കേരളത്തിന് യുഎഇയുടെ വക 700 കോടി; മോദി നൽകിയത് 500 കോടി!!

പ്രളയ ദുരന്തത്തിൽപ്പെട്ട കേരളത്തെ സഹായിക്കാന്‍ യു.എ.ഇ നൽകുന്നത് 700 കോടി രൂപ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രളയ ദുരന്തത്തിൽപ്പെട്ട കേരളത്തെ സഹായിക്കാന്‍ യു.എ.ഇ നൽകുന്നത് 700 കോടി രൂപ. ഇക്കാര്യം യുഎഇ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

യുഎഇയോട് നന്ദി

യുഎഇയോട് നന്ദി

യു.എ.ഇ ഭരണാധികാരികളോടുള്ള കേരളത്തിന്റെ കൃതജ്ഞത അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. നിരവധി മലയാളികൾ ജോലി ചെയ്യുന്ന സ്ഥലമാണ് യുഎഇ.

യൂസഫലിയുമായുള്ള ബന്ധം

യൂസഫലിയുമായുള്ള ബന്ധം

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനെ കണ്ടപ്പോളാണ് അവർ ഇക്കാര്യം അറിയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രളയക്കെടുതി നേരിടുന്നതു സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ഈ മാസം 30ന് ചേരാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

പുതിയ കേരളം

പുതിയ കേരളം

പുതിയ കേരളം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇനി സംസ്ഥാനം നടത്തേണ്ടത്. വായ്പയെടുക്കാനുള്ള പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും. 3 ശതമാനം 4.5 ശതമാനമായി ഉയര്‍ത്തിയാൽ 10500 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

യുഎഇ ഭരണാധികാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

യുഎഇ ഭരണാധികാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിലെ പ്രളയക്കെടുതിയെ മറികടക്കാന്‍ സഹായം ചെയ്യണമെന്ന് തന്റെ ജനങ്ങളോടഭ്യര്‍ത്ഥിച്ച് യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഈദിനു മുമ്പ് കേരളത്തെ ഉദാരമായി സഹായിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ പ്രളയമാണ് കേരളം നേരിട്ടു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

യുഎഇയുടെ വളർച്ചയ്ക്ക് പിന്നിൽ മലയാളികൾ

യുഎഇയുടെ വളർച്ചയ്ക്ക് പിന്നിൽ മലയാളികൾ

യുഎഇയുടെ വളര്‍ച്ചയുടെയും വിജയത്തിന്റെയും പിന്നിൽ നിരവധി കേരളീയരുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരുന്നു. ഇക്കാരണത്താല്‍ തന്നെ അവരെ സഹായിക്കാന്‍ തങ്ങള്‍ക്ക് പ്രത്യേക ഉത്തരവാദിത്തവുമുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ദൂം പറഞ്ഞു. കേരളത്തെ സഹായിക്കാനായി ഒരു സമിതിയും യുഎഇയിൽ രൂപീകരിച്ചിട്ടുണ്ട്.

ഖത്തറിന്റെ സഹായം

ഖത്തറിന്റെ സഹായം

കേരളത്തിന് സഹായവുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽതാനിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 35 കോടി രൂപയാണ് ഖത്തർ കേരളത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. മഹാപ്രളയത്തില്‍ അനുശോചിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിന് സന്ദേശവും അയച്ചിരുന്നു. 

malayalam.goodreturns.in

English summary

UAE offers Rs 700 crore financial assistance for relief ops

UAE offers Rs 700 crore financial assistance for relief ops.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X