നിങ്ങൾക്ക് എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടുണ്ടോ?? ഓൺലൈൻ ഇടപാടുകൾ ഇനി സൗജന്യം

എച്ച്ഡിഎഫ്സി ബാങ്ക് ഓൺലൈൻ ഇടപാടുകൾ സൗജന്യമാക്കി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എച്ച്ഡിഎഫ്സി ബാങ്ക് ഓൺലൈൻ ഇടപാടുകൾ സൗജന്യമാക്കി. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് ആ‍ർടിജിഎസ്, നെഫ്റ്റ് ഇടപാടുകൾക്കുള്ള നിരക്കുകൾ ബാങ്ക് സൗജന്യമാക്കിയത്.

നവംബർ ഒന്ന് മുതൽ

നവംബർ ഒന്ന് മുതൽ

നവംബർ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പുതിയ തീരുമാനം നടപ്പിലാക്കുക. അതേ സമയം ചെക്ക് ഇടപാടുകൾക്ക് അടുത്ത മാസം മുതൽ നിരക്ക് വർദ്ധിപ്പിക്കുമെന്നാണ് സൂചന. കാ‍ർഷിക വായ്പാ പകുതി അടച്ചാൽ മതി; ബാക്കി എഴുതി തള്ളും

സൗജന്യം ആ‍ർക്കൊക്കെ?

സൗജന്യം ആ‍ർക്കൊക്കെ?

എച്ച്ഡിഎഫ്സി ബാങ്കിൽ സേവിം​ഗ്സ് അക്കൗണ്ടോ ശമ്പള അക്കൗണ്ടോ ഉള്ളവർക്ക് ആ‍ർടിജിഎസ്, നെഫ്റ്റ് ഇടപാടുകൾ സൗജന്യമായിരിക്കും. കൂടാതെ എൻആ‍ർഐ അക്കൗണ്ടുകൾക്കും സൗജന്യം ബാധകമാണ്. പ്രവാസികൾക്ക് നേട്ടമുണ്ടാക്കാം... മികച്ച എൻആ‍ർഇ നിക്ഷേപങ്ങൾ ഇതാ...

ഫീസ്

ഫീസ്

ബാങ്ക് ശാഖകളിലെത്തി നടത്തുന്ന ആ‍ർടിജിഎസ്, നെഫ്റ്റ് ഇടപാടുകൾക്ക് തുടർന്നും ഫീസ് ഈടാക്കും. മുമ്പ് 10000 രൂപ വരെയുള്ള ഓൺലൈൻ പണമിടപാടുകൾക്ക് 2.50 രൂപയാണ് ഫീസ് ഈടാക്കിയിരുന്നത്. 10000 മുതൽ ഒരു ലക്ഷം രൂപ വരെയുള്ളതിന് 5 രൂപയും ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം രൂപ വരെയുള്ളതിന് 15 രൂപയും രണ്ട് ലക്ഷത്തിന് മുകളിലാണെങ്കിൽ 25 രൂപയുമായിരുന്നു ബാങ്ക് ഈടാക്കിയിരുന്ന ഫീസ്. ഗിഫ്റ്റ് വാങ്ങാൻ പൈസയില്ലേ?? വിഷമിക്കേണ്ട എസ്ബിഐ ലോൺ നൽകും

ചെക്ക്ബുക്ക്

ചെക്ക്ബുക്ക്

ഇനി മുതൽ വർഷത്തിൽ ഒരു ചെക്ക് ബുക്ക് മാത്രമേ സൗജന്യമായി ലഭിക്കുകയുള്ളൂവെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. 25 ലീഫുകളുള്ള ചെക്ക്ബുക്കായിരിക്കും ഇത്. മുമ്പ് ഇത്തരം രണ്ട് ചെക്കുബുക്കുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിച്ചിരുന്നു. എന്നാൽ ഇനി മുതൽ അധിക ചെക്ക് ബുക്ക് വേണ്ടവർക്ക് 25 ലീഫുള്ള ഒരു ചെക്ക്ബുക്കിന് 75 രൂപ എന്ന നിരക്കിൽ നൽകേണ്ടി വരും. ബാങ്കിൽ പോകേണ്ട...നിങ്ങളുടെ എസ്ബിഐ അക്കൗണ്ട് ഇന്ത്യയിലെവിടേയ്ക്കും മാറ്റാം

ചെക്ക് മടങ്ങിയാൽ

ചെക്ക് മടങ്ങിയാൽ

അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലാത്തതിനെ തുടർന്ന് ചെക്ക് മടങ്ങിയാൽ ഓരോ ചെക്കിനും 500 രൂപ വീതം പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി. നേരത്തേ 350 രൂപയായിരുന്നു പിഴ. പ്രവാസികളേ നിങ്ങളുടെ നാട്ടിലെ അക്കൗണ്ട് ഏതാണ്?? പിടിവീഴാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

malayalam.goodreturns.in

English summary

HDFC Bank makes RTGS, NEFT online transactions free, cheques to cost more

Private lender HDFC Bank has made online transactions through RTGS and NEFT free of cost, with an aim to promote a digital economy. On the other hand, various charges for cheque-related transactions as well as request for additional leaves will get costly from early next month for non-managed savings and salary accounts.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X