ ഗ്രാമീൺ ബാങ്കുകൾ ചേർന്നാണ് കേരള ഗ്രാമീൺ ബാങ്ക് ആരംഭിച്ചത്. കേരള ഗ്രാമീൺ ബാങ്ക് 36,000കോടിയുടെ ഇടപാടുകളാണ് നടത്തുന്നത്.
ഈ കണക്കിൽ രാജ്യത്തെ ഏറ്റവും വലിയ ആർആർബിയും കേരള ഗ്രാമീൺ ബാങ്കാണ്. 14 ജില്ലകളിലുമായി 630 ബ്രാഞ്ചുകൾ ബാങ്കിനുണ്ട്. 2022 ഒക്ടോബർ 12നാണ് ബാങ്ക് പലിശ നിരക്കുയർത്തിയത്. വ്യത്യസ്തങ്ങളായ മൂന്ന സ്ഥിര നിക്ഷേപ പദ്ധതികളാണ് പലിശയില്‍ താരം ഇവ നോക്കാം.
കെജിബി നിധി
കെബിജി നിധി നിക്ഷേപത്തില്‍ 50,000 രൂപ മുതല്‍ 1 കോടി വരെ നിക്ഷേപിക്കാം. 777 ദിവസത്തേക്കുള്ള നിക്ഷേപത്തിന് പൊതു വിഭാഗത്തിന് 7 ശതമാനവും മുതിര്‍ന്ന പൗരന്മാര്ക്ക് 7.50 ശതമാനം പലിശയും ലഭിക്കും. 1111 ദിവസം കാലാവധിയുള്ള കെജിബി നിധി നിക്ഷേപം പ്രകാരം പൊതുവിഭാഗത്തിന് 7.10 ശതമാനം പലിശ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 7.60 ശതമാനം പലിശ ലഭിക്കും. കാലാവധിക്ക് മുന്‍പ് നിക്ഷേപം പിന്‍വലിച്ചാല്‍ 1 ശതമാനം പിഴ ഈടാക്കും.
കെജിബി ദശകം
കെജിബി ദശകം പദ്ധതിയില്‍ 10,000 രൂപ മുതല്‍ നിക്ഷേപിക്കാം. കേരള ഗ്രാമീണ്‍ ബാങ്കിന്റെ പത്താം വാര്‍ഷികത്തിലാണ് ഈ നിക്ഷേപം ആരംഭിച്ചത്. 1 കോടി രൂപ വരെ നിക്ഷേപിക്കാം. 444 ദിവസം കാലാവധിയുള്ള നിക്ഷേപത്തിന് മുതിര്‍ന്ന പൗരന്മാര്ക്ക് 7.25 ശതമാനം പലിശ നല്‍കും. സാധാരണ നിക്ഷേപകര്‍ക്ക് 6.75 ശതമാനം പലിശ ലഭിക്കും.
കെവിഡി 63
63 മാസം കാലാവധിയുള്ള കെവിഡി 63 നിക്ഷേപത്തില്‍ 1 ലക്ഷം രൂപ നിക്ഷേപിക്കാം. പരമാവധി 1 കോടി രൂപ വരെ നിക്ഷേപം സ്വീകരിക്കും. 6.75 ശതമാനമാണ് പലിശ നിരക്ക്. മുതിര്‍ന്നവര്‍ക്ക അധിക നിരക്കില്ല.
മറ്റു പലിശ നിരക്കുകള്‍
7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 3.25 ശതമാനം മുതല്‍ 7.60 ശതമാനം വരെ പലിശയാണ് കേരള ?ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് ലഭിക്കുന്നത്. 180 ദിവസം മുതല്‍ 269 ദിവസത്തേക്ക് 5.75 ശതമാനം പലിശ ലഭിക്കും. 6.25 ശതമാനം മുതിര്‍ന്ന പൗരന്മാര്ക്ക് ലഭഊിക്കും.
1 വര്ത്തേക്കും ഇതേ നിരക്കാണ്. 1 വര്‍ഷം മുതല്‍ 3 വര്‍ഷത്തില്‍ താഴെയുള്ള സ്ഥിര നിക്ഷേപത്തിന് 6.75 ശതമാനം പലിശ ലഭിക്കും. 3-5 വര്‍ഷത്തില്‍ താഴെ 7 ശതമാനം പലിശ ലഭിക്കും മുതിര്‍ന്ന പൗരന്മാര്ക്ക് 7.50 ശതമാനം പലിശ കൊടുക്കും.
കെജിബി സൂര്യ
വീടിന് സോളാർ റൂഫ് ടോപ്പ് സൗകര്യം ഒരുക്കുന്നതിന് വായ്പ നൽകുന്ന കേരള ഗ്രാമീൺ ബാങ്ക് പദ്ധതിയാണ് കെജിബി സൂര്യ. ആകെ ചെലവിന്റെ 75 ശതമാനം വായ്പ ലഭിക്കും. 8.50 ശതമാനമാണ് വായ്പയുടെ പലിശ നിരക്ക്.
More From GoodReturns

മുതിർന്ന പൗരന്മാർ ശ്രദ്ധിക്കുക: എഫ്.ഡി പലിശനിരക്കിൽ മാറ്റം; ഉയർന്ന വരുമാനം നേടാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
