കരടിയിറങ്ങി; സെന്‍സെക്‌സില്‍ 950 പോയിന്റ് നഷ്ടം; ധനകാര്യം, മെറ്റല്‍, ഓട്ടോ ഓഹരികള്‍ തകര്‍ന്നടിഞ്ഞു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുടര്‍ച്ചയായ നാലാം ദിവസവും ആഭ്യന്തര വിപണിയില്‍ നഷ്ടക്കഥ. വിവിധ പ്രതികൂല ഘടകങ്ങള്‍ ഒരുമിച്ചെത്തിയതോടെ പ്രധാന സൂചികകള്‍ വമ്പന്‍ തിരിച്ചടിയാണ് ഇന്നു നേരിട്ടത്. ഐടി ഒഴികെയുള്ള എല്ലാ വിഭാഗം ഓഹരികളിലും വില്‍പന സമ്മര്‍ദം പ്രകടമായിരുന്നു.

 

വന്‍ നഷ്ടത്തോടെ ആരംഭിച്ച വ്യാപാരം ഒരു ഘട്ടത്തിലും നേട്ടത്തിന്റെ പാതയിലേക്ക് മടങ്ങിയെത്താനായില്ല. ഒടുവില്‍ നിഫ്റ്റി 298 പോയിന്റ് ഇടിഞ്ഞ് 17,029-ലും സെന്‍സെക്‌സ് 954 പോയിന്റ് ഇടിഞ്ഞ് 57,145-ലും ക്ലോസ് ചെയ്തു. ഇന്ന് വിപണിയിലെ കനത്ത തിരിച്ചടിക്കുള്ള പ്രധാന 5 കാരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

കാരണം

കാരണം

  • പ്രതികൂല ആഗോള ഘടകങ്ങള്‍- പണപ്പെരുപ്പ ഭീഷണി ശക്തമായി തുടരുന്നതിനൊപ്പം കേന്ദ്ര ബാങ്കുകള്‍ ഉയര്‍ന്ന തോതില്‍ പലിശ നിരക്ക് ഉയര്‍ത്തുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ആശങ്ക ശക്തമാകുന്നു.
  • അമേരിക്കയില്‍ ഇനിയും ഉയര്‍ന്ന തോതിലുള്ള പലിശ നിരക്ക് വര്‍ധന സംബന്ധിച്ച സൂചന ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ നല്‍കിയതും ഇതിലൂടെ വളര്‍ച്ചാ ഇടിവിന് ആക്കം കൂട്ടിയേക്കുമെന്ന നിഗമനവും തിരിച്ചടിയാകുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ ഉള്‍പ്പെടെ വികസിത വിപണികളിലെ തകര്‍ച്ചയും ആഭ്യന്തര വിപണിയെ പ്രതികൂലമായി സ്വാധീനിക്കുന്നു.

Also Read: 360-ല്‍ നിന്നും 30-ലേക്ക് ഇടിഞ്ഞു; വിദേശ നിക്ഷേപകര്‍ മടിക്കാതെ വാങ്ങി; 5 ദിവസമായി അപ്പര്‍ സര്‍ക്യൂട്ടില്‍Also Read: 360-ല്‍ നിന്നും 30-ലേക്ക് ഇടിഞ്ഞു; വിദേശ നിക്ഷേപകര്‍ മടിക്കാതെ വാങ്ങി; 5 ദിവസമായി അപ്പര്‍ സര്‍ക്യൂട്ടില്‍

കാരണം 1

കാരണം

  • യുഎസ് ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് വീണ്ടും റെക്കോഡ് താഴ്ന്ന നിലവാരം രേഖപ്പെടുത്തിയത്. തിങ്കളാഴ്ച വ്യാപാരം പുനരാരംഭിച്ച ഘട്ടത്തില്‍ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 81.55 നിലവാരത്തിലേക്ക് വീണത്.
  • രാജ്യത്ത് പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന പശ്ചാത്തലത്തിലും ഡോളറിനെതിരേ രൂപയുടെ മൂല്യശോഷണം തുടരുന്നതിനാലും ഈയാഴ്ച ചേരുന്ന പണ, വായ്പാ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് 50 ബിപിഎസ് നിരക്കില്‍ പലിശ ഉയര്‍ത്തിയേക്കുമെന്ന വിലയിരുത്തല്‍.
  • ടെക്‌നിക്കല്‍- പ്രധാന സൂചികകള്‍ക്ക് നിര്‍ണായക ഹ്രസ്വകാല സപ്പോര്‍ട്ട് നിലവാരം കാത്തുസൂക്ഷിക്കാനാകാതെ പോയതോടെ വില്‍പന സമ്മര്‍ദം ശക്തമായത് തിരിച്ചടിയായി. എല്ലാ വിഭാഗം ഓഹരികളിലും ഇടിവ് പ്രകടമാണ്.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

മാര്‍ക്കറ്റ് റിപ്പോര്‍ട്ട്

തിങ്കളാഴ്ച എന്‍എസ്ഇയില്‍ ക്രയവിക്രയം ചെയ്യപ്പെട്ട ആകെ 2,231 ഓഹരികളില്‍ 151 എണ്ണം മാത്രമാണ് നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കിയത്. ബാക്കിയുള്ളവയില്‍ 1,711 ഓഹരികളും നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ ഓഹരികളിലെ നേട്ടവും നഷ്ടവും തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.12 നിലവാരത്തിലേക്ക് പതിച്ചു. ഇത് സ്‌മോള്‍ കാപ്, മിഡ് കാപ് വിഭാഗം ഓഹരികളിലും തിരിച്ചടി നേരിട്ടതിനെ സൂചിപ്പിക്കുന്നു.

എന്‍എസ്ഇയുടെ നിഫ്റ്റി മിഡ് കാപ്-100, നിഫ്റ്റി സ്‌മോള്‍ കാപ്-100 സൂചികകള്‍ 3 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. അതേസമയം 245 ഓഹരികള്‍ ഇന്നു ലോവര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി ഐടി

എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ നിഫ്റ്റി ഐടി സൂചിക മാത്രമാണ് നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കിയത്. 4.25 ശതമാനം ഇടിഞ്ഞ നിഫ്റ്റി റിയാല്‍റ്റിയും 4.13 ശതമാനം നഷ്ടം രേഖപ്പെടുത്തിയ മെറ്റല്‍ സൂചികയുമാണ് ഏറ്റവും തിരിച്ചടി നേരിട്ടത്. നിഫ്റ്റി ഓട്ടോ, മീഡിയ, പിഎസ്‌യു ബാങ്ക്, ഓയില്‍ & ഗ്യാസ് വിഭാഗം സൂചികകള്‍ 3 ശതമാനത്തിലേറെ ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി ബാങ്ക് സൂചിക 2.35 ശതമാനവും താഴ്ന്നു.

ഇതിനിടെ എന്‍എസ്ഇ ഓഹരികളുടെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) സൂചിക 6 ശതമാനത്തോളം ഉയര്‍ന്നു. വിക്സ് നിരക്കുകള്‍ 22 നിലവാരം മറികടക്കുന്നത് വിപണിക്ക് ശുഭകരമല്ല.

നിഫ്റ്റി

അതേസമയം നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 9 എണ്ണം മാത്രമാണ് നേട്ടത്തോടെ ഇന്ന് ക്ലോസ് ചെയ്തത്.

നേട്ടം-: എച്ച്‌സിഎല്‍ ടെക് 1.36 %, ഇന്‍ഫോസിസ് 1.29 %, ഏഷ്യന്‍ പെയിന്റ്‌സ് 1.14 %, ഡിവീസ് ലാബ് 0.75 %, ടിസിഎസ് 0.60 % വീതവും മുന്നേറ്റം കാഴ്ചവെച്ചു.

നഷ്ടം-: അദാനി പോര്‍ട്ട്‌സ് -6.35 %, ടാറ്റ മോട്ടോര്‍സ് -5.93 %, ഹിന്‍ഡാല്‍കോ -5.85 %, മാരുതി സുസൂക്കി -5.85 %, ഐഷര്‍ മോട്ടോര്‍സ് -4.93 % വീതവും നഷ്ടം കുറിച്ചു.

English summary

Stock Market Today: 4 Reasons For Crash Banking Metal Auto Shares Drags Sensex 900 Point Down

Stock Market Today: 4 Reasons For Crash Banking Metal Auto Shares Drags Sensex 900 Point Down
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X