ഇന്നത്തെ കാലത്ത് പണം സമ്പാദിക്കുന്നത് മറ്റ് എന്തിനേക്കാളും പ്രധാന്യമുള്ള കാര്യമാണ്. സാമ്പത്തിക രംഗത്ത് അടിക്കടിയുണ്ടാകുന്ന ചാഞ്ചാട്ടങ്ങള്‍, പിടിച്ചു കെട്ടാന്‍ സാധിക്കാത്ത വിലക്കയറ്റങ്ങള്‍, പണത്തിന് മൂല്യം കുറയല്‍ തുടങ്ങിയ സാധാരണക്കാരന് കയ്യില്‍ നില്‍ക്കാത്ത കാര്യങ്ങളാണ് ഇന്നത്തെ ലോകത്ത് നടക്കുന്നത്. ഇതിനാല്‍ ഭാവിയിലേക്കുള്ള സമ്പാദ്യം അതിപ്രധാനമാണ്.
അത്യാവശ്യ സമയത്തും വിരമിക്കലിന് ശേഷവും പണം വേണ്ടതാണെന്ന ചിന്തയില്‍ ചെലവ് ചുരുക്കലും അതോടൊപ്പമുള്ള നിക്ഷേപവും ആവശ്യമാണ്. ഒക്ടോബർ 30 ലോക സമ്പാദ്യ ദിനം ആഘോഷിക്കുമ്പോൾ സമ്പാദ്യത്തിന്റെ നേട്ടങ്ങളും എങ്ങനെ സമ്പാദിക്കാനുള്ള പണം ചെലവ് ചുരുക്കി കണ്ടെത്താമെന്നതും പരിശോധിക്കാം.
സമ്പാദ്യം നല്കുന്ന സുരക്ഷ
കയ്യില്‍ പണമുണ്ടായിരിക്കുക എന്നത് നല്കുന്ന സുരക്ഷിതത്വ ബോധം ചെറുതല്ല. എപ്പോഴാണ് വലിയൊരു തുകയുടെ ചെലവ് വരുന്നതെന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധ്യമല്ല. വാഹനാപകം, ആശുപത്രി ചെലവുകള്‍, വീട് അറ്റകുറ്റപണി തുടങ്ങിയ ചെലവുകള്‍ അപ്രതീക്ഷിതമാണ്. ഒപ്പം നല്ല ചെലവുള്ളതും. ഇതിനായി എമര്‍ജന്‍സി ഫണ്ട് എന്ന രീതിയില്‍ നല്ലൊരു തുക പ്രത്യേകം കരുതേണ്ടതുണ്ട്. അത്യാഹിതം സംഭവിച്ചാലും അതിനെ നേരിടാനുള്ള സാമ്പത്തിക കരുത്ത് ഉറപ്പിക്കാനകും.
സമ്പാദ്യമെന്ന ശീലം
കാലക്രമേണ എല്ലാവര്ക്കും വളര്ത്തിയെടുക്കാവുന്നൊരു ശീലമാണ് സമ്പാദ്യം എന്നത്. ചെറിയ രീതിയില്‍ തുടങ്ങുന്ന സമ്പാദ്യങ്ങളാണ് വലിയ തുകയിലേക്ക് എത്തിക്കുന്നത്. ഇതുവഴി നല്ലൊരു തുക നിക്ഷേപ അക്കൗണ്ടിലേക്ക് എത്തും. നേരത്തെ സമ്പാദ്യം ആരംഭിക്കുന്നതിനും ഗുണങ്ങളുണ്ട്. വരുമാനം ലഭിക്കുന്ന വലിയ കാലത്തേക്ക് നിക്ഷേപിക്കാന്‍ ഇവര്‍ക്ക് സാധിക്കും. കാര്യങ്ങള്‍ ഇത്തരത്തിലാണെങ്കില്‍ എങ്ങനെ ചെലവുകളെ നേരിട്ട് സുരക്ഷിതമായി സമ്പാദിക്കാമെന്ന നോക്കാം.
ചെലവുകളെ പിന്തുടരുക
കയ്യിലെത്തുന്ന തുക മാസം പകുതിയോടെ തീര്‍ന്നു പോകുന്നത് എങ്ങനെയെന്നതിനെ പറ്റി ഓരോരുത്തര്‍ക്കും ധാരണയുണ്ടാകണം. ഇതിനായി ഓരോ ചെലവുകളെയും പിന്തുടരണം. ഇടപാടുകളെ സ്വയം രേഖപ്പെടുത്തുന്ന ആപ്പുകള്‍ ഇന്നുണ്ട്. ഇതില്‍ തന്നെ ഷോപ്പിംഗ്, ഭക്ഷണം തുടങ്ങിയ ഇനങ്ങളെ വ്യത്യസ്തമായി തരം തിരിക്കും. ഇത് ഉപയോഗിച്ച് ചെലവ് കൂടുന്നത് എവിടെയന്നും എവിടെ മുറുകെ പിടിക്കണമെന്നും സ്വയം വിലയിരുത്തല്‍ നടത്താനാകും.
ബജറ്റ്
രാജ്യത്തിനും സസ്ഥാനത്തിനും മാത്രമല്ല ബജറ്റ്. വ്യക്തികള്‍ കുടുംബ ജീവിതത്തില്‍ ബജറ്റ് തയ്യാറാക്കുക എന്നത് സമ്പാദിക്കാനുള്ള നല്ലൊരു മാര്‍ഗമാണ്. മാസത്തില്‍ മുന്‍കൂട്ടി അറിയാവുന്ന ചെലവുകളെ തരംതിരിച്ച് പണം മാറ്റിവെയ്ക്കുക. ഓരോ മാസത്തിലും ആവശ്യം അനുസരിച്ച് ബജറ്റ് പുതുക്കാം. ഇതോടെ മാസത്തില്‍ നല്ലൊരു തുക നിക്ഷേപത്തിനായി മിച്ചം പിടിക്കാനാകും.
ഇഎംഐ ചുരുക്കുക
വായ്പ എടുക്കുക എന്നത് മോശം പ്രവണതയല്ല. ബുദ്ധിപരമായി വായ്പയെടുക്കുകയാണ് വേണ്ടത്. മാസ വരുമാനത്തിന്റെ 40 ശതമാനത്തില്‍ കൂടുതല്‍ ഇഎംഐ വരാത്ത തരത്തില്‍ വായ്പയെടുക്കുക. ഉദാഹരണത്തിന് 40,000 രൂപ മാസ വരുമാനമുള്ളൊരാള് 16,000 രൂപയില്‍ കൂടുതല്‍ ഇഎംഐ വരുത്തി വെയ്ക്കരുത്.
നിക്ഷേപ നിയമങ്ങളെ അറിഞ്ഞിരിക്കാം
നിക്ഷേപ നിയമങ്ങളെ ചെറിയ രീതിയിൽ ജീവിതത്തിന്റെ ഭാഗമാക്കുന്നത് ഉപകാരപ്പെടും. ഇതിൽ 50-30-20 റൂൾ ചെലവുകളെ അറിയാനും നിക്ഷേപം നടത്താനും ഉപകാരപ്പെടും. ആകെ വരുമാനം മൂന്ന് സ്ലാബുകളായി തിരിച്ച് ഉപയോഗിക്കുന്നതാണ് ഈ രീതി. അത്യാവശ്യങ്ങളായ വീട്ടു ചെലവ്, മക്കളുടെ വിദ്യാഭ്യാസം എന്നിവയ്ക്ക് 50 ശതമാനം വരുമാനവും 30 ശതമാനം ആവശ്യങ്ങൾക്കും ഉപയോഗിക്കണം.
മുടക്കമില്ലാതെ വരുമാനത്തിന്റെ 20 ശതാമനം നിക്ഷേപത്തിലേക്ക് മാറ്റണമെന്നതാണ് ഈ നിയമം പറയുന്നത്. ഓരോരുത്തരുടെ ജീവിത സാഹചര്യം അനുസരിച്ച് ഈ റൂൾ മാറ്റി ഉപയോഗിക്കാം.
ഇക്വിറ്റി നിക്ഷേപം നടത്തുക
മാസത്തില്‍ സമ്പാദിക്കുന്ന തുക നിക്ഷേപിക്കുക എന്നത് പ്രധാനമാണ്. പണപ്പെരുപ്പം കണക്കിലെടുത്ത് ഇതിനോട് മല്ലിട്ട് നില്ക്കാന് പറ്റുന്ന നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കണം. ഇന്നത്തെ പണപ്പെരുപ്പ നിരക്ക് കണക്കിലെടുക്കുമ്പോള്‍ ഇക്വിറ്റി നിക്ഷേപങ്ങളാണ് അനുയോജ്യം. മാസത്തില്‍ എസ്ഐപി വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നിക്ഷേപ ശീലം വളര്‍ത്താന്‍ സഹായിക്കും. ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപിക്കുന്നതും പണപ്പെരുപ്പത്തെ മറികടന്ന് ആദായം നേടാന്‍ സഹായിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications