ഈ തിരുത്തലില്‍ വാങ്ങാവുന്ന 5 ഓഹരികള്‍; ചുരുങ്ങിയത് 21% ലാഭം നേടാം; നോക്കുന്നോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമീപകാലത്ത് ആഭ്യന്തര വിപണിയെ താങ്ങിനിര്‍ത്തുന്നത് ബാങ്കിംഗ് ഓഹരികളാണ്. കഴിഞ്ഞ 3 മാസക്കാലയളവില്‍ എല്ലാ വിഭാഗം ബാങ്കിംഗ് ഓഹരികളും മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്. എന്നിരുന്നാലും ഈ മേഖലയിലെ ഓഹരികളില്‍ ഇനിയും ശക്തമായ സാധ്യത അവശേഷിക്കുന്നുണ്ടെന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇന്‍സ്റ്റിട്യൂഷണല്‍ ഇക്വിറ്റീസ് ചൂണ്ടിക്കാട്ടി.

 

പിഎസ്‌യു ബാങ്കുകളുടെ

നിഷ്‌ക്രിയ ആസ്തികള്‍ കുറഞ്ഞതും പലിശ നിരക്കിലെ വര്‍ധനയും ധനകാര്യ ഓഹരികള്‍ക്ക് നേട്ടമാകുന്നു. ഇതോടെ പിഎസ്‌യു ബാങ്കുകളുടെ മൂല്യമതിപ്പ് കോവിഡിന് മുന്നെയുള്ള നിലവാരത്തിന് തൊട്ടുമുകളിലേക്കെത്തി. എന്നാല്‍ സ്വകാര്യ മേഖലയിലെ ബാങ്കിംഗ് ഓഹരികളുടെ മൂല്യമതിപ്പിലെ പുരഗോതി താരതമ്യേന സാവധാനമാണെന്നും കൊട്ടക് ഇന്‍സ്റ്റിട്യൂഷണല്‍ ഇക്വിറ്റീസ് സൂചിപ്പിച്ചു. കോവിഡാനന്തര ഘട്ടത്തില്‍ രണ്ടാം നിര സ്വകാര്യ ബാങ്കുകളും പ്രാദേശി ബാങ്കുകളും ഉപഭോക്തൃ വിഭാഗത്തിലെ ബിസിനസില്‍ പ്രതിസന്ധിയെ അഭിമുഖീകരിച്ചു.

സ്വകാര്യ ബാങ്കുകളുടെ

എന്നാല്‍ കഴിഞ്ഞ 2 സാമ്പത്തിക പാദങ്ങളായി രണ്ടാം നിര സ്വകാര്യ ബാങ്കുകളുടെ സാഹചര്യം മെച്ചപ്പെട്ടുവെന്നും ആസ്തികളുടെ ഗുണമേന്മ വര്‍ധിച്ചുവെന്നും വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിനായി സജ്ജമായതായും ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി. അതുപോലെ കോര്‍പറേറ്റ് കിട്ടാക്കടം സംബന്ധിച്ച ആശങ്ക വന്‍കിട ബാങ്കുകളും ഒരുപരിധി വരെ മറികടന്നു.

കോവിഡ് രൂക്ഷമായി ബാധിച്ച മേഖലകളില്‍ ഇത്തരം കോര്‍പറേറ്റ് ലോണുകള്‍ കുറവായിരുന്നതും ബാങ്കുകളുടെ ബാലന്‍സ് ഷീറ്റ് ശക്തമാക്കാന്‍ തുണച്ചുവെന്ന് കൊട്ടക് ഇന്‍സ്റ്റിട്യൂഷണല്‍ ഇക്വിറ്റീസ് സൂചിപ്പിച്ചു. അതേസമയം ബ്രോക്കറേജ് സ്ഥാപനം സമീപ ഭാവിയിലേക്ക് നിക്ഷേപത്തിനായി നിര്‍ദേശിച്ച 5 ബാങ്ക് ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.

ഓഹരികള്‍

ഓഹരികള്‍

  • എസ്ബിഐ- ഹ്രസ്വകാലയളവിലേക്ക് ഏറ്റവും വലിയ വാണിജ്യ ബാങ്കിന്റെ ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 700 രൂപയാണ്. ഇതിലൂടെ 27 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം 550 രൂപ നിലവാരത്തിലായിരുന്നു എസ്ബിഐ ഓഹരിയുടെ ക്ലോസിങ്.
  • ഐസിഐസിഐ ബാങ്ക്- സമീപ കാലയളവിലേക്ക് രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കിന്റെ ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 1,070 രൂപയാണ്. ഇതിലൂടെ 21 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം 882.25 രൂപയിലായിരുന്നു ഐസിഐസിഐ ബാങ്ക് ഓഹരിയുടെ ക്ലോസിങ്.
ആക്‌സിസ് ബാങ്ക്-

ഓഹരികള്‍

  • ആക്‌സിസ് ബാങ്ക്- സമീപ കാലയളവിലേക്ക് ഈ പ്രമുഖ സ്വകാര്യ ബാങ്ക് ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 960 രൂപയാണ്. ഇതിലൂടെ 25 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം 768.60 രൂപയിലായിരുന്നു ആക്‌സിസ് ബാങ്ക് ഓഹരിയുടെ ക്ലോസിങ്.
  • എച്ച്ഡിഎഫ്‌സി ബാങ്ക്- ഹ്രസ്വകാലയളവിലേക്ക് ഏറ്റവും വലിയ സ്വകാര്യ ബാങ്കിന്റെ ഓഹരിക്ക് നല്‍കിയിരിക്കുന്ന ലക്ഷ്യവില 1,750 രൂപയാണ്. ഇതിലൂടെ 21 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം 1,446 രൂപ നിലവാരത്തിലായിരുന്നു എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരിയുടെ ക്ലോസിങ്.
  • ഡിസിബി ബാങ്ക്- ഹ്രസ്വകാലയളവിലേക്ക് ഈ മുന്‍നിര സ്വകാര്യ ബാങ്ക് ഓഹരിക്ക് നല്‍കിയ ലക്ഷ്യവില 1,45 രൂപയാണ്. ഇതിലൂടെ 34 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം 108 രൂപ നിലവാരത്തിലായിരുന്നു ഡിസിബി ബാങ്ക് ഓഹരിയുടെ ക്ലോസിങ്.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം കൊട്ടക് ഇന്‍സ്റ്റിട്യൂഷണല്‍ ഇക്വിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിനു നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

English summary

Banking Stocks To Buy: Kotak Brokerages Suggests SBI ICICI HDFC Axis And DCB Bank For Short Term

Banking Stocks To Buy: Kotak Brokerages Suggests SBI ICICI HDFC Axis And DCB Bank For Short Term
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X