കണ്ണുമടച്ച് നേടാം മാസ വരുമാനം; ഡെബ്റ്റ് ഫണ്ടുകളിൽ നിക്ഷേപിച്ചാൽ മാസ വരുമാനം ലഭിക്കുന്നതെങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല ആവശ്യങ്ങൾക്ക് മാസ വരുമാനം തേടുന്നവരുണ്ടാകും. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയിൽ നിന്ന് മാസത്തിൽ ലഭിക്കുന്ന പരമാവധി തുക 5,000 രൂപയാണ്. ബാങ്ക് സ്ഥിര നിക്ഷേപങ്ങൾ 8 ശതമാനം പലിശ തരുമ്പോൾ മാസത്തിൽ മാന്യമായൊരു തുക ലഭിക്കാൻ നല്ല തുകയുടെ നിക്ഷേപം വേണ്ടി വരും. ഇതിനാൽ ഉയർന്ന ആദായം തരുന്ന നിക്ഷേപങ്ങൾ തിരഞ്ഞെടുക്കണം. മ്യൂച്വൽ ഫണ്ട് ഇതിനായി തിരഞ്ഞെടുക്കാം. എന്നാൽ മ്യൂച്വൽ ഫണ്ടിൽ നിന്ന് എങ്ങനെ മാസ വരുമാനം ഉണ്ടാക്കാം. ഇതിനുള്ള വഴിയും നോക്കാം. 

മ്യൂച്വൽ ഫണ്ട് നിക്ഷേപം

മ്യൂച്വൽ ഫണ്ട് നിക്ഷേപം

മ്യൂച്വല്‍ ഫണ്ടില്‍ ചിട്ടയായ നിക്ഷേപത്തിന് സഹായിക്കുന്നത് സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളാണ്. എസ്‌ഐപി വഴി കൃത്യമായ ഇടവേളകളില്‍ നിക്ഷേപിക്കുന്നത് പോലെ പണം പിന്‍വലിക്കാനും അവസരമുണ്ട്. ഇതിന് സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രേവല്‍ പ്ലാന്‍ ഉപയോഗപ്പെടുത്താം. മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ നിന്ന് ഏത് തീയതി, എത്ര ഇടവേളകളില്‍ എത്ര തുക പിന്‍വലിക്കണമെന്ന് സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രേവല്‍ പ്ലാനിൽ തീരുമാനിക്കാം.

മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍ പിൻവലിക്കുമ്പോൾ ബാക്കിയുള്ള യൂണിറ്റുകൾക്ക് ആദായം ലഭിക്കും. യൂണിറ്റുകൾ അവസാനിക്കുന്നത് വരെ മാസത്തിൽ പണം പിൻവലിക്കാം.

എപ്പോഴൊക്കെ ഉപകാരപ്പെടും

എപ്പോഴൊക്കെ ഉപകാരപ്പെടും

മാസത്തിൽ സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രേവല്‍ പ്ലാന്‍ വഴി പിൻവലിക്കണമെങ്കിൽ മ്യൂച്വൽ ഫണ്ട് അക്കൗണ്ടിൽ അനുസൃതമായി തുക വേണ്ടതുണ്ട്. ചെറിയ പ്രായത്തിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം ആരംഭിക്കുകയും നല്ലൊരു തുക കണ്ടെത്തി ആവശ്യ സമയത്ത് സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രേവല്‍ പ്ലാന്‍ ഉപയോ​ഗിക്കാനും സാധിക്കും. ഇതിന് എസ്ഐപി ചെയ്യാൻ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കാം.

ഇതോടൊപ്പം കയ്യിലുള്ള നല്ലൊരു തുക ബാങ്കിലിടുന്നതിന് പകരം മ്യൂച്വൽ ഫണ്ടിലേക്ക് മാറ്റി മാസ വരുമാനം നേടാം. ഇത്തരത്തിൽ പ്രധാനമായും സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രേവല്‍ പ്ലാന്‍ സഹായകമാകുന്ന മൂന്ന് സാഹചര്യങ്ങള്‍ പരിശോധിക്കാം. 

Also Read: ഉടനടി 3 ലക്ഷം വേണം; വായ്പയെടുക്കുന്നതോ നിക്ഷേപം പിന്‍വലിക്കുന്നതോ; ഏതാണ് ലാഭകരംAlso Read: ഉടനടി 3 ലക്ഷം വേണം; വായ്പയെടുക്കുന്നതോ നിക്ഷേപം പിന്‍വലിക്കുന്നതോ; ഏതാണ് ലാഭകരം

വിരമിക്കൽ കാല വരുമാനം

വിരമിക്കൽ കാല വരുമാനം

ശമ്പളം നിലയ്ക്കുന്ന കാലത്ത് മാസ വരുമാനം അത്യാവശ്യമാണ്. വിരമിക്കല്‍ കാലത്ത് ഗ്രാറ്റുവിറ്റി, പിഫ് എന്നിങ്ങനെയായി ലഭിക്കുന്ന നല്ലൊരു തുക ഉപയോഗിച്ച് മാസ ചെലവ് കണ്ടെത്താന്‍ ഒരുങ്ങുന്നവര്‍ക്ക് പണം മ്യൂച്വല്‍ ഫണ്ടിലേക്ക് നിക്ഷേപിക്കാം. നിശ്ചിത ശതമാനം തുക എല്ലാ മാസത്തിലും പിന്‍വലിച്ച് ആവശ്യങ്ങൾ നടത്താം. സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രേവല്‍ പ്ലാന്‍ വഴി നിക്ഷേപിക്കുന്നതിന് അധികം ചാഞ്ചാട്ടമില്ലാത്ത അസറ്റ് ക്ലാസുകളാണ് നല്ലത്. ഇതുപ്രകാരം ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാം. 

Also Read: ആദായം കേട്ടാൽ ആരും പറയും 'വൗ'; ദിവസം 74 രൂപ കരുതിയാൽ 48 ലക്ഷമായി വളരും; മടിക്കാതെ നിക്ഷേപിക്കാംAlso Read: ആദായം കേട്ടാൽ ആരും പറയും 'വൗ'; ദിവസം 74 രൂപ കരുതിയാൽ 48 ലക്ഷമായി വളരും; മടിക്കാതെ നിക്ഷേപിക്കാം

മുതൽ സുരക്ഷിതമാക്കി വരുമാനം കണ്ടെത്താം

മുതൽ സുരക്ഷിതമാക്കി വരുമാനം കണ്ടെത്താം

പിന്തുടര്‍ച്ചവാകാശമായി ലഭിച്ച തുക ഉപയോഗിച്ച് മാസ വരുമാനം ഉണ്ടാക്കാന്‍ മികച്ച ആശയങ്ങളുണ്ട്. റിയല്‍ എസ്‌റ്റേറ്റ് വഴി വാടക വരുമാനം പ്രതീക്ഷിക്കുന്നതാണ്. തുക ഉപയോഗിച്ച് സ്വര്‍ണത്തിലുള്ള നിക്ഷേപം നടത്തന്നവരുമുണ്ട്. സുരക്ഷിതമായി ബാങ്കില്‍ സ്ഥിര നിക്ഷേപമിടുന്നവരുമുണ്ട്. എന്നാല്‍ മുതല്‍ കയ്യിലിരിക്കുകയും മാസ വരുമാനം ആവശ്യവുമായൊരാള്‍ക്ക് സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രേവല്‍ പ്ലാന്‍ തിരഞ്ഞെടുക്കാം. ഇതിന് ഡെബ്റ്റ് ഫണ്ടില്‍ തുക നിക്ഷേപിച്ച് സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രേവല്‍ പ്ലാന്‍ ഉപയോഗിച്ചാല്‍ മതി. 

Also Read: 1 വര്‍ഷത്തേക്ക് 7.25% പലിശ ഉറപ്പ്; പണത്തിന് സുരക്ഷിതത്വം; നിക്ഷേപിക്കാം കേരളത്തിന്റെ സ്വന്തം ബാങ്കില്‍Also Read: 1 വര്‍ഷത്തേക്ക് 7.25% പലിശ ഉറപ്പ്; പണത്തിന് സുരക്ഷിതത്വം; നിക്ഷേപിക്കാം കേരളത്തിന്റെ സ്വന്തം ബാങ്കില്‍

ചെലവിന് തുക നൽകാൻ

ചെലവിന് തുക നൽകാൻ

മക്കള്‍ക്കും രക്ഷിതാക്കള്‍ക്കും മാസത്തില്‍ ചെലവുകള്‍ക്ക് നല്‍കേണ്ട തുക, മറ്റു ചെറിയ ചെലവുകള്‍ എന്നിവയ്ക്ക് സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രേവല്‍ പ്ലാന്‍ ഉപയോഗിക്കാം. മ്യൂചല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുകയും സിസ്റ്റമാറ്റിക്ക് വിത്ത്‌ഡ്രേവല്‍ പ്ലാന്‍ വഴി രക്ഷിതാക്കള്‍ക്ക് മാസത്തില്‍ തുക നല്‍കാനും സാധിക്കും. 10 ലക്ഷം രൂപ 7 ശതമാനം ആദായം പ്രതീക്ഷിക്കുന്ന ഡെബ്റ്റ് മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ മാസത്തിൽ സുഖകരമായി 15,000 രൂപ വരെ നേടാനാകും.

Read more about: investment mutual fund
English summary

Systematic Withdrawal Plan Helps To Gives Monthly Income Through Mutual Fund Investment; Here's How

Systematic Withdrawal Plan Helps To Gives Monthly Income Through Mutual Fund Investment; Here's How, Read In Malayalam
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X