ഇന്ത്യയിലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം വർധിക്കുകയാണ്. 2022 ജൂലായിലെ കണക്ക് പ്രകാരം 8.03 കോടി ക്രെഡിറ്റ് കാർഡുകളാണ് ഇന്ത്യയിൽ ഉപയോഗത്തിലുള്ളത്. 2021 ജൂലായിലെക്കാള്‍ 26.50 ശതമാനമത്തിന്റെ വര്‍ധനവാണിത്. ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം കൂടുമ്പോൾ ഒരോരുത്തരിലും ഒന്നിലധികം കാർഡുകളാണ് എത്തുന്നത്.
വാഹനങ്ങളുടെ കാര്യത്തിൽ ഒരെണ്ണമാണ് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്നത്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡിലേക്ക് വരുമ്പോൾ അങ്ങനെയല്ല. ഓഫറുകളും റിവാർഡുകളും ക്യാഷ് ബാക്കുകളും കണക്കാക്കുമ്പോൾ ഒന്നിലധികം ക്രെഡിറ്റ് കാർഡുകളാണ് സൗകര്യം. ഒരാൾക്ക് എത്ര ക്രെഡിറ്റ് കാർഡുകൾ കൈവശം വെയ്ക്കാമെന്നും നേട്ടങ്ങളും കോട്ടങ്ങളും ചുവടെ പരിശോധിക്കാം.
ഒന്നിലധികം ക്രെഡിറ്റ് കാർഡ് ആവശ്യമുണ്ടോ
ക്രെഡിറ്റ് കാർഡുകളിൽ എല്ലാ ചെലവുകൾക്കും ഓഫറുകൾ ലഭിക്കണമെന്നില്ല. ഫ്യുവൽ കാർഡ് പൊതുവെ ഇന്ധനം നിറയ്ക്കുന്നതിനാണ് ഓഫർ നൽകുന്നത്. ഡെെനിംഗ് കാർഡുകളും ട്രാവൽ കാർഡുകളും ഓഫറുകളുമായെത്തുന്നത് അതാത് മേഖലകളിലാണ് ഉദാഹരണമായി അധികം യാത്ര ചെയ്യാത്തൊരാള്‍ക്ക് ട്രാവല്‍ ക്രെഡിറ്റ് കാര്‍ഡ് കൊണ്ട് കാര്യമില്ല. ചെലവുകള്‍ക്ക് അനുസൃതമായ ശരിയായ കാര്‍ഡ് ഉണ്ടാവുക എന്നതാണ് പ്രധാനം.
ഇതോടൊപ്പം ഉപയോഗ നിരക്ക് (utilisation rate) കുറയ്ക്കുന്നതും ആവശ്യമാണ്. ക്രെഡിറ്റ് ലിമിറ്റിന്റെ 30-40 ശതമാനത്തില്‍ കൂടുതല്‍ ഒറ്റ തവണ ചെലവാക്കാന്‍ പാടില്ല. ഈ പരിധി കടക്കുന്നത് ക്രെഡിറ്റ് സോറിനെ ബാധിക്കും. ഈ ഘടകങ്ങള്‍ ഉല്‍പ്പെടു്തി വേണം എത്ര കാര്‍ഡുകള്‍ എന്ന് തീരുമാനിക്കാന്‍. പഴകിയ ക്രെഡിറ്റ് കാര്‍ഡുകള്‍ മികരച്ച ക്രെഡിറ്റ് ഹിസ്റ്ററിയുള്ളതിനാല്‍ സൂക്ഷിക്കുന്നത് നല്ല കാര്യമാണ്.
ശ്രദ്ധിക്കേണ്ടവ
നിയമപരമായി ഒന്നിലധിം ക്രെഡിറ്റ് കാർഡുകൾ സൂക്ഷിക്കുന്നതിന് തടസമില്ല. ഒന്നിലധികം ക്രെഡിറ്റ് കാര്‍ഡ് ഉള്ളൊരാള്‍ കൃത്യമായി ഉപയോഗിക്കുകയാണെങ്കില്‍ കൂടുതല്‍ റിവാര്‍ഡുകളും ആനുകൂല്യങ്ങളും നേടാന്‍ സാധിക്കും. പല കാര്‍ഡുകള്‍ക്കും വാര്‍ഷിക ഫീസും ചെലവാക്കല്‍ പരിധിയും ഉണ്ടാകും. അധിക കാര്‍ഡുകളിലേക്ക് സ്വന്തമാക്കുന്നൊരാൾക്ക് വ്യത്യസ്ത തിരിച്ചടവ് തീയതികള്‍ വരരുന്നത് സങ്കീര്‍ണമാക്കുമോയെന്ന് അറിയണം.
റിവാര്‍ഡുകൾക്കായി ആവശ്യത്തിനേക്കാള്‍ കൂടുതല്‍ ചെലവാക്കാനുള്ള സമ്മര്‍ദ്ദം ഉണ്ടാകാം. ചെലവാക്കുന്നത് മാസത്തില്‍ തിരിച്ചടയ്ക്കാനും സാധിക്കണം. ഈ ഘടകങ്ങൾ അനുയോജ്യമായി വരുന്നില്ലെങ്കിൽ വിവിധ ചെലവാക്കലുകള്‍ക്ക് ആനുകൂല്യം ലഭിക്കുന്ന സമഗ്രമായ ഒരു കാര്‍ഡ് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
എത്ര കാർഡ് അനുയോജ്യം
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട 2 റൂളുകളിൽ ആദായത്തേത്, ബില്ല മുടക്കമില്ലാതെ സമയ പരിധിക്കകം അടയ്ക്കണം. മിനിമം പെയ്‌മെന്റ് നടത്തുന്നതിന് പകരം പൂര്‍ണമായും അടച്ച് തീർക്കണം എന്നതാണ്. ആദ്യത്തെ റൂള്‍ മറക്കാതെ പിന്തുടരുക എന്നതാണ് രണ്ടാമത്തെ റൂള്‍. ഇത് പാലിക്കുമെന്ന് ഉറപ്പുള്ളവർക്ക് രണ്ടോ മൂന്നോ ക്രെഡിറ്റ് കാർഡുകളാകാം.
ഇതിലധികം കാര്‍ഡുകള്‍ കയ്യില്‍ വെയ്ക്കുന്നത് ബുദ്ധിയല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഉപയോഗിക്കാൻ സൗകര്യമുള്ള ഇടത്തോളം ഒന്നിലധികം കാർഡുകൾ കൈകാര്യം ചെയ്യാം. എന്നാൽ ഇവ ഒറ്റയടിക്ക് അപേക്ഷിക്കരുത്. വ്യക്തികളുടെ ക്രെഡിറ്റ് സ്കോർ പരിശോധിച്ച് കാർഡുകളുടെ ഓഫറുകൾ വിലയിരുത്തി വേണം ഓരോ കാർഡുകളും അപേക്ഷിക്കാൻ.
അവസാനിപ്പിക്കാം
തിരിച്ചടവിന് അനുസരിച്ച് ക്രെഡിറ്റ് ലിമിറ്റ് ഉയര്‍ത്താന്‍ കമ്പനികൾ ആവശ്യപ്പെടാറുണ്ട്. പരിധി ഉയര്‍ത്തുന്നത് അനാവശ്യ ചെലവിലേക്ക് പോകും. അധികമുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നില്ലെങ്കില്‍ ഉടനടി അവസാനിപ്പിക്കണം. കുടിശ്ശിക ഉണ്ടെങ്കിൽ അടച്ച് അവസാനിപ്പിക്കാം. ഇതിന് ബാങ്കിന് ഇമെയിൽ വഴിയോ കത്ത് വഴിയോ അപേക്ഷ നൽകാം. കാര്‍ഡ് അവസാനിച്ചെന്ന് ഉറപ്പാക്കണം. അപേക്ഷ നല്‍കതി 45 ദിവസത്തിന് ശേഷം ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിച്ചാൽ ഇക്കാര്യം കണ്ടെക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
