കേരള റബര്‍ ലിമിറ്റഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍; സംഭരണം അമൂല്‍ മാതൃകയില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: റബര്‍ അധിഷ്ടിത വ്യവസായങ്ങള്‍ ലക്ഷ്യമിട്ട് ഹബ്ബ് സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ പദ്ധതി. ഇതിനായി 26 ശതമാനം സര്‍ക്കാര്‍ ഓഹരിയുള്ള കേരള റബര്‍ ലിമിറ്റഡ് രൂപീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. പിണറായി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് പ്രസംഗത്തിനിടെയായിരുന്നു ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

 

കേരള റബര്‍ ലിമിറ്റഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍; സംഭരണം അമൂല്‍ മാതൃകയില്‍

അമൂല്‍ മാതൃകയിലായിരിക്കും കമ്പനി റബര്‍ സംഭരിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. 1050 കോടി രൂപ മുതല്‍മുടക്കിലാണ് പദ്ധതി. വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ മിച്ചസ്ഥലത്തായിരിക്കും കമ്പനി സ്ഥാപിക്കുക. കമ്പനി രൂപീകരിക്കുക ലക്ഷ്യമിട്ടുളള പ്രാഥമിക പ്രവര്‍ത്തന മൂലധനമായി 4.5 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും ടയര്‍ അടക്കമുളള റബര്‍ അധിഷ്ഠത വ്യവസായങ്ങള്‍ ഹബ്ബില്‍ ആരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂര്‍ ന്യൂസ് പ്രിന്റ് ഫാക്ടറി ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള 250 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി ധനമന്ത്രി ബജറ്റിലൂടെ വ്യക്തമാക്കി. അതേസമയം, നിരവധി ക്ഷേമ പദ്ധതികളുടെ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ആദിത്യ ബിര്‍ളയുമായി സഹകരണം; വെല്‍നസ് ക്രെഡിറ്റ് കാര്‍ഡുമായി യെസ് ബാങ്ക്

കെഎഫ്‌സി ഉടച്ചുവാര്‍ക്കുന്നു; ഇനിമുതല്‍ നിക്ഷേപം സ്വീകരിക്കും

ടിവി വാങ്ങാൻ പ്ലാനുണ്ടോ? ടിവിയുടെ വില ഉടൻ ഉയർന്നേക്കും, കാരണങ്ങൾ എന്തെല്ലാം?

കേരളത്തിൽ സ്വർണ വിലയിൽ വ‍ർദ്ധനവ്, ജനുവരിയിലെ ഏറ്റവും കുറഞ്ഞ വിലയിൽ നിന്ന് ഉയ‍‍ർന്നു

English summary

Government to form Kerala Rubber Limited; Storage in Amul model | കേരള റബര്‍ ലിമിറ്റഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍; സംഭരണം അമൂല്‍ മാതൃകയില്‍

Government to form Kerala Rubber Limited; Storage in Amul model
Story first published: Friday, January 15, 2021, 20:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X