10,000 രൂപ മുതൽ മുടക്കിൽ നേടാം മാസം 30,000 രൂപവരെ! നോക്കാം 5 ബിസിനസ് ആശയങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിത്യചെലവുകൾ ഉയരുന്ന കാലത്ത് മാസ ശമ്പളം കൊണ്ട് മാത്രം സാമ്പത്തിക ഞെരുക്കം മറികടക്കാനാകില്ല. ഇതിന് അധിക വരുമാന സ്രോതസുകൾ തേടണം. ശമ്പളം ലഭിക്കുന്നതിനോടൊപ്പം മാസത്തിലൊരു തുക വരുമാനം പ്രതീക്ഷിക്കുന്നവരാണെങ്കിൽ ചെറുകിട ബിസിനസ് സംരംഭം ആരംഭിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് ആലോചിക്കാവുന്നതാണ്.

 

ജോലിക്കൊപ്പം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നതും ഇതുവഴി മാസ വരുമാനം ഉറപ്പാക്കാൻ സാധിക്കുന്നതുമായി ബിസിനസുകൾ വേണം. ഇത്തരത്തിൽ 10,000 രൂപ മുതൽമുടക്കിൽ ആരംഭിച്ച് 30,000 രൂപയോളം വരുമാനം നേടാൻ സാധിക്കുന്ന ബിസിനസ് ആശയങ്ങൾ പിരിചയപ്പെടാം. 

ഡ്രോപ്പ്ഷിപ്പിംഗ്

ഡ്രോപ്പ്ഷിപ്പിംഗ്

പുതിയ കാലത്ത് സജീവമാകുന്നൊരു ബിസിനസ് ആശയമാണ് ഡ്രോപ്പ് ഷിപ്പിംഗ്. വെയര്‍ഹൗസില്ലാതെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ എന്ന ആശയമാണിത്. ഉത്പ്പന്നങ്ങള്‍ നിര്‍മിക്കുന്നവരുമായി ബന്ധപ്പെട്ട് ഓർഡറുകളെത്തിക്കുക എന്നതാണ് ഡ്രോപ്പ്ഷിപ്പിംഗില്‍ ആവശ്യമായി വരുന്നത്. ഉപഭോക്താവും നിര്‍മാതാവും തമ്മിലുള്ള ഇടനിലക്കാരനായാണ് ഡ്രോപ്പ് ഷിപ്പിംഗ് പ്രവര്‍ത്തിക്കുന്നത്. ഓര്‍ഡര്‍ വിവരങ്ങള്‍ നിർമാതാക്കളിലേക്ക് എത്തിക്കുക എന്നാണ് ഡ്രോപ്പ് ഷിപ്പിം​ഗിന്റെ പ്രവർത്തന രീതി.

10,000 രൂപ മുതല്‍ മുടക്കില്‍ ഇത് ആരംഭിക്കാനാകും. സാമൂഹിക മാധ്യമം വഴി മാര്‍ക്കറ്റിംഗിനായാണ് ഈ തുക പ്രധാനമായും ഉപയോഗിക്കേണ്ടത്. മറ്റു നിക്ഷേപങ്ങൾ ആവശ്യമില്ല. ഗുണനിലവാരവും വേഗത്തിലുമുള്ള സേവനവും വഴി ഡ്രോപ്പ് ഷിപ്പിം​ഗിൽ വളരാൻ സാധിക്കും. 

Also Read: 19 വയസുള്ള ഇന്ത്യൻ കോടീശ്വരന്മാരുടെ സെപ്‌റ്റോ; ഇ-കോമേഴ്സ് രം​ഗത്ത് ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും ഭീഷണിAlso Read: 19 വയസുള്ള ഇന്ത്യൻ കോടീശ്വരന്മാരുടെ സെപ്‌റ്റോ; ഇ-കോമേഴ്സ് രം​ഗത്ത് ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും ഭീഷണി

അച്ചാര്‍

അച്ചാര്‍

രുചിയുടെ വൈവിധ്യം കയ്യിലുണ്ടെങ്കില്‍ വീട്ടില്‍ നിര്‍മിക്കുന്ന അച്ചാര്‍, സോസ്, ചട്‌നി തുടങ്ങിയ ബിസനസ് ആരംഭിക്കാവുന്നതാണ്. പുതിയ കാലത്ത് കമ്പനി രുചികള്‍ക്ക് പിന്നാലെ പോകുന്നതിനാല്‍ ഹോം മെയ്ഡ് ഉത്പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പേരുണ്ട്. ഇതിനാല്‍ സ്വന്തമായി ബിസിനസ് ആരംഭിക്കാനിരിക്കുന്നവര്‍ക്ക് അനുയോജ്യമാണ്. ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കളും രുചിക്കൂട്ടും പാക്കിംഗും മാർക്കറ്റിം​ഗും ആവശ്യമാണ്.

യൂണിറ്റിനായി പ്രത്യേക കെട്ടിടം തേടേണ്ടതില്ല. 10,000 രൂപ മുതൽ മുടക്കിൽ 25,000- 30,000 രൂപ മാസ വരുമാനം നേടാം. ഉപഭോക്തൃ അടിത്തറയും ഡിമാന്റും അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ വരുമാനം എത്ര ലഭിക്കുമെന്ന് നിശ്ചയിക്കപ്പെടുന്നത്. 

Also Read: ആക്രികടയിൽ നിന്ന് വേദാന്ത എന്ന ബിസിനസ് സാമ്രാജ്യത്തിലേക്ക്; അതിശയം അനിൽ അ​ഗർവാളിന്റെ വിജയകഥAlso Read: ആക്രികടയിൽ നിന്ന് വേദാന്ത എന്ന ബിസിനസ് സാമ്രാജ്യത്തിലേക്ക്; അതിശയം അനിൽ അ​ഗർവാളിന്റെ വിജയകഥ

കേക്ക് നിർമാണം

കേക്ക് നിർമാണം

കോവിഡ് കാലത്തെ അടച്ചിടലില്‍ ഒരുപാട് പേരുടെ നേരംപോക്കായിരുന്നു കേക്ക് നിര്‍മാണം. സാധാരണ ജിവീതത്തിലേക്ക് മാറിയതോടെ ഇതിനെ പാതിവഴിയില്‍ ഉപേക്ഷിച്ചവരാണ് പലരും. ബിസിനസായി മുന്നോട്ട് കൊണ്ടു പോവുകയാണെങ്കില്‍ 10,000 രൂപയ്ക്ക് താഴെയാണെങ്കില്‍ മുതല്‍മുടക്ക് ആവശ്യമായി വരുന്ന സംരംഭമാണിത്. കേക്ക് നിര്‍മാണത്തില്‍ അറിവും മികച്ച അസംസ്‌കൃത വസ്തുക്കളും കേക്ക് നിര്‍മാണ ഉപകരണങ്ങളുമാണ് ഇവിടെ ആവശ്യം. സമീപ പ്രദേശത്തുള്ളവരാണ് പ്രധാന വിപണിയെന്നതിനാല്‍ സുഹൃത്തുക്കളും ബന്ധുക്കളും വഴിയുള്ള മാര്‍ക്കറ്റിംഗ് വലിയ ഗുണം ചെയ്യും. 

Also Read: 5 ലക്ഷം ചെലവിൽ വീടിനോട് ചേർന്ന് തുടങ്ങാം കാലത്തിനൊത്ത ബിസിനസ്; മാസം 40,000 രൂപ വരെ ലാഭംAlso Read: 5 ലക്ഷം ചെലവിൽ വീടിനോട് ചേർന്ന് തുടങ്ങാം കാലത്തിനൊത്ത ബിസിനസ്; മാസം 40,000 രൂപ വരെ ലാഭം

മെഴുകുതി

മെഴുകുതി

എരിഞ്ഞു തീരുന്ന മെഴുകുതിരിയാണെങ്കിലും വിപണി സാധ്യത കടല്‍ കടക്കും. അസംസ്‌കൃത വസ്തുക്കളായി മെഴുക്, തിരി, അച്ച്, സുഗന്ധ എണ്ണ എന്നിവ ആവശ്യമാണ്. ഇതിനൊപ്പം ഡിസൈനില്‍ നിര്‍മിക്കുന്നതിനായി 10,000 രൂ മുതല്‍ മുടക്കില്‍ തുടങ്ങാവുന്ന ബിസിനസ് ആശയമാണിത്. വീടുകൾക്ക് പുറമെ ആരാധനാലയങ്ങളിൽ സാധാരണ മെഴുകുതിരകളുടെ ഉപഭോക്താക്കളാണ്. ഹോട്ടൽ, റസ്റ്റോറന്റുകൾ, റിസോർട്ട് എന്നിവിടങ്ങളിൽ ഡിസൈൻ മെഴുകുതിരികൾ വിപണനം ചെയ്യാൻ സാധിക്കും.

ഓള്‍ സര്‍വീസ് സെന്റര്‍

ഓള്‍ സര്‍വീസ് സെന്റര്‍

ഒറ്റകുടകീഴില്‍ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന ഓള്‍ സര്‍വീസ് സെന്ററുകളാണ് 10000 രൂപയ്ക്ക് തുടങ്ങാവുന്ന മറ്റൊരു സാധ്യത. വീട്ടുകളിലേക്ക് ആവശ്യമാകുന്ന പ്ലംബിംഗ്, ഇലക്ട്രീഷ്യന്‍ ജോലി, ഗ്രോസറി, വെജിറ്റബിള്‍ തുടങ്ങി വീടുകളില്‍ ആവശ്യമാകുന്നവ ഒരു കുടകീഴില്‍ സംയോജിപ്പിക്കാന്‍ സാധിക്കണം. ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി ഈ സവനങ്ങള്‍ നല്‍കാന്‍ സാധിക്കുന്ന ബ്രാന്‍ഡ് ആരംഭിക്കാം.

സ്വന്തമായി ജോലിക്കാരെ നിയമിക്കുന്നതിന് പകരം സേവനം നല്‍കുന്നവരുമായി നല്ല ബന്ധം പുലര്‍ത്തണം. ഇതിനൊപ്പം വ്യക്തിഗത ക്ലയിന്റുകള്‍ക്ക് താങ്ങാവുന്ന വില നിര്‍ണയം വിജയത്തിന്റെ ഭാഗമാണ്. റസിഡന്റ് അസോസിയേഷന്‍, സൊസൈറ്റികള്‍ എന്നിവയുമയള്ള ബന്ധം പുലര്‍ത്തുന്നത് ബിസനസ് വളര്‍ച്ചയ്ക്ക് ഉുപകരപ്പെടും.

Read more about: business
English summary

Need Rs 30,000 Monthly Income; Here's 5 Small Business Options You Can Start With Rs 10,000 | മാസത്തിൽ അധിക വരുമാനം നേടാൻ 10,000 രൂപ മുതൽ മുടക്കിൽ ആരംഭിക്കാവുന്ന 5 ബിസിനസ് ആശയങ്ങളിതാ

Need Rs 30,000 Monthly Income; Here's 5 Small Business Options You Can Start With Rs 10,000, Read In Malayalam
Story first published: Sunday, October 9, 2022, 12:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X