ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന സർക്കാ‍‍ർ ജോലികൾ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  സർക്കാർ ജോലി നേടുന്നതിനായി അഞ്ചും പത്തും വർഷം തയ്യാറെടുപ്പുകൾ നടത്തുന്ന നിരവധി പേ‌ർ നമ്മുടെ നാട്ടിലുണ്ട്. ഇതിന് കാരണം മറ്റേതൊരു ജോലിയേക്കാളും സുരക്ഷിതത്വവും ശമ്പളവും അം​ഗീകാരവും സർക്കാ‍ർ ജോലിയ്ക്കുണ്ട് എന്നുള്ളതാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന സർക്കാ‍ർ ജോലികൾ ഏതൊക്കെയാണെന്ന് നോക്കാം...

  പൊതുമേഖല സ്ഥാപനങ്ങളിലെ ജോലി

  പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാ‍ർ ഉയർന്ന ശമ്പളവും നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നവരാണ്. അതായത് താമസ സൗകര്യം, മെഡിക്കൽ അലവൻസ് ഇവയൊക്കെ ഇവർക്ക് ലഭിക്കും. പൊതുമേഖല സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡ് (സിഐഎൽ) ജീവനക്കാരുടെ വാ‍ർഷിക ശമ്പളം 10 ലക്ഷം രൂപ വരെയാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) ജീവനക്കാർക്ക് വർഷം 8 മുതൽ 9 ലക്ഷം വരെ ശമ്പളം ലഭിക്കുന്നുണ്ട്. ശമ്പളം കേട്ടാൽ ഞെട്ടും!!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന ടെക്ക് കമ്പനികൾ

  സിവിൽ സർവ്വീസ് ഓഫീസർ

  പ്രധാനമായും ഐഎഎസ് എന്നറിയപ്പെടുന്ന സിവിൽ സർവീസ് ജോലികൾ എല്ലാ തലങ്ങളിലും അഭിമാനകരമായ ഒരു ജോലിയാണ്. ഒരു ഐഎഎസ് ഉദ്യോഗസ്ഥന് നല്ല ശമ്പളം മാത്രമല്ല സമൂഹത്തിൽ പ്രശസ്തിയും ലഭിക്കും. ബേസിക് സാലറിയായി ലഭിക്കുന്നത് 90,000 രൂപയാണ്. മറ്റ് ആനുകൂല്യങ്ങൾ എല്ലാം കൂടിയാകുമ്പോൾ മാസം 2 ലക്ഷത്തിന് മുകളിലാണ് ശമ്പളം. ഇങ്ങനെയുമുണ്ടോ സിഇഒമാർ; ഇവരുടെ ശമ്പളം കേട്ടാൽ നിങ്ങൾ ഞെട്ടും!!

  ശാസ്ത്രജ്ഞർ

  അക്കാദമിക് യോഗ്യതകൾ അടിസ്ഥാനമാക്കി ശാസ്ത്രജ്ഞന്മാരെ പ്രധാനമായും എസ്‍സി, എസ്ഡി എന്നീ ഗ്രേഡുകളിലാണ് നിയമിക്കുക. എൻട്രി ലെവൽ ശാസ്ത്രജ്‍ഞരുടെ അടിസ്ഥാന ശമ്പളം 21000 രൂപയാണ്. ആകെ മാസ ശമ്പളം 57000ഓളം രൂപ വരും. ഇന്ത്യയിൽ 100 കോടിയ്ക്ക് മുകളിൽ വാ‍ർഷിക ശമ്പളം കിട്ടുന്നത് 5 പേ‍ർക്ക്

  ഡോക്ടർ

  ഇന്ത്യയിൽ ഡോകടർമാർക്ക് ധാരാളം അവസരങ്ങളുണ്ട്. എംബിബിഎസ് ബിരുദം പൂ‍ർത്തിയായി ഇന്റേൺഷിപ്പ് ചെയ്യുന്ന ഒരാൾക്ക് തന്നെ കുറഞ്ഞത് 10000നും 20000നും ഇടയിൽ ശമ്പളം ലഭിക്കും. പിന്നീട് സ്പെഷലൈസേഷനും വ്യക്തിഗത വൈദഗ്ദ്ധ്യവും തൊഴിൽ പരിചയവും കണക്കിലെടുത്ത് ശമ്പളം ഉയരും. ഇത് ഒരു ലക്ഷം , ഒന്നര ലക്ഷം വരെ ഉയരാം. ജോലി നേടാം...കൈ നിറയെ കാശും!!! ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന 10 ജോലികൾ

  യൂണിവേഴ്സിറ്റി പ്രൊഫസർ

  രാജ്യത്തിന്റെ വളർച്ചയിൽ പ്രധാന പങ്കു വഹിക്കുന്നവരാണ് അധ്യാപകർ. സ്കൂൾ അധ്യാപകർക്ക് ലഭിക്കുന്ന ശമ്പളം കുറവാണെങ്കിലും പ്രൊഫഷണൽ കോഴ്സുകൾ പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റി പ്രൊഫസർമാർക്ക് മികച്ച ശമ്പളമാണ് ലഭിക്കുന്നത്. ഒരു പ്രൊഫസർക്ക് ഒരു വർഷം ലഭിക്കുന്ന ശരാശരി ശമ്പളം 955,000 രൂപയാണ്. നിങ്ങൾക്ക് കോളേജ് അധ്യാപകരാകണോ??? ശമ്പളം കേട്ടാൽ ഞെട്ടും!!!

  ഇന്ത്യൻ കോസ്റ്റ് ​ഗാ‍ർഡ്

  ഇന്ത്യൻ കോസ്റ്റ് ​ഗാ‍ർഡ് അല്ലെങ്കിൽ ഐസിജി ഇന്ത്യൻ നാവിക സേനയെ പോലെ പ്രവ‍ർത്തിക്കുന്ന ഒന്നാണ്. മികച്ച ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്ന സർക്കാർ ജോലികളിലൊന്നാണ് ഇത്. ഐസിജിയിലെ ഒരു അസിസ്റ്റന്റ് കമാൻഡന്റിന് ലഭിക്കുന്ന ശമ്പളം 15600നും 39100നും ഇടയ്ക്കാണ്. കമാൻഡന്റിന് 37400 മുതൽ 67000 രൂപ വരെ ലഭിക്കും. ഡയറക്ടർ ജനറലിന്റെ ശമ്പളം 37400 രൂപയ്ക്കും 67000 രൂപയ്ക്കും ഇടയിലാണ്. കൂടുതൽ ശമ്പളം വേണോ? ഇന്ത്യയിലെ ഈ ന​ഗരങ്ങൾ നിങ്ങൾക്ക് ലക്ഷങ്ങൾ നൽകും

  ഡിഫെൻസ് ജോലികൾ

  കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളിലെ ജോലികൾക്കും ഉയർന്ന ശമ്പളം ലഭിക്കും. എൻഡിഎ, സി.ഡി.എസ് തുടങ്ങിയ പരീക്ഷകൾ എഴുതി പാസാകുന്നവർക്കാണ് ഈ ജോലികൾ ലഭിക്കുക. വിദേശ ജോലിയാണോ ലക്ഷ്യം? എങ്കിൽ ഇതാ കാശുണ്ടാക്കാൻ പറ്റിയ ഏഴ് രാജ്യങ്ങൾ

  റെയിൽവേ എൻജിനീയർ

  പൊതുമേഖലയിലെ മറ്റ് എൻജിനീയറിങ് ജോലികളുമായി താരതമ്യപ്പെടുത്തുമ്പോൾ റെയിൽവേ എൻജിനീയർമാർക്ക് നല്ല പ്രതിഫലം ലഭിക്കുന്നുണ്ട്. ഇന്ത്യൻ റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയറുടെ ശമ്പളം കുറഞ്ഞത് 6,01,866 രൂപയാണ്. ജോലിയില്ലാത്തവർ വേ​ഗം തയ്യാറായിക്കൊള്ളൂ; റെയിൽവേയിൽ 9500ഓളം തൊഴിലവസരങ്ങൾ ഉടൻ

  എസ്ബിഐ ബാങ്ക് പിഒ

  തൊഴിൽ സമ്മർദ്ദം വളരെ കുറഞ്ഞ ജോലിയാണിത്. കൂടാതെ മികച്ച ശമ്പളവും ലഭിക്കും. തുടക്കത്തിലുള്ള അടിസ്ഥാന ശമ്പളം 16,900 രൂപയാണ്. വർഷം 8 ലക്ഷത്തിന് മുകളിലാണ് ഇവർക്ക് ലഭിക്കുന്ന ശമ്പളം. എസ്ബിഐയിൽ ബിരുദധാരികൾക്ക് അവസരം; ഇന്ന് മുതൽ അപേക്ഷിക്കാം

  വിദേശകാര്യ മന്ത്രാലയ അസിസ്റ്റന്റ്

  എസ്എസ്സി-സിജിഎൽ എൻട്രൻസ് പരീക്ഷകളിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരെയാണ് ഈ പോസ്റ്റിൽ നിയമിക്കുക. മികച്ച ശമ്പള പാക്കേജുള്ള ജോലിയാണിത്. ഗവൺമെൻറ് ചെലവിൽ വിവിധ രാജ്യങ്ങളിൽ താമസിക്കാനും പ്രവർത്തിക്കാനും പറ്റിയ ജോലിയാണിത്. ഇവർ വാദിച്ചാൽ ഏത് കേസും ജയിക്കും; ഇന്ത്യയിലെ ഏറ്റവും വില കൂടിയ വക്കീലന്മാ‍‍ർ ആരൊക്കെ??

  ഇൻകം ടാക്സ് ഇൻസ്പെക്ടർ

  എസ്എസ്സി-സിജിഎൽ പരീക്ഷകളിലൂടെയാണ് ഇൻകം ടാക്സ് ഇൻസ്പെക്ടർ ജോലി ലഭിക്കുക. ശമ്പളം മാത്രമല്ല പ്രശസ്തിയും ഈ പോസ്റ്റിലേയ്ക്ക് യുവാക്കളെ ആകർഷിക്കുന്ന ഘടകമാണ്. നിങ്ങളുടെ ടാക്‌സ് ഒഴിവുകള്‍ നേടൂ നേരായ മാര്‍ഗ്ഗത്തിലൂടെ; ഇല്ലെങ്കില്‍ നല്ല എട്ടിന്റെ പണികിട്ടും

  malayalam.goodreturns.in

  English summary

  Highest Salaries of Government Jobs in India

  There are few high salaried government jobs in India which can cause anyone drool. You can imagine a person traveling in a siren Ambassador car with 10 lakh monthly salary and a government bungalow in a two-acre premises.
  Company Search
  Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
  Thousands of Goodreturn readers receive our evening newsletter.
  Have you subscribed?

  Find IFSC

  Get Latest News alerts from Malayalam Goodreturns

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more