മാസത്തിൽ കീശ നിറയ്ക്കാൻ പോസ്റ്റ് ഓഫീസ് പദ്ധതി; 50,000 നിക്ഷേപിക്കുന്നൊരാള്‍ക്ക് എത്ര രൂപ ലഭിക്കും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണത്തില്‍ നിന്ന് പണമുണ്ടാക്കുക എന്നാൽ നിക്ഷേപിക്കുക എന്നത് തന്നെ. ചെലവ് ഉയരുന്ന കാലത്ത് പെട്ടന്ന് തന്നെ വരുമാനം നേടാനാവുന്ന നിക്ഷേപങ്ങളിലേക്ക് തിരിയുന്നത് മികച്ച ആശയങ്ങളിലൊന്നാണ്. റിസ്‌ക് കുറഞ്ഞതും കൂടിയതുമായി ഒരുപാട് നിക്ഷേപ വഴികള്‍ ഇത്തരത്തില്‍ മാസ വരുമാനം നല്‍കുന്നവയുണ്ട്.

സ്ഥിരമായി മാസ വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് മാസ വരുമാന പദ്ധതികള്‍ തിരഞ്ഞെടുക്കാവുന്നതാണ്. മാസ വരുമാനം ഉറപ്പ് നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പോസ്റ്റ ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം. മികച്ച തുക മാസ വരുമാനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സുരക്ഷിതമായൊരു തിരഞ്ഞെടുപ്പാണിത്. പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീമിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

കുറഞ്ഞ തുകയിൽ നിക്ഷേപം

കുറഞ്ഞ തുകയിൽ നിക്ഷേപം

പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീമിൽ നിക്ഷേപിക്കാൻ വേണ്ട കുറഞ്ഞ തുക 1,000 രൂപയാണ്. 100 ന്റെ ഗുണിതങ്ങളായി 4.5 ലക്ഷം രൂപ വരെ ഒരാൾക്ക് നിക്ഷേപിക്കാം. പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീമില്‍ വ്യക്തി​ഗത അക്കൗണ്ടും ജോയിനന്റ് അക്കൗണ്ടും എടുക്കാൻ സാധിക്കും. മൂന്ന് പേർക്ക് അം​ഗമാകാവുന്ന ജോയിന്റ് അക്കൗണ്ടിൽ 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. നിക്ഷേപത്തിന് അക്കൗണ്ട് ഉടമകൾക്ക് തുല്യ പങ്കാളിത്താമായിരിക്കും. 

Also Read: കെഎസ്എഫ്ഇ ചിട്ടി ലാഭകരമായി മുന്നോട്ട് കൊണ്ടു പോകുന്നത് എങ്ങനെ? അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾAlso Read: കെഎസ്എഫ്ഇ ചിട്ടി ലാഭകരമായി മുന്നോട്ട് കൊണ്ടു പോകുന്നത് എങ്ങനെ? അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

ആർക്കും നിക്ഷേപിക്കാം

ആർക്കും നിക്ഷേപിക്കാം

നിക്ഷേപിക്കാനുള്ള പ്രായ പരിധി പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീമിലില്ല. 10 വയസിന് താഴെ പ്രായമുള്ളവർക്ക് വേണ്ടി രക്ഷിതാവിന് അക്കൗണ്ടെെടുക്കാം. 10 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സ്വന്തം പേരിലും അക്കൗണ്ടെടുക്കാം. ജോയിന്റ് അക്കൗണ്ടിൽ അം​ഗമാകാൻ 18 വയസ് പൂർത്തിയായവർക്ക് മാത്രമെ സാധിക്കുകയുള്ളൂ. നിക്ഷേപിക്കാവുന്ന പരിധിക്കപ്പുറം തുക നിക്ഷേപിച്ചാൽ അധികമായി വരുന്ന തുക തിരികെ നൽകും.

അക്കൗണ്ട് ആരംഭിക്കുന്നത് മുതൽ റീഫണ്ട് തീയതി വരെ അധിക തുകയ്ക്ക് പോസ്റ്റ് ഓഫീസ് സേവിം​ഗ്സ് അക്കൗണ്ട് പലിശ മാത്രമെ ലഭിക്കുകയുള്ളൂ. 

Also Read: 10 വര്‍ഷം കൊണ്ട് 40 ലക്ഷം രൂപയിലേക്ക്; ഭാവി സുരക്ഷിതമാക്കിയ 3 മിഡ്കാപ് ഫണ്ടുകള്‍; എസ്‌ഐപി വളര്‍ന്നതിങ്ങനെAlso Read: 10 വര്‍ഷം കൊണ്ട് 40 ലക്ഷം രൂപയിലേക്ക്; ഭാവി സുരക്ഷിതമാക്കിയ 3 മിഡ്കാപ് ഫണ്ടുകള്‍; എസ്‌ഐപി വളര്‍ന്നതിങ്ങനെ

കാലാവധി

കാലാവധി

5 വര്‍ഷമാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീമിന്റെ കാലാവധി. നിക്ഷേപം ആരംഭിച്ച് 1 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് പിന്‍വലിക്കാന്‍ സാധിക്കില്ല. 1 വര്‍ഷം പൂര്‍ത്തിയാക്കി 3 വര്‍ഷത്തിനുള്ളില്‍ പിന്‍വലിക്കുമ്പോള്‍ നിക്ഷപിച്ചതുകയില്‍ നിന്ന് 2 ശതമാനം പിഴയായി ഈടാക്കും. 3-5 വര്‍ഷത്തിനിടെ പിന്‍വലിച്ചാല്‍ നിക്ഷേപത്തിന്റെ 1 ശതമാനം പിഴ ഈടാക്കും. 

Also Read: ബാങ്ക് എഫ്ഡിയേക്കാള്‍ മുന്നിൽ റിസര്‍വ് ബാങ്ക് നിക്ഷേപങ്ങള്‍; മാസ വരുമാനം നേടാൻ ഫ്‌ളോട്ടിംഗ് റേറ്റ് ബോണ്ടുകൾAlso Read: ബാങ്ക് എഫ്ഡിയേക്കാള്‍ മുന്നിൽ റിസര്‍വ് ബാങ്ക് നിക്ഷേപങ്ങള്‍; മാസ വരുമാനം നേടാൻ ഫ്‌ളോട്ടിംഗ് റേറ്റ് ബോണ്ടുകൾ

പലിശ നിരക്ക്

പലിശ

6.6 ശതമാനമാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീമിൽ നിക്ഷേപത്തിനുള്ള പലിശ നിരക്ക്. അക്കൗണ്ട് ആരംഭിച്ച തീയതി കണക്കാക്കി തൊട്ടടുത്ത മാസം അതേ ദിവസം പലിശ സേവിം​ഗ്സ് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടും. പലിശ അക്കൗണ്ട് ഉടമ ക്ലെയിം ചെയ്തില്ലെങ്കിൽ നിക്ഷേപത്തിനൊപ്പം കൂട്ടിച്ചേർത്ത് അധിക പലിശ ലഭിക്കില്ല. നിക്ഷേപകന് ലഭിക്കുന്ന പലിശ നികുതി ബാധകമാണ്.

എത്ര രൂപ മാസം ലഭിക്കും

എത്ര രൂപ മാസം ലഭിക്കും

പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്‌കീം പ്രകാരം 6.6 ശതാനം പലിശയാണ് ലഭിക്കുക. 50,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് വര്‍ഷത്തില്‍ 3,300 രൂപ ലഭിക്കും. ഇത് മാസത്തില്‍ കണക്കാക്കിയാല്‍ 275 രൂപ വരും. 5 വര്‍ഷത്തിനിടെ 16,500 രൂപ ലഭിക്കും. ഒരുലക്ഷം നിക്ഷേപിച്ചൊരാൾക്ക് വര്‍ഷത്തില്‍ 6,600 രൂപയാണ് പലിശ ലഭിക്കുക. മാസത്തില്‍ ഇത് 550 രൂപയാണ്. 

വ്യക്തി​ഗത അക്കൗണ്ട

വ്യക്തി​ഗത അക്കൗണ്ടിൽ പരമാവധി നിക്ഷേപമായ 4.5 ലക്ഷം രൂപ നിക്ഷേപിച്ചൊരൾക്ക് വർഷത്തിൽ 29,700 രൂപയാണ് പലിശ ലഭിക്കുക. അഞ്ച് വർഷത്തെ പലിശ 1,48.500 രൂപയായിരിക്കും. മാസത്തിൽ 2,475 രൂപ വരുമാനം ലഭിക്കും. സംയുക്ത അക്കൗണ്ടിൽ പരമാവധി 4,950 രൂപ ലഭിക്കും.

Read more about: investment post office
English summary

Post Office MIS Calculator; How Much Amount Will Get In Monthly By Investing 50,000

Post Office MIS Calculator; How Much Amount Will Get In Monthly By Investing 50,000
Story first published: Thursday, September 15, 2022, 17:30 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X