റിയലൻസിനെ ജനങ്ങളിലേക്ക് എത്തിച്ച ക്രിക്കറ്റ് ലോകകപ്പ്; ധീരുഭായ് അംബാനിയുടെ തന്ത്രം വിജയിച്ചതിങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ ദിവസവും പുതിയ ദൂരത്തിലേക്കുള്ള നടത്തത്തിലാണ് റിലയൻസ് ഇൻഡസ്ട്രീസ്. തുണിയും എണ്ണയും മൊബൈൽ നെറ്റ്‍വർക്കും റീട്ടെയിൽ ബിസിനസും കടന്ന് ഉപഭോക്തൃ ഉല്‍പ്പന്ന നിര്‍മാണ മേഖലയായിലേക്ക് (FMCG) ഇറങ്ങുകയാണ് റിലയൻസ്. ആ​ഗസ്റ്റിൽ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് റിലയൻസിന്റെ പുതിയ നീക്കം ഔദ്യോ​ഗികമായി പുറത്തറിഞ്ഞത്. 1958 ല്‍ സുഗന്ധ വ്യജ്ഞനങ്ങളും പോളിസ്റ്റര്‍ നൂലുകളും വിലപ്‌ന നടത്തുന്ന സ്ഥാപമാനായി ധീരുഭായ് അംബാനി ആരംഭിച്ച റിലയന്‍സ് കോമേഴ്ഷ്യല്‍ കോര്‍പ്പറേഷനിൽ നിന്നാണ് റിലയൻസിന്റെ പുതിയ സഞ്ചാരങ്ങൾക്കുള്ള വഴി വെട്ടിയത്.

ബിസിനസ് ടു ബിസിനസ് (b2b) മോഡലായിരുന്ന റിലയൻസിന്റെ പ്രവർത്തന രീതി മാറ്റി ജനങ്ങളിലേക്ക് നേരിട്ടുള്ള ബിസിനസ് ടു കസ്റ്റമര്‍ (b2c) രീതിയാണ് റിലയൻസിന്റെ നേട്ടങ്ങൾക്ക് പിന്നിൽ. ഇതിന്റെ സാധ്യത 70കളിൽ തന്നെ ധീരുഭായ് അംബാനി കണ്ടെത്തുകയും നടപ്പിലാക്കുകയും ചെയ്തിരുന്നു. റിലയൻസിന്റെ ബിടുസി മോഡലിന്റെ വിജയത്തിന് പിന്നിൽ ക്രിക്കറ്റ് ലോകകപ്പിനും വലിയ പങ്കുണ്ട്. ആ കഥ ഇങ്ങനെയാണ്.

ധീരുഭായ് അംബാനിയുടെ ചിന്തകൾ

ധീരുഭായ് അംബാനിയുടെ ചിന്തകൾ

ധീരുഭായ് നൂലിലും പിന്നെ തുണിയിലുമാണ് തന്നെ ബിസിനസ് തുന്നിയെടുത്തത്. റിലയൻസ് പുറത്തിഖക്കിയ "ഒൺലി വിമൽ" ബ്രാൻഡ് രാജ്യത്ത് തരം​ഗമായിരുന്നു. ഇതോടൊ രാജ്യത്തിനും റിലയൻസിന്റെ വളർച്ചയ്ക്കും ആവശ്യമായത് എന്ത് എന്നുള്ള ചോദ്യത്തിന് ധീരുഭായ് ഉത്തരം കണ്ടെത്തി. പ്രകൃതിദത്ത നാരുകൽക്കുൾക്കുള്ള ചെലവും പരുത്തിയുടെ ദൈർലഭ്യവും അദ്ദേഹത്തെ സിന്തറ്റിക്ക് നാരുകളിലേക്കും തുണിത്തരങ്ങളിലേക്കും എത്തിച്ചു.

ഇന്ത്യക്കാവശ്യമായ വിലകുറഞ്ഞ തുണിത്തരങ്ങൾ തയ്യാറാക്കിയ ധിരുഭായിയുടെ അടുത്ത ലക്ഷ്യം നേരിട്ട് ജനങ്ങളിലേക്കിറങ്ങുകയായിരുന്നു. ഇക്കാലത്താണ് കപിൽദേവും കൂട്ടരും ലോകകപ്പുമായി ഇന്ത്യയിലേക്ക് എത്തുന്നത്.

Also Read: ദേശസാത്കരണത്തിനുള്ള 2 ശ്രമങ്ങള്‍; ടാറ്റയ്ക്ക് കീഴിൽ ഉരുക്കായി ഉറച്ചു നിന്ന ടാറ്റ സ്റ്റീല്‍Also Read: ദേശസാത്കരണത്തിനുള്ള 2 ശ്രമങ്ങള്‍; ടാറ്റയ്ക്ക് കീഴിൽ ഉരുക്കായി ഉറച്ചു നിന്ന ടാറ്റ സ്റ്റീല്‍

ലോകകപ്പും റിലയന്‍സും

ലോകകപ്പും റിലയന്‍സും

ലോകകപ്പ് നേടിയതോടെ ഇന്ത്യയിലുണ്ടായ ആവേശം വളരെ വലുതായിരുന്നു. അതുവരെ ഇം​ഗ്ലണ്ടിൽ നടന്ന ലോകകപ്പ് മത്സരങ്ങൾ പുറത്തേക്ക് വ്യാപിച്ചു. 1983 ൽ ഇന്ത്യ നേടിയ ലോകകപ്പും 1975, 1979 എന്നി ലോകകപ്പ് മത്സരങ്ങളും ഇം​ഗ്ലണ്ടിൽ തന്നെയാണ് നടന്നിരുന്നത്. മൂന്ന് ലോകകപ്പ് മത്സരങ്ങളും ബ്രിട്ടീഷ് ഇന്‍ഷൂറന്‍സ് ഗ്രൂപ്പായ പ്രുഡൻഷ്യലായിരുന്നു സ്പോൺസർ ചെയ്തിരുന്നത്.

1987 ല്‍ ഇന്ത്യയിലും പാകിസ്ഥാനിലുമായി നടന്ന ലോകകപ്പ് സ്‌പോണ്‍സര്‍ഷിപ്പ് റിലയൻസ് ​ഗ്രൂപ്പ് നേടി. റിലയൻസ് കപ്പിനായി നടന്ന ലോകകപ്പ് മത്സരത്തോടെ റിലയൻസ് എന്ന ബ്രാൻഡിന് നല്ല സ്വീകാര്യത ലഭിച്ചു. ഇതുവഴിയാണ് ബിസിനസ് ടു കസ്റ്റമര്‍ (b2c) രീതിയിലേക്ക് വളരാന്‍ റിലയന്‍സിനെ സഹായിച്ചത്. 

Also Read: മത്സരിക്കാന്‍ ഇറങ്ങിയാല്‍ വിപണി പിടിക്കുന്ന റിലയന്‍സ്; എഫ്എംസിജി മേഖലയിൽ കാത്തിരിക്കുന്നത് തീപാറും മത്സരംAlso Read: മത്സരിക്കാന്‍ ഇറങ്ങിയാല്‍ വിപണി പിടിക്കുന്ന റിലയന്‍സ്; എഫ്എംസിജി മേഖലയിൽ കാത്തിരിക്കുന്നത് തീപാറും മത്സരം

റിലയന്‍സ് ക്രിക്കറ്റ് വേള്‍ഡ് കപ്പ്

1987 നവംബര്‍ 8ന് കൊല്‍ക്കത്ത ഈഡന്‍സ് ഗാര്‍ഡന്‍സില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ ജോതാക്കളായത്. റിലയന്‍സ് ക്രിക്കറ്റ് വേള്‍ഡ് കപ്പ് ട്രോഫി ഓസ്‌ട്രേലിയന്‍ നായകന്‍ അലന്‍ ബോര്‍ഡര്‍ക്ക്‌ സമ്മാനിച്ചതും ധീരുഭായ് അംബാനിയാണ്. അലന്‍ ബോര്‍ഡര്‍ക്ക് ട്രോഫി സമ്മാനിച്ചതും റിലയൻസിന്റെ അതിരുകളില്ലാത്ത ലോകത്തേക്കുള്ള യാത്രയുടെ തുടക്കമായിരുന്നു. 1987 ലെ ലോകകപ്പിന് ശേഷം ലോകകപ്പ് ടൈറ്റിൽ സ്പോൺസർഷിപ്പ് ഐസിസഐ നിർത്തലാക്കുകയും ചെയ്തു. 

Also Read: 2011 ൽ ബി​ഗ് ബസാറിന് മുന്നിൽ 'ശിശു'വായിരുന്ന ഡി മാർട്ട്, ഇന്ന് വിപണിയിലെ രാജാവായത് എങ്ങനെAlso Read: 2011 ൽ ബി​ഗ് ബസാറിന് മുന്നിൽ 'ശിശു'വായിരുന്ന ഡി മാർട്ട്, ഇന്ന് വിപണിയിലെ രാജാവായത് എങ്ങനെ

വളർച്ച

വളർച്ച

തുണിയിൽ നിന്ന് വളർന്ന് പന്തലിച്ച ബിസിനസ് സാമ്രാജ്യമാണിന്ന് റിലയൻസ്. റിഫൈനറി, ടെലികോ, റീട്ടെയി. എന്നി വമ്പൻ മേഖലകളിൽ നിന്നു കൊണ്ട് എഫ്എംസിജിയിലേക്ക് കൂടു കടക്കാനൊരുങ്ങുകയാണ് കമ്പനി. 2 ലക്ഷത്തിലധികം ജീവനക്കാരാണ് നിലവിൽ റിലയൻസ് ​ഗ്രൂപ്പിനുള്ളത്. 1.24 മില്യണ്‍ ബാരല്‍ ശേഷിയുള്ള ജംനഗറിലെ പ്ലാന്റില്‍ നിന്നാണ് റിലയന്‍സ് എണ്ണ കയറ്റുമതി ചെയ്യുന്നത്.

3800 സ്റ്റോറുകളുമായി രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ ബിസിനസാണ് റിലയൻസ് നടത്തുന്നത്. റിലയന്‍സ് ഫ്രഷ്, റിലയന്‍സ് സ്മാര്‍ട്ട്, റിലയന്‍സ് ഡിജിറ്റല്‍, റിലയന്‍സ് ട്രെന്‍ഡ്സ്, അജിയോ, ജിയോ മാര്‍ട്ട് എന്നീ ശക്തമായ റീട്ടെയിൽ കണ്ണിയാണ് റിലയൻസിനുള്ളത്. തരം​ഗമായി മാറിയ ജിയോ വെറും നാല് വര്‍ഷത്തിനുള്ളിൽ 387.5 ദശലക്ഷം വരിക്കാരെ ചേർത്ത് വിപണിയുടെ 34 ശതമാനം കയ്യിലെത്തിക്കുകയും ചെയ്തു.

Read more about: business reliance
English summary

1987 Cricket World Cup Helped Reliance Group To Enter In Business 2 customer Model; Here's How

1987 Cricket World Cup Helped Reliance Group To Enter In Business 2 customer Model; Here's How
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X