ഈ ആഴ്ച്ച എങ്ങനെയായിരിക്കും? മനസ്സില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ നടക്കുമോ? പുതിയ ആഴ്ച്ചയെ കുറിച്ച് ആശങ്കയുണ്ടോ നിങ്ങൾക്ക്? എങ്കിൽ അറിയാം ഓരോ നക്ഷത്രക്കാരുടെയും അടുത്തവാരത്തേക്കുള്ള സാമ്പത്തിക വാരഫലം. ഡസംബർ 04 മുതൽ 10 വരെയുള്ള സാമ്പത്തിക വാരഫലമാണ് ചുവടെ നൽകുന്നത്.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക)- നൂതന സംരംഭങ്ങളിലേക്ക് ഇറങ്ങുന്നവര്‍ ശ്രദ്ധിക്കുക. അപ്രതീക്ഷിത നേട്ടങ്ങള്‍ ഉണ്ടാകണമെന്നില്ല. അശ്രദ്ധയും ആലോചനക്കുറവുംകാരണം ധനനഷ്ടങ്ങളുംതടസ്സങ്ങളുംഉണ്ടായേക്കാം. സാമ്പത്തികമായി ഈ വാരം പൊതുവെവളരെസൂക്ഷിച്ചു മുമ്പോട്ടു പോകേണ്ടകാലഘട്ടവുമാണ്.
ഇടവക്കൂറ് (കാര്‍ത്തികമ്ല, രോഹിണി, മകയിരംമ്മ) -ഗുണകരമായഒരുആഴ്ചയാണ്ഇത്. അവിചാരിതമായ നേട്ടങ്ങള്‍ പലതുമുണ്ടാകും. കര്‍മ്മരംഗത്ത് നേട്ടങ്ങളും പുരോഗതിയുംഉണ്ടാകും. പുതിയ പ്രവര്‍ത്തന മേഖലയിലെ നേട്ടങ്ങള്‍ വര്‍ദ്ധിക്കും. നൂതന സംരംഭങ്ങളിലൂടെവളരെ ധനപുരോഗതി നേടും.

മിഥുനക്കൂറ് (മകയിരംമ്മ, തിരുവാതിര, പുണര്‍തംമ്ല) - ധനപരമായി പ്രതികൂലാവസ്ഥ പലതുംഉണ്ടാകുന്നതാണ്. കച്ചവടക്കാര്‍ക്ക് ധനനഷ്ടങ്ങള്‍ക്ക് സാധ്യത. പുതിയമേഖലയില്‍ പ്രവേശിക്കുന്നവര്‍വളരെസൂക്ഷിക്കണം. അവിചാരിത സാമ്പത്തിക നഷ്ടങ്ങള്‍, കര്‍മ്മപരമായ പ്രതികൂലാവസ്ഥഇവ അനുഭവപ്പെടാനിടയുണ്ട്.
കര്‍ക്കടകക്കൂറ് (പുണര്‍തംമ്പ, പൂയം, ആയില്യം)- ഗുണദോഷ സമ്മിശ്രമായ സാമ്പത്തികസ്ഥിതി അനുഭവപ്പെടും. അവിചാരിതമായ ധനനഷ്ടങ്ങള്‍ പല കാര്യങ്ങളിലും ഉണ്ടാകാന്‍ സാധ്യത. കച്ചവടക്കാര്‍ പണമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. അവിചാരിതമായി പല ധനനഷ്ടങ്ങളുംഉണ്ടാകുന്നതിന് സാധ്യതകാണുന്നു. ഏതുകാര്യവും ശ്രദ്ധാപൂര്‍വ്വംചെയ്യേണ്ടതാണ്. സാമ്പത്തിക ബിസിനസ്സ്‌ചെയ്യപ്പെടുന്ന മേഖലകള്‍ അപ്രതീക്ഷിതമായതളര്‍ച്ചയ്ക്ക് ഇടവരും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രംമ്പ) - ഈ വാരം സാമ്പത്തികമായി പലവിധ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. കര്‍മ്മരംഗത്ത് പലവിധ പുരോഗതിക്ക് സാധ്യതയുണ്ട്. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിന് നിങ്ങള്‍ക്ക്‌സാധിക്കുന്നതാണ്. പുതിയഒരു കര്‍മ്മ മേഖലയില്‍ പ്രവേശിക്കുന്നതിന് നിങ്ങള്‍ക്ക് അവസരമുണ്ടാകുകയുംഅതിലൂടെവളരെഅവിചാരിത നേട്ടങ്ങള്‍ ലഭിക്കുകയുംചെയ്‌തേക്കാം.
കന്നിക്കൂറ് (ഉത്രംമ്ല, അത്തം, ചിത്തിരമ്മ) -ഈയാഴ്ച സാമ്പത്തികമായി പ്രതികൂലാവസ്ഥഉണ്ടാകുന്നതിന് സാധ്യത. സ്വന്തം ബിസിനസ്സ്‌ചെയ്യുന്നവര്‍വളരെ ശ്രദ്ധ പാലിയ്ക്കുക. യുവാക്കള്‍ക്ക് കച്ചവടരംഗത്ത് നേട്ടങ്ങള്‍ ചിലതൊക്കെ ഉണ്ടാവാനിടയുണ്ട്. പുതിയ പ്രവര്‍ത്തന രംഗത്ത് പ്രവേശിക്കുന്നവര്‍ ധനഇടപാടുകള്‍ സൂക്ഷിച്ചു നടത്തുക. ആലോചനക്കുറവുംഅശ്രദ്ധയും ഒഴിവാക്കുന്നതിന് കച്ചവടക്കാര്‍വളരെ ശ്രദ്ധിക്കുക.

തുലാക്കൂറ് (ചിത്തിരമ്മ, ചോതി, വിശാഖംമ്ല) - സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയസംരംഭങ്ങള്‍ തുടങ്ങുന്നതിന് സാധിക്കുന്നതാണ്. പുതിയ പ്രവൃത്തിമേഖലയില്‍ നിന്നുംകൂടുതല്‍ ആദായംലഭിക്കുന്നതിന് സാധ്യതകാണുന്നു. നൂതന സംരംഭങ്ങളിലൂടെ പലവിധ നേട്ടങ്ങള്‍ ഇപ്രകാരംഉണ്ടാകാവുന്നതാണ്. കാര്‍ഷികരംഗത്തു നിന്നും ആദായംലഭിക്കുന്നതിന് സാധ്യത. ഭക്ഷ്യവസ്തുക്കളുടെ ബിസിനസ്സിലൂടെയുംആദായംലഭിക്കുന്നതാണ്. വെണ്‍പത്മരാഗം ധരിക്കുന്നത് ഉത്തമമാണ്.
വൃശ്ചികക്കൂറ് (വിശാഖംമ്പ, അനിഴം, കേട്ട)-വളരെ അനുകൂലമായ സാമ്പത്തികാവസ്ഥഉണ്ടാകും.സ്വയംതൊഴില്‍ചെയ്യുന്നവര്‍ക്ക് ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. നൂതനമായസംരംഭങ്ങള്‍ തുടങ്ങുന്നതിന് സാധിക്കുന്നതാണ്. ഏതുകാര്യത്തിലുംവളരെ ശ്രദ്ധാപൂര്‍വ്വംചെയ്യുക. ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടംമ്പ) - പൊതുവെഗുണദോഷ സമ്മിശ്രാവസ്ഥ സാമ്പത്തികനിലയില്‍ഉണ്ടാകും. പുതിയവരുമാന സ്രോതസ്സുകള്‍ അന്വേഷിക്കും. പണമിടപാടുകളില്‍ചില അബന്ധങ്ങള്‍ പറ്റിയേക്കാം. എല്ലാവിധകച്ചവടങ്ങളിലും അപ്രതീക്ഷിതമായ പലവിധ തടസ്സങ്ങളും പ്രതികൂലാവസ്ഥയുംഉണ്ടായേക്കാം. ശ്രദ്ധിക്കുക. പത്മരാഗം ധരിക്കുന്നത് ഉത്തമം.
മകരക്കൂറ് (ഉത്രാടംമ്ല, തിരുവോണം, അവിട്ടംമ്മ) -അവിചാരിതമായ പ്രതികൂലാവസ്ഥകള്‍ സാമ്പത്തികസ്ഥിതിയില്‍ ഉണ്ടാകും. കച്ചവടങ്ങളില്‍ പലവിധ വിഷമസ്ഥിതികള്‍ അനുഭവപ്പെടും. ധനപരമായ പ്രതിസന്ധികള്‍ പലപ്പോഴും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുംകാണുന്നു. വെണ്‍പവിഴം ധരിക്കുക. ഈയവസരത്തില്‍എല്ലാകാര്യങ്ങളുംവളരെയധികം ശ്രദ്ധിച്ചുതന്നെ നടത്തുക.

കുംഭക്കൂറ് (അവിട്ടംമ്മ, ചതയം, പൂരുരുട്ടാതിമ്ല)- സാമ്പത്തികമായിചില നേട്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. മനസ്സില്‍ഉദ്ദേശിക്കുന്ന രീതിയില്‍കാര്യങ്ങള്‍ നടക്കുന്നതാണ്. നൂതന സംരംഭങ്ങള്‍ തുടങ്ങും. അതിലൂടെ നേട്ടങ്ങള്‍ കൈവരിക്കുന്നതിന് സാധിക്കുന്നതുമാണ്. അവിചാരിത ധനനേട്ടങ്ങള്‍ വന്നുചേരും.
മീനക്കൂറ് (പൂരുരുട്ടാതിമ്പ, ഉതൃട്ടാതി, രേവതി) - പൊതുവെഗുണദോഷ സമ്മിശ്രമായ സാമ്പത്തികസ്ഥിതിയുണ്ടാകും. ചിലകാര്യങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാകും. കര്‍മ്മ രംഗത്ത് നേട്ടങ്ങള്‍ വന്നുചേരും. കച്ചവടക്കാര്‍ക്ക് ധനലാഭംവന്നുചേരുന്നതാണ്. എന്നാല്‍ പുതിയസംരംഭങ്ങള്‍ ചെയ്യുന്നവര്‍വളരെ ശ്രദ്ധിക്കുക.