വിപണി കുതിക്കുന്നു, ആര്‍ക്കൊപ്പം കൂടണം? ബ്രോക്കറേജുകളുടെ 'പച്ചക്കൊടി' ഈ ഓഹരികളില്‍; പട്ടികയില്‍ എസ്ബിഐയും!

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാര്‍ക്കറ്റ് അടുത്ത കുതിപ്പിന് തയ്യാറെടുക്കുമ്പോള്‍ ഏതൊക്കെ ഓഹരികള്‍ക്കൊപ്പം ചേര്‍ന്നാല്‍ നേട്ടം കൊയ്യാം? നിക്ഷേപകരും ട്രേഡര്‍മാരും ഒരുപോലെ തലപുകഞ്ഞ് ആലോചിക്കുകയാണ്. കോവിഡിന് ശേഷമുള്ള ഉയര്‍ച്ച പോലെയല്ല ഇക്കുറി. തെരഞ്ഞെടുത്ത ഓഹരികളില്‍ മാത്രമാണ് വന്‍മുന്നേറ്റം നടക്കുന്നത്. എന്തായാലും വിഷമിക്കേണ്ട, പുതിയ സാഹചര്യത്തില്‍ ബ്രോക്കറേജുകള്‍ ഏറ്റവുമധികം പച്ചക്കൊടി വീശുന്ന ഓഹരികള്‍ ഏതെല്ലാമെന്ന് ചുവടെ അറിയാം.

വിപണി കുതിക്കുന്നു, ആര്‍ക്കൊപ്പം കൂടണം? ബ്രോക്കറേജുകളുടെ 'പച്ചക്കൊടി' ഈ ഓഹരികളില്‍

ഇന്ത്യന്‍ ഓഹരി വിപണി അടിവെച്ച് കയറുമ്പോള്‍ ബ്രോക്കറേജുകള്‍ ഏറ്റവുമധികം ഉറ്റുനോക്കുന്നത് പൊതുമേഖലാ ബാങ്കായ എസ്ബിഐയിലേക്കാണ്. നിലവില്‍ 38 ബ്രോക്കറേജുകള്‍ക്ക് എസ്ബിഐയില്‍ പ്രതീക്ഷയുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ പത്തോളം ബ്രോക്കറേജുകള്‍ എസ്ബിഐയിലെ ടാര്‍ഗറ്റ് വില പുതുക്കുകയും ചെയ്തു.

സെപ്തംബര്‍ പാദം കുറിച്ച ശക്തമായ ലാഭവളര്‍ച്ച (13,264.62 കോടി രൂപ) സ്റ്റോക്കിന് മുതല്‍ക്കൂട്ടാവുന്നുണ്ട്. ടാര്‍ഗറ്റ് വിലകള്‍ അടിസ്ഥാനപ്പെടുത്തുമ്പോള്‍ ശരാശരി 14 ശതമാനം നേട്ടസാധ്യത എസ്ബിഐ ഓഹരികളില്‍ കാണാം. നിലവില്‍ സെല്‍ റേറ്റിങ്ങില്ലാത്ത സ്‌റ്റോക്കുകളില്‍ ഒന്ന് കൂടിയാണ് എസ്ബിഐ. 36 ബ്രോക്കറേജുകള്‍ 'ബൈ' റേറ്റിങ്ങും 2 ബ്രോക്കറേജുകള്‍ 'ഹോള്‍ഡ്' റേറ്റിങ്ങുമാണ് സ്‌റ്റോക്കില്‍ നല്‍കുന്നത്.

ഭാരതി എയര്‍ടെല്ലിലും സമാനമായ പ്രതീക്ഷ ബ്രോക്കറേജുകള്‍ പങ്കുവെയ്ക്കുന്നുണ്ട്. 5ജി സേവനങ്ങളുടെ അവതരണവും നിരക്ക് വര്‍ധനവും എയര്‍ടെല്ലിന്റെ ഭാവി ശോഭനമാക്കുമെന്ന് ഇവര്‍ കരുതുന്നു. നിലവില്‍ 26 ബ്രോക്കറേജ് സ്ഥാപനങ്ങള്‍ സ്റ്റോക്കില്‍ 'ബൈ' റേറ്റിങ് നിര്‍ദേശിക്കുന്നുണ്ട്. ഇതില്‍ത്തന്നെ 8 ബ്രോക്കറേജുകള്‍ ടാര്‍ഗറ്റ് വില പുതുക്കുകയും ചെയ്തു. നടപ്പുവര്‍ഷം ഇതുവരെ 21 ശതമാനം ഉയര്‍ച്ച എയര്‍ടെല്‍ ഓഹരികളില്‍ കാണാം.

അശോക് ലെയ്‌ലാന്‍ഡ്, ബ്രിട്ടാണിയ ഇന്‍ഡസ്ട്രീസ്, സിറ്റി യൂണിയന്‍ ബാങ്ക്, ഐഷര്‍ മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, സിപ്ല ഓഹരികളാണ് വിപണിയുടെ കുതിപ്പിനിടെ ബ്രോക്കറേജുകള്‍ ഉറ്റുനോക്കുന്ന മറ്റു ഓഹരികള്‍. ഓരോ സ്‌റ്റോക്കിലെയും ശരാശരി ലക്ഷ്യവിലയും നടപ്പുവര്‍ഷത്തെ നേട്ടവും എത്രയെന്ന് ചുവടെ അറിയാം.

StockTarget Upgrade In Last 1 MonthAvg. Target Price (In Rs)YTD Return
 SBI 10 697 29%
 M&M 7 1,492 51%
 Lupin 8 704-20%
 JK Cement 6 3,272 -14%
 Eicher Motors 7 3,963 25%
 City Union Bank 7 223 35%
 Cipla 6 1,207 21%
 Brittania 7 4,158 18%
 Bharti Airtel 8 948 21%
 Ashok Leyland 7 173 16%

നിക്ഷേപകര്‍ എന്തുചെയ്യണം?

പ്രധാനമായും ബാങ്ക് ഓഹരികളിലാണ് വിദേശ, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഒരുപോലെ ബുള്ളിഷ് കാഴ്ച്ചപ്പാട് മുറുക്കെപ്പിടിക്കുന്നത്. ഫലമോ, 2022 -ല്‍ മുഖ്യസൂചികയായ നിഫ്റ്റി 7 ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്റ്റി ബാങ്ക് സൂചിക 21 ശതമാനം കുതിച്ചുച്ചാട്ടം നടത്തി.

വിപണി കുതിക്കുന്നു, ആര്‍ക്കൊപ്പം കൂടണം? ബ്രോക്കറേജുകളുടെ 'പച്ചക്കൊടി' ഈ ഓഹരികളില്‍

'ബാങ്ക് മേഖലയില്‍ നിക്ഷേപകര്‍ക്ക് നേട്ടങ്ങള്‍ കൊയ്യാന്‍ അവസരമുണ്ട്. മുന്നോട്ട് ബാങ്കുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ ഗുണനിലവാരം ഇടിയാന്‍ സാധ്യത വിരളമാണ്. മുന്‍നിര ബാങ്കുകളെ അപേക്ഷിച്ച് ടിയര്‍-2 വിഭാഗത്തില്‍പ്പെടുന്ന പൊതുമേഖലാ ബാങ്കുകളിലും പ്രാദേശിക ബാങ്കുകളിലുമാണ് മുന്നോട്ട് വളര്‍ച്ചാസാധ്യത കൂടുതല്‍', കൊട്ടാക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് പറയുന്നു.

നിലവില്‍ എസ്ബിഐ, ഫെഡറല്‍ ബാങ്ക്, കരൂര്‍ വൈസ്യ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഡിസിബി ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് സ്റ്റോക്കുകളില്‍ കൊട്ടാക്ക് ബ്രോക്കറേജ് 'ബൈ' റേറ്റിങ് കല്‍പ്പിക്കുന്നുണ്ട്.

സെപ്തംബര്‍ പാദഫലങ്ങള്‍ക്ക് ശേഷം ബ്രോക്കറേജായ ആംബിറ്റ് കാപ്പിറ്റല്‍ ഐഒസിഎല്‍, ട്രെന്റ്, സൊമാറ്റോ, ബജാജ് ഓട്ടോ, ഗുജറാത്ത് ഗ്യാസ് ഓഹരികളില്‍ റേറ്റിങ് അപ്‌ഗ്രേഡ് നടത്തിയത് കാണാം. ബിപിസിഎല്‍, ടാറ്റ മോട്ടോര്‍സ്, എച്ച്പിസിഎല്‍, വോള്‍ട്ടാസ്, ബാറ്റ ഇന്ത്യ ഓഹരികളുടെ റേറ്റിങ് ഇവര്‍ താഴ്ത്തുകയും ചെയ്തു.

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.

ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

SBI, Ashok Leyland To Bharti Airtel; These 10 Stocks Get Highest Rating Upgrade In One Month

SBI, Ashok Leyland To Bharti Airtel; These 10 Stocks Get Highest Rating Upgrade In One Month. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X