എസ്ബിഐയിൽ നിന്ന് സ്വർണം പണയം വച്ച് ലോണെടുക്കുന്നവർ തീർച്ചയായും അറിയണം ഇക്കാര്യങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് സ്വർണം എപ്പോഴും ഒരു മുതൽ കൂട്ടാണ്. സ്വർണം വിൽക്കാതെ തന്നെ പണയം വച്ച് ലോണെടുക്കാമെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. എസ്ബിഐയിൽ നിന്ന് സ്വർണം പണയം വച്ച് ലോണെടുക്കുമ്പോൾ ഉപഭോക്താക്കൾ തീർച്ചയായും അറിയേണ്ട ചില കാര്യങ്ങൾ ഇവയാണ്.

 

വായ്പാ തുക

വായ്പാ തുക

എസ്ബിഐ സ്വർണ വായ്പ വഴി ഉപഭോക്താക്കൾക്ക് 20 ലക്ഷം രൂപ വരെ ലഭിക്കും. 20,000 രൂപയാണ് സ്വർണ വായ്പ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ തുക. സ്വർണ്ണാഭരണങ്ങൾ, സ്വർണ നാണയങ്ങൾ എന്നിവ സ്വർണ വായ്പയ്ക്ക് ഈട് നൽകാൻ ഉപയോ​ഗിക്കാവുന്നതാണ്.

യോ​ഗ്യത

യോ​ഗ്യത

18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വ്യക്തിഗത സ്വർണ വായ്പ ലഭിക്കുന്നതാണ്. എന്നാൽ അപേക്ഷന് സ്ഥിരമായി ഒരു വരുമാന മാർ​ഗം ഉണ്ടായിരിക്കണം. വ്യക്ത​ഗത വായ്പയോ രണ്ട് പേർക്ക് സംയുക്തമായോ സ്വർണ വായ്പയോ എടുക്കാവുന്നതാണ്.

തിരിച്ചടവ് കാലാവധിയും പലിശ നിരക്കും

തിരിച്ചടവ് കാലാവധിയും പലിശ നിരക്കും

എസ്ബിഐ സ്വർണ വായ്പയുടെ തിരിച്ചടച്ച് കാലാവധിയും പലിശ നിരക്കും ഓരോരുത്തരെയും സ്വർണത്തിന്റെ മൂല്യത്തെയും അനുസരിച്ച് വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും 36 മാസമാണ് പരമാവധി തിരിച്ചടവ് കാലാവധി. ബുള്ളറ്റ് പേയ്മെന്റ് രീതിയിൽ 12 മാസത്തിനുള്ളിലും പണം തിരിച്ചടയ്ക്കാവുന്നതാണ്.

സ്വർണത്തിന്റെ ​ഗുണനിലവാരം

സ്വർണത്തിന്റെ ​ഗുണനിലവാരം

സ്വർണ വായ്പ അനുവദിക്കുന്നതിന് മുൻപായി സ്വർണ്ണാഭരണങ്ങളുടെ ഗുണനിലവാരവും തൂക്കവും കൃത്യമായി പരിശോധിക്കും. ഇതിന് അനുസരിച്ചായിരിക്കും വായ്പ തുക നിശ്ചയിക്കുന്നത്. 500 രൂപ ബാങ്ക് പ്രോസസിം​ഗ് ഫീസായും ഈടാക്കും.

പലിശ അടയ്ക്കേണ്ട തീയതി

പലിശ അടയ്ക്കേണ്ട തീയതി

സ്വർണ വായ്പ എടുത്തവർ പലിശ അടയ്ക്കേണ്ട തീയതി ഒരിയക്കലും മറക്കരുത്. എല്ലാ മാസവും സ്വർണം പണയം വച്ച തീയതിയിലാകും പലിശ അടയ്ക്കേണ്ടത്. എസ്ബിഐയിൽ ഓൺലൈനായും പലിശ അടയ്ക്കാനുള്ള സൗകര്യമുണ്ട്.

വായ്പ പുതുക്കൽ

വായ്പ പുതുക്കൽ

കാലാവധി തീരുന്ന മുറയ്ക്ക് വായ്പ പുതുക്കാൻ മറക്കരുത്. അതായത് പണയം വച്ചിരിക്കുന്ന സ്വർണം തിരിച്ചെടുക്കുകയോ പലിശയടച്ച് പുതുക്കുകയോ ചെയ്യണം.

malayalam.goodreturns.in

English summary

SBI Gold Loan: Key Things To Remember

A person can take loan up to Rs 20 lakh under the State Bank of India personal gold loan scheme. These are the important things you should remember while taking loan.
Story first published: Monday, May 6, 2019, 11:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X