സംവത് 2079-ന് ആവേശത്തുടക്കം; സെന്‍സെക്‌സില്‍ 524 പോയിന്റ് നേട്ടം; നിഫ്റ്റി 17,700-നും മുകളില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രതീക്ഷയും വിശ്വാസവും മനസുകളില്‍ നിറയ്ക്കുന്ന ദീപാവലി ദിനത്തില്‍ ആഭ്യന്തര ഓഹരി വിപണിയിലും ആവേശക്കുതിപ്പ്. ഭാരതീയ സങ്കല്‍പം അനുസരിച്ചുള്ള വ്യാപാര വര്‍ഷമായ 'സംവത് 2079'-നും ഇതോടെ നേട്ടത്തുടക്കം ലഭിച്ചു. പ്രധാന സൂചികകള്‍ തുടര്‍ച്ചയായ ഏഴാം ദിനമാണ് നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കുന്നത്. ഇന്നത്തെ വ്യാപാരത്തിനൊടുവില്‍ സെന്‍സെക്‌സ് 524 പോയിന്റ് കുതിച്ചുയര്‍ന്ന് 59,832-ലും നിഫ്റ്റി സൂചിക 154 പോയിന്റ് നേട്ടത്തോടെ 17,731-ലും ക്ലോസ് ചെയ്തു.

സംവത് 2079-ന് ആവേശത്തുടക്കം;  സെന്‍സെക്‌സില്‍ 524 പോയിന്റ് നേട്ടം; നിഫ്റ്റി 17,700-നും മുകളില്‍

വിശ്വാസവും പ്രതീക്ഷയും പേറുന്ന മുഹൂര്‍ത്ത വ്യാപാരത്തിന് 150-ലധികം പോയിന്റ് നേട്ടത്തോടെയാണ് തുടക്കം കുറിച്ചത്. തുടര്‍ന്ന് 17,777 വരെ സൂചിക മുന്നേറിയെങ്കിലും ക്രമേണ താഴെക്കിറങ്ങി. എങ്കിലും 17,700 നിലവാരം തകരാതെ കാത്തുസൂക്ഷിക്കാന്‍ ഒരു മണിക്കൂര്‍ നീണ്ടുനിന്ന മുഹൂര്‍ത്ത വ്യാപാരത്തില്‍ ബുള്ളുകള്‍ക്ക് സാധിച്ചു. പ്രധാനമായും ബാങ്കിംഗ് ഓഹരികളിലെ ഉണര്‍വാണ് പ്രധാന സൂചികകളിലെ കുതിപ്പിന് പിന്‍ബലമേകിയത്. ഇതിനോടൊപ്പം അമേരിക്കന്‍ വിപണികള്‍ നേട്ടത്തിലേക്ക് മടങ്ങിയെത്തിയതും പ്രധാന സൂചികകള്‍ക്ക് തുണയേകി.

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

ബിഎസ്ഇയില്‍ ഇന്നു വ്യപാരം പൂര്‍ത്തിയാക്കിയ ആകെ 3,569 ഓഹരികളില്‍ 2,662 എണ്ണവും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ആകെ 744 ഓഹരികള്‍ മാത്രമാണ് നഷ്ടം നേരിട്ടത്. ഇതോടെ ബിഎസ്ഇയിലെ വ്യാപാരത്തില്‍ നേട്ടവും നഷ്ടവും രേഖപ്പെടുത്തിയ ഓഹരികള്‍ തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 4.57 നിരക്കിലേക്ക് കുതിച്ചുയര്‍ന്നു. വിശാല വിപണിയില്‍ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കാന്‍ കാണിച്ച താത്പര്യമാണ് എഡി റേഷ്യോ ഇത്രയും ഉയരാന്‍ ഇടയാക്കിയത്.

അതേസമയം എന്‍എസ്ഇയുടെ മിഡ് കാപ്-100, സ്മോള്‍ കാപ്-100 സൂചികകള്‍ തിങ്കളാഴ്ച നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. ഇന്നത്തെ വ്യാപാരത്തിനിടെ 51 ഓഹരികള്‍ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് കുതിച്ചുയര്‍ന്നപ്പോള്‍ 22 ഓഹരികള്‍ താഴ്ന്ന നിലവാരത്തിലേക്കും വീണു. അതുപോലെ ദീപാവലി ദിനത്തിലെ വ്യാപാരത്തില്‍ 87 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലും 48 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സമാനമായി എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ എഫ്എംസിജി വിഭാഗം ഒഴികെ ബാക്കിയെല്ലാ സൂചികകളും നേട്ടിലാണ് ഇന്നു വ്യാപാരം പൂര്‍ത്തിയാക്കിയത്. സമാനമായി എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റിയുടെ ഭാഗമായ 50 ഓഹരികളില്‍ 47 എണ്ണവും നേട്ടം കരസ്ഥമാക്കി. ഐസിഐസിഐ ബാങ്ക്, നെസ്ലെ ഇന്ത്യ, എസ്ബിഐ ഓഹരികള്‍ 2 ശതമാനത്തിലധികം നേട്ടം കരസ്ഥമാക്കി. എല്‍ & ടി, എച്ച്ഡിഎഫ്‌സി, യുപിഎല്‍ ഓഹരികള്‍ 1.50 ശതമാനത്തിലേറെ നേട്ടവും രേഖപ്പെടുത്തി.

English summary

Bulls Get Cheerful Start For Samvat 2079 And Diwali As Banking Stocks Rallies Nifty Ends Above 17700

Bulls Get Cheerful Start For Samvat 2079 And Diwali As Banking Stocks Rallies Nifty Ends Above 17700. Read In Malayalam.
Story first published: Monday, October 24, 2022, 19:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X