ലാഭമുണ്ടെങ്കിലേ ഏതു കമ്പനിയും വളരുകയുള്ളൂ. കമ്പനിയുടെ ഓഹരി വില ഉയരുന്നതില്‍ ലാഭക്കണക്കുകള്‍ നിര്‍ണായകമാണുതാനും. എന്നാല്‍ ഇന്ത്യന്‍ വിപണിയിലെ ചില ഓഹരികള്‍ക്ക് ഇതൊന്നും ബാധകമല്ലാത്ത മട്ടാണ്.
സംഭവമെന്തന്നല്ലേ? കഴിഞ്ഞ നാലുപാദങ്ങളില്‍ തുടരെ നഷ്ടം നേരിട്ടിട്ടും കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് 4,500% വരെ നേട്ടം കയ്യടക്കിയ നിരവധി ഓഹരികളാണ് ഇന്ത്യയിലുള്ളത്. ഓട്ടോ, ടെക്സ്റ്റൈല്‍, ടെലികോം, ഐടി, എഫ്എംസിജി, മെറ്റല്‍, ഫാര്‍മ, റിയല്‍ എസ്റ്റേറ്റ് തുടങ്ങി എല്ലാ സെക്ടറുകളിലുമുണ്ട് ഇത്തരം 'വിരുതന്മാര്'.

എന്തുകൊണ്ട് ഈ ഓഹരികള്‍ കുതിക്കുന്നു? സംശയം സ്വഭാവികം. ശക്തമായ അടിസ്ഥാനഘടകങ്ങളായിരിക്കാം ഈ ഓഹരികളില്‍ നിക്ഷേപകര്‍ വിശ്വാസമര്‍പ്പിക്കാനുള്ള ഒരുകാരണം. അല്ലെങ്കില്‍ ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ കൊണ്ടാകാം ഓഹരികള്‍ കുതിക്കുന്നത്. ഭാവിസാധ്യതകള്‍ ശോഭനമെങ്കില് ഹ്രസ്വകാല താളപ്പിഴവുകളൊന്നും നിക്ഷേപകര്‍ ഗൗനിക്കാറില്ല.
എന്തായാലും ഏസ് ഇക്വിറ്റി പുറത്തുവിട്ട പട്ടിക പരിശോധിച്ചാല്‍ എസ്ഇഎല്‍ മാനുഫാക്ചറിംഗ് കമ്പനിയാണ് നഷ്ടം കുമിഞ്ഞുകൂടിയിട്ടും വിപണിയില്‍ തലയുയര്‍ത്തി നില്ക്കുന്ന പ്രധാന വീരന്.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 4,461 ശതമാനം ഉയര്‍ച്ച കമ്പനിയുടെ ഓഹരി വില രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ നാലുപാദങ്ങള്കൊണ്ട് 51 കോടി രൂപയോളം അറ്റനഷ്ടമാണ് 1,800 കോടി രൂപ വിപണി മൂല്യമുള്ള ഈ ടെക്സ്റ്റൈല്‍ കമ്പനി അറിയിച്ചത്.
സ്വാന് എനര്‍ജിയും 'നഷ്ടവീരന്മാരുടെ' പട്ടികയില്‍ മുന്‍പന്തിയിലുണ്ട്. നാലുപാദങ്ങള്കൊണ്ട് 58 കോടി രൂപ നഷ്ടം അഭിമുഖീകരിച്ചിട്ടും കമ്പനിയുടെ ഓഹരി വിലയില്‍ 95 ശതമാനം വര്‍ധനവുണ്ടായി.
| Company | Rise (%) | PAT (Q3FY22) | PAT (Q4FY22) | PAT (Q1FY23) | PAT (Q2FY23) |
| SEL Manufacturing Company Ltd. | 4,461 | -28 | -24 | -51 | -28 |
| Swan Energy Ltd. | 95 | -40 | -42 | -50 | -58 |
| Atul Auto Ltd. | 43 | -9 | -6 | -4 | 0 |
| Shalimar Paints Ltd. | 36 | -15 | -13 | -10 | -11 |
| Responsive Industries Ltd. | 27 | 0 | -3 | -9 | -6 |
| DFM Foods Ltd. | 23 | -5 | -15 | -14 | -12 |
| 63 Moons Technologies Ltd. | 23 | -17 | -9 | -12 | -13 |
| HCL Infosystems Ltd. | 20 | -7 | -22 | -10 | -10 |
| Jaiprakash Associates Ltd. | 18 | -348 | -546 | -439 | -538 |
| Tata Teleservices (Maharashtra) Ltd. | 18 | -302 | -281 | -295 | -293 |
| Aurum Proptech Ltd. | 17 | -3 | -6 | -8 | -10 |
അതുല്‍ ഓട്ടോ, ഷാലിമാര്‍ പെയിന്റ്സ്, റെസ്പോണ്‍സീവ് ഇന്‍ഡസ്ട്രീസ് കമ്പനികളുടെ ഓഹരി വിലയിലും കാണാം സമാനമായ ഉയര്‍ച്ച. ഈ കമ്പനികളെല്ലാംതന്നെ നഷ്ടങ്ങളുടെ തീരാദുരിതമാണ് കഴിഞ്ഞ നാലുപാദങ്ങളിലും അറിയിക്കുന്നത്.
2021 ഡിംസബര്‍ പാദം തൊട്ട് ഡിഎഫ്എം ഫൂഡ്സ്, 63 മൂണ്‍സ് ടെക്നോളജീസ്, എച്ച്സിഎല്‍ ഇന്‍ഫോസിസ്റ്റംസ് എന്നിവരുടെ സാമ്പത്തിക കണക്കുകളും ഭീമമായ നഷ്ടം പറഞ്ഞുവെയ്ക്കുന്നുണ്ട്. പക്ഷെ ഓഹരി വിപണിയില്‍ ഈ കമ്പനികളുടെ വില 20 മുതല്‍ 23 ശതമാനം കുതിച്ചുയരുകയാണുണ്ടായത്.

നാലുപാദങ്ങളിലായി 550 കോടി രൂപയുടെ നഷ്ടം നേരിടുന്ന മറ്റൊരു കമ്പനിയാണ് ജയ്പ്രകാശ് അസോസിയേറ്റ്സ്. എന്നാല്‍ ഇതേകാലയളവില്‍ കമ്പനിയുടെ ഓഹരി വിലയാകട്ടെ 18 ശതമാനം ഉയര്‍ന്നു.
ടാറ്റ ടെലിസര്‍വീസസിന്റെ ചിത്രവും വേറൊന്നല്ല. 19,000 കോടി രൂപ വിപണി മൂല്യമുള്ള ടാറ്റ ടെലിസര്‍വീസസ് 300 കോടി രൂപ വരെ നഷ്ടമാണ് എല്ലാ പാദവും രേഖപ്പെടുത്തുന്നത്. പക്ഷെ കമ്പനിയുടെ ഓഹരി വിലയെ ഇതൊട്ടും തളര്‍ത്തുന്നില്ല.
എച്ച്എംടി, ദി ഒറീസ മിനറല്‍സ് ഡെവലപ്പ്മെന്റ് കമ്പനി, ഓമാക്സ്, മഹാനഗര്‍ നിഗം, തോമസ് കുക്ക് (ഇന്ത്യ), ഓര്‍ക്കിഡ് ഫാര്‍മ എന്നീ കമ്പനികളുടെ ഓഹരി വിലയും നെഗറ്റീവ് ബാലന്‍സ് ഷീറ്റുണ്ടായിട്ടും മുന്നേറുകയാണ്.
പൊതുവേ ഒരു സെക്ടര്‍ ഉണര്‍ന്നുകഴിഞ്ഞാല്‍ ആ രംഗത്തുനിന്നുള്ള എല്ലാ സ്റ്റോക്കുകളിലും റാലി കാണാറുണ്ട്. ഇതേസമയം, അതത് കമ്പനികളുടെ അടിസ്ഥാനപരമായ ഘടകങ്ങള്‍ വിശകലനം ചെയ്തുവേണം നിക്ഷേപകര്‍ നിക്ഷേപതീരുമാനങ്ങള്‍ എടുക്കാന്‍.
ഏതൊരു കമ്പനിയിലും നിക്ഷേപിക്കുന്നതിന് മുന്‍പ് ബാലന്‍സ് ഷീറ്റ്, മാനേജ്മെന്റ് നിലവാരം, ലിസ്റ്റിംഗ് ചരിത്രം, കടബാധ്യതകള്‍, പ്രവര്‍ത്തനമൂലധനം, ബിസിനസ് മോഡല്‍, വാല്യുവേഷന് എന്നിവ വിശദമായി മനസിലാക്കേണ്ടത് നിക്ഷേപകരുടെ ചുമതലയാണ്.
More From GoodReturns

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
