കൊവിഡ് 19 വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മൂലം എട്ട് കോര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വ്യവസായങ്ങളുടെ ഉല്പാദനം മെയ് മാസത്തില്‍ 23.4 ശതമാനം കുറഞ്ഞെന്ന് ഔദ്യോഗിക കണക്കുകള്‍ ശരിവെക്കുന്നു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, എട്ട് പ്രധാന മേഖലകള്‍ 3.8 ശതമാനം വര്‍ദ്ധിച്ചതായും പറയുന്നുണ്ട്. ഫെര്‍ട്ടിലൈസര്‍ ഒഴികെ കല്‍ക്കരി, ഓയില്‍, പ്രകൃതിവാതകം, റിഫൈനറി ഉല്‍പ്പന്നങ്ങള്‍, ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നീ ഏഴ് മേഖലകളും മെയ് മാസത്തില്‍ നെഗറ്റീവ് വളര്‍ച്ചായണ് രേഖപ്പെടുത്തിയത്.
2020-21 ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള മേഖലയുടെ ഉല്പാദനത്തില് 30 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇടിവ് വെറും 4.5 ശതമാനമായിരുന്നു. കൊവിഡ് 19 മഹാമാരിയുടെ വ്യാപനം തടയുന്നതിനായി ഏപ്രില്‍, മെയ് മാസങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കണക്കിലെടുക്കുമ്പോള്‍, കല്‍ക്കരി, സിമന്റ്, ഉരുക്ക്, പ്രകൃതിവാതകം, റിഫൈനറി, ക്രൂഡ് ഓയില്‍ തുടങ്ങിയ വ്യവസായങ്ങള്‍ക്ക് ഉല്പാദനത്തില് ഗണ്യമായ നഷ്ടമുണ്ടായതായി മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

വ്യാവസായിക ഉല്പാദന സൂചികയില്‍ (ഐഐപി) 40.27 ശതമാനവും ഉള്‍ക്കൊള്ളുന്നത് ഈ വ്യവസായങ്ങളാണ്. ലോക്ക്ഡൗണ്‍ മൂലമുണ്ടായ പിന്മാറ്റങ്ങള് ആഭ്യന്തര വ്യവസായത്തെ തുടര്‍ന്നും ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് വരും മാസങ്ങളില്‍ കുറയുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ചില സങ്കോചങ്ങള്‍ ഉണ്ടാവാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു. ഇടിവ് മന്ദഗതിയിലാണെങ്കിലും ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ വലിയൊരു ഞെട്ടലിനാണ് ഇത് വഴിവെച്ചത്.
ഏപ്രിലിലെ 78.7 ശതമാനം ഇടിവിന് ശേഷം സ്റ്റീല്‍ ഉല്പാദനം 48.4 ശതമാനം ഇടിഞ്ഞു. ഏപ്രിലിലെ 85.3 ശതമാനം ഇടിവിനെത്തുടര്‍ന്ന് സിമന്റ് ഉല്പാദനം 22.2 ശതമാനം കുറയുകയുണ്ടായി. ലോക്ക്ഡൗണിന് മുമ്പുതന്നെ ഇരു മേഖലകളിലും ചാഞ്ചാട്ടം പ്രകടമായിരുന്നുവെങ്കിലും, സാമൂഹിക അകലം പോലെയുള്ള മാനദണ്ഡങ്ങളുള്ളത് മൂലം രാജ്യത്തുടനീളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നു. 'സിമന്റ്, ഉരുക്ക് ഉല്പാദന മേഖലകളിലെ സങ്കോചത്തിന്റെ വേഗത കുത്തനെ കുറയുന്നത് ആശ്വസിക്കാനുള്ള വകയാണ്.
ഗ്രാമീണ മേഖലകളിലെ നിര്‍മ്മാണ ആവശ്യങ്ങളാണ് ഈ മേഖലകളെ പിന്തുണയ്ക്കുന്നത്. എന്നിരുന്നാലും, സിമന്റ് ശേഷി വിനിയോഗം 2021 സാമ്പത്തിക വര്‍ഷത്തില്‍ 68 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ചുരുങ്ങുമെന്ന് ഞങ്ങള്‍ പ്രവചിക്കുന്നു,' ഐസിആര്‍എ പ്രിന്‍സിപ്പല്‍ ഇക്കണോമിസ്റ്റ് അതിഥി നായര്‍ അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
