കേരളത്തിൽ ലിഥിയം അയൺ ബാറ്ററികൾ നിർമ്മിക്കുന്നതിന് തോഷിബ താൽപര്യപത്രം ഒപ്പിട്ടു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങൾക്കായി ലിഥിയം അയൺ ബാറ്ററികളുടെ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യാനും നിർമ്മാണത്തിനുമായി തോഷിബ ഗ്രൂപ്പ് താത്പര്യപത്രത്തിൽ ഒപ്പിട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം ജപ്പാൻ സന്ദർശിച്ചതിന്റെ ഫലമാണ് കരാർ. സന്ദർശനത്തിന്റെ ഭാഗമായി ജാപ്പനീസ് തലസ്ഥാനമായ ടോക്കിയോയിൽ സംഘടിപ്പിച്ച നിക്ഷേപ സെമിനാറിൽ വച്ചാണ് കരാർ ഒപ്പുവച്ചത്.

ടോക്കിയോയിലെ ഇന്ത്യൻ എംബസിയിൽ 150 പ്രമുഖ ജാപ്പനീസ് നിക്ഷേപകരുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ സെമിനാറിൽ പിണറായി വിജയൻ സംസാരിച്ചു. ജപ്പാനിലെ നിക്ഷേപകർക്ക് കേരളത്തിൽ സാധ്യമാകുന്ന മേഖലകളെക്കുറിച്ചും സംസ്ഥാനത്ത് നിലവിലുള്ള ഉള്ള നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചു. ഉൽപാദന മേഖല, വിവരസാങ്കേതികവിദ്യ, ബയോടെക്നോളജി, കാർഷികാനുബന്ധ വ്യവസായങ്ങൾ, മത്സ്യമേഖല, വിനോദസഞ്ചാരം, ആരോഗ്യശാസ്ത്രസാങ്കേതിക ഉല്‍പനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളില്‍ ഉൾപ്പെടെ കേരളത്തിൽ മികച്ച സാധ്യതകളാണ് ഉള്ളത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികളുടെ തിരിച്ചൊഴുക്ക് തുടരുമ്പോഴും നിക്ഷേപത്തില്‍ വര്‍ധനവ്; കേരളത്തിലെത്തിയത് 1.9 ലക്ഷം കോടി രൂപപ്രവാസികളുടെ തിരിച്ചൊഴുക്ക് തുടരുമ്പോഴും നിക്ഷേപത്തില്‍ വര്‍ധനവ്; കേരളത്തിലെത്തിയത് 1.9 ലക്ഷം കോടി രൂപ

കേരളത്തിൽ ലിഥിയം അയൺ ബാറ്ററികൾ നിർമ്മിക്കുന്നതിന് തോഷിബ താൽപര്യപത്രം ഒപ്പിട്ടു

നവംബർ 24ന് ജപ്പാനിലെത്തിയ മുഖ്യമന്ത്രിയും സംഘവും നവംബർ 30 വരെ ജപ്പാനിൽ സന്ദർശനം തുടരും. വ്യവസായ മന്ത്രി ഇ.പി ജയരാജൻ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും ഉദ്യോഗസ്ഥരും അടങ്ങുന്ന മുഖ്യമന്ത്രിയുടെ സംഘം അടുത്തായി ദക്ഷിണ കൊറിയയ്ക്കാണ് യാത്ര തിരക്കുന്നത്. ഡിസംബർ 4 ന് തിരിച്ച് കേരളത്തിൽ എത്തുമെന്നാണ് വിവരം.

ബജറ്റ് 2019: കേരളത്തിന് കിട്ടിയത് എന്ത്? മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ 

English summary

കേരളത്തിൽ ലിഥിയം അയൺ ബാറ്ററികൾ നിർമ്മിക്കുന്നതിന് തോഷിബ താൽപര്യപത്രം ഒപ്പിട്ടു

The Toshiba Group has signed a Expression of Interest with regard to technology transfer and manufacture of lithium-ion batteries for electric vehicles in Kerala. Read in malayalam.
Story first published: Friday, November 29, 2019, 11:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X