ആദായം കേട്ടാൽ ആരും പറയും 'വൗ'; ദിവസം 74 രൂപ കരുതിയാൽ 48 ലക്ഷമായി വളരും; മടിക്കാതെ നിക്ഷേപിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറിയ തുകയുടെ മാസ അടവ്. വലിയൊരു തുകയുടെ സമ്പാദ്യം. ഇത്തരം നിക്ഷേപ മാർ​ഗങ്ങളാണ് സാധാരണക്കാർ പൊതുവെ ആ​ഗ്രഹിക്കുന്നത്. വരുമാനത്തിൽ നിന്ന് ചെറിയൊരു തുക നീക്കിവെച്ചാൽ ലഭിക്കുന്ന ഇത്തരം നേട്ടങ്ങൾ വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സാധിക്കുന്നവയാണ്. ഇത്തരത്തകാർക്ക് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ പദ്ധതികൾ തിരഞ്ഞെടുക്കാവുന്നതാണ്.

എല്‍ഐസിയുടെ വിവിധ പദ്ധതികള്‍ നിക്ഷേപത്തിന്റെ ഗുണം കൂടി നല്‍കുന്നവയാണ്. 500 രൂപ മുതല്‍ നിക്ഷേപിക്കാാം. ഇതോടൊപ്പം ജീവിതം സുരക്ഷിതമാക്കുന്ന ഇന്‍ഷൂറന്‍സും എല്‍ഐസി പദ്ധതികളുടെ നേട്ടമാണ്. ഇത്തരത്തില്‍ ദിവസം 78 രൂപ കരുതിയില്‍ ലക്ഷങ്ങള്‍ നേടാന്‍ സാധിക്കുന്നൊരു എല്‍ഐസി പദ്ധതി പരിചയപ്പെടാം. 

എന്‍ഡൗമെന്റ് പോളിസി

എന്‍ഡൗമെന്റ് പോളിസി

കാലാവധിയിലോ മരണ സമയത്തോ തുക ലഭിക്കുന്ന തരം ഇന്‍ഷൂറന്‍സുകളാണ് എന്‍ഡൗമെന്റ് പോളിസി. റിസ്‌കില്ലാതെ നല്ലൊരു തുക സമ്പാദിക്കാനുള്ള വഴിയായി എന്‍ഡൗമെന്റ് പോളിസികളെ കണക്കാക്കാം. സമ്പാദ്യത്തിനൊപ്പം പോളിസി ഉടമയുടെ അകാല മരണ സമയത്ത് കുടുംബത്തിന് സാമ്പത്തിക സഹായവും പോളിസി വഴി ലഭിക്കും. നിലവിലുള്ള എന്‍ഡൗമെന്റ് പോളിസി ഈയിടെ എല്‍ഐസി പരിഷ്‌കരിച്ചിരുന്നു. 

Also Read: 1 വര്‍ഷത്തേക്ക് 7.25% പലിശ ഉറപ്പ്; പണത്തിന് സുരക്ഷിതത്വം; നിക്ഷേപിക്കാം കേരളത്തിന്റെ സ്വന്തം ബാങ്കില്‍Also Read: 1 വര്‍ഷത്തേക്ക് 7.25% പലിശ ഉറപ്പ്; പണത്തിന് സുരക്ഷിതത്വം; നിക്ഷേപിക്കാം കേരളത്തിന്റെ സ്വന്തം ബാങ്കില്‍

നോണ്‍ ലിങ്ക്ഡ്

ഓഹരി വിപണിയുമായി ബന്ധപ്പിക്കാത്ത (നോണ്‍ ലിങ്ക്ഡ്) കമ്പനിയുടെ ലാഭ വിഹിതം ലഭിക്കുന്ന (പാര്‍ട്ടിസിപെറ്റിംഗ്) വ്യക്തി​ഗത ലൈഫ് ഇൻൻഷൂറൻസ് പോളിസിയാണ് ന്യൂ എന്‍ഡൗമെന്റ് പോളിസി പണം ആവശ്യമുള്ള സമയത്ത് ഈട് നല്‍കി വായ്പയെടുക്കാനുള്ള സൗകര്യവും സറണ്ടര്‍ ചെയ്യാനുള്ള സൗകര്യവും ന്യൂ എന്‍ഡൗമെന്റ് പോളിസി നല്‍കുന്നു. 2 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് പോളിസി വായ്പയും സറണ്ടര്‍ ആനുകൂല്യവും ലഭിക്കുന്നത്. വായ്പയെടുത്തവരിൽ മെച്യൂരിറ്റി ബെനഫിറ്റ് ലഭിക്കുന്ന സമയത്ത് കുടിശ്ശികയുണ്ടെങ്കിൽ ഇത് കിഴിക്കും. 

Also Read: കടം ചോദിച്ച് ബന്ധം കളയേണ്ട; എളുപ്പത്തിൽ പണം ലഭിക്കാൻ സ്വർണ പണയ വായ്പ; കുറഞ്ഞ പലിശ എവിടെAlso Read: കടം ചോദിച്ച് ബന്ധം കളയേണ്ട; എളുപ്പത്തിൽ പണം ലഭിക്കാൻ സ്വർണ പണയ വായ്പ; കുറഞ്ഞ പലിശ എവിടെ

പ്രായ പരിധി, കാലാവധി

പ്രായ പരിധി, കാലാവധി

പോളിസിയില്‍ ചേരാനുള്ള ചുരുങ്ങിയ പ്രായം 8 വയസാണ്. പരമാവധി 55 വയസും. 75 വയസിനുള്ളില്‍ പദ്ധതി കാലാവധി പൂര്‍ത്തിയാകും. ചുരുങ്ങിയ സം അഷ്വേഡ് 1 ലക്ഷം രൂപയാണ്. പരമാവധി സം അഷ്വേഡിന് പരിധിയില്ല. 12 മുതല്‍ 35 വര്‍ഷം വരെ വ്യത്യസ്ത കാലയളവുകളില്‍ പോളിസി തിരഞ്ഞെടുക്കാം. പോളിസി കാലയളവോളം പ്രീമിയം അടയ്ക്കണം.

Also Read: എടിഎം ചതിച്ചോ? അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റായി; എടിഎം ഇടപാട് പരാജയപ്പെട്ടു; ഇനിയെന്ത്Also Read: എടിഎം ചതിച്ചോ? അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റായി; എടിഎം ഇടപാട് പരാജയപ്പെട്ടു; ഇനിയെന്ത്

പ്രീമിയം അടയ്ക്കാം

വര്‍ഷത്തിലോ അര്‍ധ വര്‍ഷത്തിലോ പാദ വര്‍ഷത്തിലോ മാസത്തിലോ പ്രീമിയം അടയ്ക്കാം. മാസത്തില്‍ പ്രീമിയം അടയ്ക്കാന്‍ 15 ദിവസം ഗ്രേസ് പിരിയഡ് ലഭിക്കും. 20 വയസുകാരന്‍ 1 ലക്ഷം രൂപ അഷ്വേഡ് തുകയുടെ പോളിസി 15 വര്‍ഷത്തേക്ക് തിരഞ്ഞെടുത്താല്‍ 6,978 രൂപയാണ് മാസ പ്രീമിയം വരുന്നത്. 25 വർഷത്തേക്കാണങ്കില്‍ 3,930 രൂപയും 3 വര്‍ഷത്തേക്ക് 2,754 രൂപയും പ്രീമിയം വരും.

കാല്‍ക്കുലേറ്റര്‍

കാല്‍ക്കുലേറ്റര്‍

18 വയസുകാരന്‍ 10 ലക്ഷം രൂപ അഷ്വേഡ് തുകയ്ക്ക് 35 വര്‍ഷകാല പോളിസി തിരഞ്ഞെടുത്താല്‍ വാര്‍ഷിക പ്രീയം 26,500 രൂപയായാരിക്കും. മാസത്തില്‍ 2,209 രൂപയും ദിവസത്തില്‍ 74 രൂപയുമാകും. മാസത്തില്‍ 2,209 രൂപ അടയ്ക്കുന്നൊരാള്‍ക്ക് 35 വര്‍ഷത്തെ കാലാവധിക്ക് ശേഷം മെച്യൂരിറ്റി ബെനഫിറ്റായി 48 ലക്ഷം രൂപ ലഭിക്കും.

ആകെ അടച്ച പ്രീമിയമായ 9,27,500 രൂപയ്‌ക്കൊപ്പം സം അഷ്വേഡായ 10 ലക്ഷവും ബോണസായി 15 ലക്ഷവും ഫൈനല്‍ അഡിഷന്‍ ബോണസ് 23 ലക്ഷവും ചേര്‍ത്താണ് 48 ലക്ഷം ലഭിക്കുന്നത്.

പ്രീമിയം തുക

35 വര്‍ഷത്തേക്ക് 1 ലക്ഷം അഷ്വേഡ് തുകയുടെ പോളിസി തിരഞ്ഞെടുത്ത 30 വയസുകാരന് മാസത്തില്‍ അടയ്‌ക്കേണ്ടി വരുന്നത് 2,881 രൂപയാണ്. 35 വര്‍ഷത്തെ കാലാവധിയില്‍ 2,49,000 രൂപ ലഭിക്കും. ഇക്കാലയളവില്‍ അടയ്ക്കുന്ന പ്രീമിയം തുക 1,00,835 രൂപയാണ്.

Read more about: investment lic
English summary

LIC New Endowment Policy Gives 48 Lakhs Rs By Paying 78 Rs Per Day For 35 Years; Details

LIC New Endowment Policy Gives 48 Lakhs Rs By Paying 78 Rs Per Day For 35 Years; Details, Read In Malayalam
Story first published: Thursday, November 10, 2022, 8:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X