കിറ്റെക്‌സിന് ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി; 6.44 ശതമാനം ഇടിവ് രേഖപ്പെടുത്തി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: വ്യവസായ സ്ഥാപനങ്ങള്‍ കേരളത്തില്‍ നിന്ന് തെലങ്കാനയിലേക്ക് പറിച്ച നട്ടതിന് പിന്നാലെ ഓഹരി വിപണിയില്‍ കിറ്റക്‌സിന് മുന്നേറ്റമുണ്ടായിരുന്നു. എന്നാല്‍ ആ മുന്നേറ്റം അധിക നാള്‍ നിലനില്‍ക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 2021 ജൂലായ് 14ന് 204.05 രൂപയിലേക്ക് കുതിച്ചെങ്കിലും ഇന്നത്തെ മൂല്യം 148 രൂപയിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ്.

 കിറ്റെക്‌സിന് ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി; 6.44 ശതമാനം ഇടിവ് രേഖപ്പെടുത്തി

2020 ആഗസ്റ്റില്‍ 102.45 ആയിരുന്നു കിറ്റെക്‌സിന്റെ ഓഹരി വില. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിലേക്ക് ഇപ്പോഴത്തെ മൂല്യം താഴാന്‍ അധിക നാള്‍ സമയം വേണ്ടിവരില്ലെന്നാണ് പുതിയ വിപണി ട്രെന്‍ഡ് നല്‍കുന്ന സൂചന. കേരള സര്‍ക്കാരുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് കിറ്റെക്‌സ് തെലങ്കാനയിലേക്ക് പോകുകയാമെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്ന് തെലങ്കാന വ്യവസായ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നിക്ഷേപവും പ്രഖ്യാപിച്ചിരുന്നു. ഈ സമയത്ത് കിറ്റെക്‌സ് വലിയ ലാഭമുണ്ടാക്കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

ആവേശം കൂട്ടാന്‍ മാത്രം! ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോൾ വില മാറ്റമില്ല...ആവേശം കൂട്ടാന്‍ മാത്രം! ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിട്ടും ഇന്ത്യയില്‍ പെട്രോൾ വില മാറ്റമില്ല...

ഇന്നലെ വ്യാപാരം ആരംഭിച്ചത് 158.40 രൂപയിലാണ്. ഒരു ഘട്ടത്തില്‍ 160 രൂപയിലേക്കും ഉയര്‍ന്നു. എന്നാല്‍ 148.20 രൂപയിലാണ് വ്യാപാരം പിന്നീട് പുരോഗമിച്ചത്. 6.44 ശതമാനം ഇടിവാണ് കഴിഞ്ഞ ദിവസം മാത്രം കമ്പനിക്കുണ്ടായത്. കഴിഞ്ഞ അഞ്ച് ദിവസത്തിലേറെയായി തുടര്‍ച്ചയായി ഓഹരി മൂല്യം താഴേക്ക് പോയ്ക്കൊണ്ടിരിക്കുകയാണ്.

ആഗസ്റ്റ് നാലിന് 172.95 രൂപയായിരുന്നു മൂല്യം പിന്നീട് തുടര്‍ച്ചയായി തിരിച്ചടി നേരിട്ടു. സ്ഥിരതയുള്ള ഇടിവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. ക്രമാതീതമായ കുറവ് തുടര്‍ന്നാല്‍ മുന്‍ വര്‍ഷങ്ങള്‍ക്ക് സമാനമായി 100 രൂപയിലേക്ക് മൂല്യം ഇടിഞ്ഞേക്കുമെന്നാണ് സൂചന. കേരളത്തില്‍ നിക്ഷേപ സൗഹൃദമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കിറ്റെക്‌സ് സാബു തെലങ്കാനയിലേക്ക് ചേക്കെറിയത്. തെലങ്കാന സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ കാകതിയ ടെക്‌സ്റ്റൈല്‍ പാര്‍ക്കില്‍ 1000 കോടിയുടെ പ്രാഥമിക നിക്ഷേപം കമ്പനി പ്രഖ്യാപിച്ചിരുന്നു.

ഫ്ളാഷ് സെയിൽ ഉൾപ്പെടെ ഇല്ലാതാകും?; ഇ-കൊമേഴ്‌സ് നിയമ ഭേദഗതിയുടെ കരട് അടുത്താഴ്ചയോടെഫ്ളാഷ് സെയിൽ ഉൾപ്പെടെ ഇല്ലാതാകും?; ഇ-കൊമേഴ്‌സ് നിയമ ഭേദഗതിയുടെ കരട് അടുത്താഴ്ചയോടെ

അതേസമയം, കേരളത്തില്‍ താന്‍ സ്വയം പോകുന്നതല്ലന്നും ആട്ടിയോടിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരളം വിട്ടുപോകാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും തന്നെ വേട്ടമൃഗത്തെ പോലെ വേട്ടയാടുകയായിരുന്നു അദ്ദേഹം ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ കൂടുതല്‍ വിശദമായി ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് തങ്ങളുടെ സംഘം അന്ന് ഹൈദരാബാദിലേക്ക് പോയത്. എന്നാൽ കിറ്റക്സിനോട് സർക്കാരിന് പ്രതികാര മനോഭാവമില്ലെന്ന് വ്യക്തമാക്കി വ്യവസായ മന്ത്രി പി രാജീവ് രംഗത്തെത്തിയിരുന്നു. കിറ്റക്സ് കമ്പനിയുമായി ഇപ്പോൾ നടക്കുന്ന വിവാദത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നും സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു.

ടെസ്ലയെ അടക്കം പ്രീതിപ്പെടുത്താന്‍ മോദി സര്‍ക്കാര്‍, ഇറക്കുമതി തീരുവ വെട്ടി കുറച്ചേക്കുംടെസ്ലയെ അടക്കം പ്രീതിപ്പെടുത്താന്‍ മോദി സര്‍ക്കാര്‍, ഇറക്കുമതി തീരുവ വെട്ടി കുറച്ചേക്കും

ഇതിന് പിന്നാലെ ഓഹരി വിപണിയില്‍ വമ്പന്‍ നേട്ടമാണ് കിറ്റെക്‌സ് നേടിയെടുത്തത്. എന്നാല്‍ ഈ ഉയര്‍ച്ച സ്ഥിരതയുണ്ടാവില്ല എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കമ്പനിക്ക് വലിയ തിരിച്ചടികളുണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

സ്വര്‍ണ വില ആഗസ്ത് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വില ആഗസ്ത് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

കുട്ടികള്‍ക്കുള്ള വസ്ത്ര നിര്‍മ്മാണത്തില്‍ പ്രമുഖ കമ്പനിയാണ് കിറ്റെക്‌സ്. കിറ്റെക്‌സ് ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് അമേരിക്കയിലാണ്. കുട്ടികളുടെ വസ്ത്ര നിര്‍മ്മാണത്തില്‍ ഏറ്റവും മുന്നിലുള്ള ചൈനയാണെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനീസ് കമ്പനികളോട് യുഎസിലും യൂറോപ്യന്‍ രാജ്യങ്ങളിലും വലിയ വിരോധം ഉടലെടുത്തിരുന്നു. ഇത് മുതലാക്കാനാണ് മറ്റ് കമ്പനികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

സ്വര്‍ണത്തില്‍ ദീര്‍ഘകാല നിക്ഷേപം ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? ബെസ്റ്റ് ഓപ്ഷന്‍ ഇതാസ്വര്‍ണത്തില്‍ ദീര്‍ഘകാല നിക്ഷേപം ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? ബെസ്റ്റ് ഓപ്ഷന്‍ ഇതാ

English summary

Kitex suffers heavy setback in stock market, down 6.44 per cent

Kitex suffers heavy setback in stock market, down 6.44 per cent
Story first published: Wednesday, August 11, 2021, 0:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X